//
19 മിനിറ്റ് വായിച്ചു

‘ഓഡിയോ ക്ലിപ്പ് പോലീസ് ഉണ്ടാക്കിയത്; പരാതിക്കെതിരെ കേസ് കൊടുക്കാൻ തനിക്ക് വേറെ പണി ഇല്ലേ? പി സി ജോർജ്

വിവാദ വിഷയങ്ങളിൽ കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കി പി സി ജോർജ്. സോളാർ കേസിലെ പരാതിക്കാരിയായ വനിത നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് പൂർണമായും തള്ളിക്കളഞ്ഞു. തന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് വാർത്താസമ്മേളനത്തിൽ പിസി ജോർജ് നിലപാട് വ്യക്തമാക്കി. പോലീസ് ആണ് ഓഡിയോ ക്ലിപ്പ് നിർമ്മിച്ചത് എന്ന ഗുരുതരമായ ആരോപണവും പി സി ജോർജ് ഉന്നയിച്ചു.വ്യാജ ഓഡിയോ ക്ലിപ്പ് നിർമ്മിച്ച് പുറത്തുവിട്ടു എന്ന ആരോപണം ഉന്നയിക്കുമ്പോഴും അതിനെതിരെ കേസ് നൽകാൻ തയ്യാറാകില്ല എന്നാണ് പിസി ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.മാന്യന്മാരായ ആരെങ്കിലുമാണ് ഇതിന് പിന്നിലെങ്കിൽ കേസ് കൊടുക്കാൻ തയ്യാറാണ് എന്ന് പിസി ജോർജ് പറഞ്ഞു. താനും ഓഡിയോ ക്ലിപ്പ് കേട്ടു. നല്ല ഇംഗ്ലീഷ് സിനിമ പോലെയുണ്ട്. സംഭവം കൊള്ളാം എന്നും പി സി ജോർജ് പറയുന്നു.

തിരുവനന്തപുരത്തെ ഗസ്റ്റ് ഹൗസിൽ വച്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനിടെ ക്രൈംബ്രാഞ്ച് എസ് പി ഈ ഓഡിയോ ക്ലിപ്പ് തന്നെ കേൾപ്പിച്ചിരുന്നതായി പി സി ജോർജ് വ്യക്തമാക്കി. തന്റെ ശബ്ദമാണ് എന്ന് ക്രൈംബ്രാഞ്ച് എസ്പി തന്നെ ചൂണ്ടിക്കാട്ടി.എന്നാൽ തന്റെ ശബ്ദം അല്ല എന്ന് അപ്പോൾ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും പിസി ജോർജ് പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയനെയും ഫാരീസ് അബൂബക്കറിനെയും ബന്ധപ്പെടുത്തി ഗുരുതര ആരോപണങ്ങളും പി സി ജോർജ് ആവർത്തിച്ചു. ഫാരിസും ആയി ഒരു ബന്ധവും പാടില്ല എന്ന് സിപിഎം പിണറായിക്ക് നിർദേശം നൽകിയിരുന്നു. ഈ നിർദേശം അവഗണിച്ചാണ് പിണറായി ഇപ്പോഴും ബന്ധം തുടരുന്നത്. 2009 ൽ കോഴിക്കോട് സീറ്റ്‌ വീരേന്ദ്ര കുമാറിന് നൽകാതെ മുഹമ്മദ് റിയാസിന് നൽകി. അന്ന് തന്നെ ഇത് പേയ്‌മെന്റ് സീറ്റ് എന്ന് ആരോപണം ഉയർന്നിരുന്നു. ഇന്ന് അതെ മുഹമ്മദ്‌ റിയാസ് ആണ് മുഖ്യമന്ത്രിയുടെ മരുമകൻ.

2004 ൽ മലപ്പുറം സമ്മേളനം മുതൽ സിപിഎമ്മിൽ ഫാരിസിന്റെ പിടിയിൽ ആണ്.പിണറായിയുടെ മെന്റർ ആണ് ഫാരിസ് അബൂബക്കർ എന്നും പിസി ജോർജ് ആരോപിച്ചു. ED ആവശ്യപ്പെട്ടാൽ തെളിവ് കൊടുക്കാൻ തയാറാണ് എന്നും പിസി ജോർജ് പറഞ്ഞു.മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങൾ പിസി ജോർജ് ആവർത്തിച്ചു. പിണറായിയുടെ മകൻ അമേരിക്കയിൽ സാമ്പത്തിക സ്ഥാപനത്തിന്റെ ബിസിനസ്‌ നടത്തുകയാണ്. വീണ കുടുംബശ്രീയുടെ ഡാറ്റാ വിറ്റു എന്നാണ് വിവരം. ബാക്കി വിവരങ്ങൾ വൈകാതെ തരും എന്നും പിസി ജോർജ് പറഞ്ഞു.

കേരളത്തിലെ തൊഴിൽ ഇല്ലാത്തവരുടെ ഡാറ്റാ കുടുംബശ്രീ എടുത്തു. ഈ ഡാറ്റാ ആണ് വിറ്റത്. എന്നാൽ വീണാ വിജയൻ തന്നെയാണ് ഇതിന് പിന്നിൽ എന്ന പൂർണമായും പറയാൻ താൻ തയ്യാറാകുന്നില്ല എന്ന് പിസി ജോർജ് പിന്നീട് തിരുത്തി. കൂടുതൽ തെളിവുകൾ കൈവന്നശേഷം വിവരങ്ങൾ പറയാം എന്നാണ് പിസി ജോർജ് വ്യക്തമാക്കിയത്. എല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു കൊണ്ടാണ് നടന്നത് എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. ഒറാക്കിൾ കമ്പനി വീണക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് മനസിലാക്കുന്നത്.തനിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ പോയതിൽ സന്തോഷം ഉണ്ട് എന്നാണ് പി സി ജോർജ് പ്രതികരിച്ചത്.കോടതിയിൽ ആർക്കും പോകാം. പരാതിക്കാരിയുടെ മകൻ മുഴുവൻ സമയവും മുറിയിൽ ഉണ്ടായിരുന്നു. പെണ്ണു കേസിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവൻ ആണ് ഇപ്പോൾ പിണറായിക്ക് ഒപ്പം. ശശി ആണ് എല്ലാ കുഴപ്പങ്ങൾക്കും പിന്നിൽ എന്നും പിസി ജോർജ് ആരോപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!