തൊഴിലന്വേഷകർക്ക് വഴി കാട്ടാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന തൊഴിൽസഭ കീഴല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വളയാൽ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ചു. കീഴല്ലൂർ ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ തൊഴിലന്വേഷകർക്കായി സംഘടിപ്പിച്ച തൊഴിൽസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ടി. ഭരതൻ തൊഴിൽ സഭയെക്കുറിച്ച് വിശദീകരിച്ചു. വാർഡ് അംഗങ്ങളായ ഇ. ഷീന, കെ. റിഷാന എന്നിവർ സംബന്ധിച്ചു. വാർഡ് അംഗം പി. ഷമൽ സ്വാഗതം പറഞ്ഞു. മൂന്നു വാർഡുകളിൽ നിന്നായി 110 ലേറെ യുവതീ യുവാക്കൾ തൊഴിൽസഭയിൽ പങ്കെടുത്തു.