ഉച്ചയോടെ തിരുവനന്തപുരത്ത്; നാളെ രാവിലെ കോട്ടയത്തേക്ക്; സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചയോടെ പുതുപ്പള്ളിയിൽ
തിരുവനന്തപുരം > ബംഗളുരുവില്‍ ചികില്‍സയിലിരിക്കെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വ്യാഴാഴ്‌ച ഉച്ചയോടെ പുതുപ്പള്ളിയില്‍ സംസ്‌കരിക്കുമെന്ന് കുടുംബവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. യാത്ര ഇങ്ങനെ: ബെംഗളുരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍…