/
8 മിനിറ്റ് വായിച്ചു

ഡി ജെ അമ്യൂസ്‌മെന്റ് ഓണം ഫെയര്‍; ആഗസ്റ്റ് 5 മുതല്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍

കണ്ണൂര്‍: ഡിജെ അമ്യൂസ്‌മെന്റ് ഓണം ഫെയര്‍ ആഗസ്റ്റ് 5 മുതല്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പ്രദര്‍ശനത്തിന് തുടക്കമാകുന്നു.ഏറെ പുതുമകളുമായാണ് ഇപ്രാവശ്യം ഡിജെ അമ്യൂസ്‌മെന്റ് കണ്ണൂരില്‍ ഓണം ഫെയര്‍ ഒരുക്കിയിരിക്കുന്നത്. ലണ്ടന്‍ നഗരത്തിന്റെ മാതൃകയിലാണ് ലണ്ടന്‍ ബ്രിഡ്ജ്, യൂറോപ്യന്‍ സ്ട്രീറ്റ് മ്യൂസിയം എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് .

കൂടാതെ അമ്യൂസ്‌മെന്റ്, ഫുഡ് കോര്‍ട്ട്, കണ്‍സ്യൂമര്‍ സ്റ്റാള്‍ എക്‌സ്‌പോയും ഉണ്ടാകും. ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് പോലീസ് മൈതാനിയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും. കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയാകും. ആദ്യ ടിക്കറ്റ് വില്‍പ്പന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ നിര്‍വഹിക്കും.

കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എന്‍ സുകന്യ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് ബാബു എളയാവൂര്‍ എം.പി രാജേഷ്, അഡ്വക്കേറ്റ് പി കെ അന്‍വര്‍ എന്‍ ഉഷ വി കെ ഷൈജു എന്നിവര്‍ ആശംസ പ്രസംഗം നടത്തും. പത്രസമ്മേളനത്തില്‍ മാനേജര്‍ ബെന്നി വിഎസ്, രവീന്ദ്രന്‍.പി,വിനോദ് കുമാര്‍ വി എ. ടി. മിലേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!