/
8 മിനിറ്റ് വായിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 137 ആം ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 137 ആം ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്ജ് പതാക ഉയർത്തിയതോടുകൂടി ജില്ലയിലെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്ത്യയുടെ ഭൂപടത്തിനകത്ത് 137 പതാകകൾ പിടിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞയെടുത്തു. തുടർന്ന് മധുര പലഹാര വിതരണം നടത്തി. പരിപാടികൾക്ക് കെ പ്രമോദ്, ടി ജയകൃഷ്ണൻ, സി വി സന്തോഷ്, പി മാധവൻ മാസ്റ്റർ, മനോജ് കൂവേരി, രജിത്ത് നാറാത്ത്, അജിത്ത് മാട്ടൂൽ, സുരേഷ് ബാബു എളയാവൂർ, രാജീവൻ എളയാവൂർ, രജനി രാമാനന്ദ് ,പി മുഹമ്മദ് ശമ്മാസ്, വസന്ത് പള്ളിയാംമൂല തുടങ്ങിയവർ നേതൃത്വം നൽകി.

 

“ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസക്തി ” എന്ന വിഷയത്തെ ആസ്പദമാക്കി ഡിസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്ജിന്റെ അധ്യക്ഷതയിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസക്തി എന്ന വിഷയത്തിൽ പ്രൊഫ. ബാലചന്ദ്രൻ കീഴോത്ത് പ്രഭാഷണം നടത്തി. ചടങ്ങിൽ മുൻ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി, മേയർ അഡ്വ.ടി ഒ മോഹനൻ, വി എ നാരായണൻ, സജീവ് മാറോളി, പി ടി മാത്യു, വി വി പുരുഷോത്തമൻ, കെ സി മുഹമ്മദ് ഫൈസൽ, കെ പി സാജു, എം പി ഉണ്ണികൃഷ്ണൻ, റഷീദ് കവ്വായി, സി ടി ഗിരിജ തുടങ്ങിയവർ സംസാരിച്ചു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!