ബെംഗളുരുവിൽ ചികിത്സയിലുള്ള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബെംഗളുരുവിലെ എച്ച്‍സിജി ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യറൗണ്ട് പൂർത്തിയായി. രണ്ടാം റൗണ്ട് ഇമ്മ്യൂണോതെറാപ്പി മാർച്ച് ആദ്യവാരം തുടങ്ങും. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാകും തുടർ ചികിത്സാ നടപടികൾ എന്നും ആശുപത്രി അറിയിക്കുന്നു. ഉമ്മൻചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയതായും ആശുപത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ഉമ്മൻചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങൾ ബെംഗളുരുവിൽ അദ്ദേഹത്തോടൊപ്പമുണ്ട്.