ഇടതു എംപിമാർ ഇന്ന് ചുരാചന്ദിൽ ; മണിപ്പുരിൽ സന്ദർശനം തുടരുന്നു

ഇംഫാൽ > രണ്ട് മാസമായി സംഘർഷം തുടരുന്ന മണിപ്പുരിലെ കലാപ ബാധിത പ്രദേശങ്ങളിൽ ഇടതുപക്ഷ എംപിമാരുടെ സംഘം ഇന്നും സന്ദർശനം നടത്തി. സിപിഐ എം എംപിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ് രജ്ഞൻ ഭട്ടാചാര്യ , സിപിഐ എംപിമാരായ സന്തോഷ് കുമാർ, സുബ്ബരായൻ എന്നിവരാണ് സംഘത്തിലുള്ളത്…

/

മൂന്നാർ ഗ്യാപ്‌ റോഡിൽ മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗതം നിലച്ചു

മൂന്നാർ > കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. വെള്ളിയാഴ്ച്ച രാവിലെ 7.30ഓടെയാണ് സംഭവം. റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡിൽ പതിച്ചിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. കഴിഞ്ഞ വർഷവും…

/

നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

കൊല്ലങ്കോട് > മഴ കനത്തതോടെ നെല്ലിയാമ്പതി വിനോദസഞ്ചാരികൾക്ക് രണ്ടുദിവസം നിയന്ത്രണം ഏർപ്പെടുത്തി. പോത്തുണ്ടി ചെക്ക് പോസ്റ്റിൽനിന്ന് വിനോദസഞ്ചാരികളെ വെള്ളി, ശനി ദിവസങ്ങളിൽ കടത്തിവിടില്ല. വ്യാഴാഴ്‌ച ചുരം റോഡിൽ രണ്ടിടത്തായി വീണ മരം എസ്റ്റേറ്റുകളിലെ തൊഴിലാളികളും ജീപ്പ് ഡ്രൈവർമാരും ചേർന്ന് വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ…

/

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 07-07-2023: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4…

/

പുന്നയൂർക്കുളത്ത് രണ്ടരവയസുകാരി മുങ്ങി മരിച്ചു

ഗുരുവായൂർ> ​ഗുരുവായൂരിനടുത്ത് പുന്നയൂര്‍ക്കുളം ചമ്മന്നൂരിൽ വീടിനടുത്ത ചാലില്‍  വീണ്  രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷി(കണ്ണന്‍)ന്റേയും  അശ്വനിയുടേയും  മകൾ അതിഥിയാണ്‌ വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണ്‌ മുങ്ങി മരിച്ചത്. വെള്ളി രാവിലെ പത്തരയോടെയാണ് അപകടം. സനീഷിന്റെ വീടിനടുത്തുതന്നെയുള്ള തറവാട്ട്…

/

തിരുവനന്തപുരത്ത് വൻ മോഷണം; വീട്ടിൽനിന്നും 100 പവൻ കവർന്നു

തിരുവനന്തപുരം> തിരുവനന്തപുരത്ത് വീട്ടിൽ വൻ മോഷണം. വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്താണ് 100 പവൻ സ്വർണാഭരണം മോഷണം പോയത്. തിരുവന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിൽ മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിനു സമീപം ഐശ്വര്യയിൽ ബാലസുബ്രഹ്മണ്യന്റെ വീട്ടിലാണ് സംഭവം. സംഭവസ്ഥലത്ത് വിരലടയാള വിദഗ്‌ധരും പൊലീസും പരിശോധന നടത്തുന്നു.…

/

ആലപ്പുഴയിൽ അപൂർവ്വരോഗം ബാധിച്ച് വിദ്യാർഥി മരിച്ചു

ആലപ്പുഴ> തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വരോഗം ബാധിച്ച് 15 കാരൻ മരിച്ചു. ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കിഴക്കെമായിത്തറ അനിൽകുമാറിന്റെ മകൻ ഗുരുദത്ത്(15) ആണ് മരിച്ചത്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗമാണ് ബാധിച്ചത്. ജില്ലയിൽ രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. 2017 ൽ…

/

ഡ്യൂട്ടി സമയം ക്രമീകരിക്കുന്നില്ല , ഉറക്കംപോലുമില്ല ; മുൾമുനയിൽ ലോക്കോപൈലറ്റുമാർ

തിരുവനന്തപുരം ജോലിസമയം ക്രമീകരിക്കാതെ അമിത‍ജോലി അടിച്ചേല്‍പ്പിക്കുകയും  പിഴവുണ്ടായാല്‍ ലോക്കോ പൈലറ്റുമാരെ മാത്രം കുറ്റക്കാരാക്കുകയും ചെയ്ത് റെയില്‍വെ. പശ്ചിമ ബംഗാളിൽ ജൂണ്‍25ന്‌ ചരക്ക്‌ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, ലോക്കോ പൈലറ്റ്  സ്വരൂപ്‌ സിൻഹ, അസി. ലോക്കോ പൈലറ്റ്‌ ജി എസ്‌ എസ്‌ കുമാർ എന്നിവരെ അഡീഷണൽ…

/

തൃശൂർ പൊരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട്

ചാലക്കുടി > പൊരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയർന്നതിനാലാണ് റെഡ് അലർട്ട്. രാവിലെ 6 മുതൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി പൊരിങ്ങൽകുത്ത് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ താഴ്ത്തി അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയർ,…

/

ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു

ആലപ്പുഴ> തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു. 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയായ കുട്ടിക്കാണ്  രോഗം ബാധിച്ചത്. ചികിത്സയിലുള്ളത്. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ്…

/
error: Content is protected !!