ന്യൂഡൽഹി യമുനയിലെ ജലനിരപ്പ് സർവകാല റെക്കോഡിൽ എത്തിയതോടെ ഡൽഹിയിലെ താഴ്‌ന്ന മേഖലകളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. ബുധനാഴ്‌ച യമുനയിലെ ജലനിരപ്പ് 207.81 മീറ്ററായി ഉയർന്നു. 1978 സെപ്തംബർ ആറിന് രേഖപ്പെടുത്തിയ 207.49 മീറ്ററാണ് ഇതിനുമുമ്പത്തെ ഉയർന്നനിരക്ക്. ഒമ്പതിനായിരത്തോളംപേരെ മേഖലയിൽനിന്ന് ഒഴിപ്പിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.…