സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 1 മുതൽ

കണ്ണൂർ: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കണ്ണൂർ ജില്ലയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 1 മുതൽ ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4394 ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 30-നകം പൂർത്തീകരിക്കും. 23-ാം പാർട്ടി കോൺഗ്രസ്സ്…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിക്കുക; കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ “ജനകീയ പ്രതിഷേധ കൂട്ടായ്മ ” കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിക്കുക, കുറ്റക്കാർക്കെതിരെ കേസ് എടുക്കുക, സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, ആരോപണങ്ങളിൽ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിൻ്റെ പങ്ക് അന്വേഷിക്കുക, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് സംസ്ഥാന തലത്തിൽ…

വിമാന യാത്രാ നിരക്ക് വർധനവ് പ്രതിഷേധാര്‍ഹം; പ്രവാസി ഫെഡറേഷന്‍

കണ്ണൂര്‍: വിമാന യാത്ര നിരക്ക് സ്കൂൾ അവധിക്കാലത്തും ഓണം റംസാന്‍ ക്രിസ്തുമസ് ഉത്സവ സീസണിലും രണ്ടിരട്ടിയും മൂന്നിരട്ടിയും വര്‍ധിപ്പിച്ചു കൊണ്ട്‌ പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രവാസി ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി…

കാരുണ്യ ഫാര്‍മസികളില്‍ കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്ന്

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കാരുണ്യ ഫാര്‍മസികളിലൂടെ വില കൂടിയ കാന്‍സര്‍ മരുന്നുകള്‍ കമ്പനി വിലക്ക് നാളെ മുതല്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ 14 ജില്ലകളിലെയും ഓരോ ഫാര്‍മസികളിലാണ് മരുന്ന് വിതരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴ് ശതമാനം വരെയുള്ള ലാഭം ഒഴിവാക്കിയാണ് മരുന്ന് വില്‍ക്കുക.…

അഴീക്കോട് നിയോജക മണ്ഡലത്തിൽ വിജ്ഞാന തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പ്രാഥമിക ആലോചനാ യോഗം ചേർന്നു

അഴീക്കോട് നിയോജക മണ്ഡലത്തിൽ വിജ്ഞാന തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ പ്രാഥമിക ആലോചനാ യോഗം ചേർന്നു. കെ വി സുമേഷ് എം എൽ എ അധ്യക്ഷനായി. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല…

മൂന്നാമത് വേൾഡ് മാർച്ച് ; പെയിൻ്റിംഗ് മത്സരം നടത്തി

കണ്ണൂർ: പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും സമാന ചിന്താഗതിക്കാരായ സംഘടനകളുടെ പിന്തുണ നേടുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ പ്രൊമോഷൻ ടീം വിദ്യാർത്ഥികൾക്കായി വിപുലമായ പെയിൻ്റിംഗ് (വാട്ടർ കളർ)/ ഡിജിറ്റൽ ആർട്ട് മത്സരം സംഘടിപ്പിച്ചു. കണ്ണൂർ താവക്കര യു. പി. സ്കൂളിൽ നടന്ന ചിത്രരചന മത്സരം…

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയും, ഓൺലൈൻ ബുക്കിങ്ങ് സർവ്വീസും തുടങ്ങുന്നതിൻ്റെ ഭാഗമായി 26.08.2024 മുതൽ ഗൈനക്കോളജി, പീഡിയാട്രിക്ക്സ് വിഭാഗത്തിൻ്റെ ഒ.പി ടിക്കറ്റുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അമ്മയും കുഞ്ഞും ബ്ലോക്കിലുള്ള റിസെപ്ഷനിൽ നിന്നും മാത്രമേ നൽകുകയുള്ളു. ഒ.പി പ്രവർത്തന സമയത്തിൽ മാറ്റമില്ല.…

അഴീക്കോട് നിയോജക മണ്ഡലത്തിൽ ലഹരി മാഫിയക്കെതിരെ നടപടികൾ ശക്തമാക്കും

അഴിക്കോട് നിയോജക മണ്ഡലത്തിൽ ലഹരി മാഫിയക്കെതിരെ നടപടികൾ ശക്തമാക്കാനും പഞ്ചായത്ത്‌ തല യോഗങ്ങൾ വിളിച്ചു ചേർക്കാനും കണ്ണൂർ എക്സൈസ് സർക്കിൾ ഓഫിസിന്റെ ആഭിമുഖ്യത്തിൽ ചേർന്ന മണ്ഡലം തല ലഹരി വിരുദ്ധ അവലോകന കമ്മറ്റി യോഗം തീരുമാനിച്ചു. ചിറക്കൽ കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന…

പത്രപ്രവർത്തക പെൻഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണം: കെ.യു.ഡബ്ല്യു.ജെ

കണ്ണൂർ: പത്രപ്രവർത്തക പെൻഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെൻഷൻ കമ്മിറ്റികൾ യഥാസമയം ചേർന്ന് അപേക്ഷകളിൽ തീരുമാനങ്ങളെടുക്കണം. അംശദായ വർദ്ധനവിന് ആനുപാതികമായി പെൻഷൻ തുക വർധിപ്പിക്കണമെന്നും നിശ്ചിത തീയതികളിൽ പെൻഷൻ വിതരണം ചെയ്യാൻ…

ഭാരതത്തില്‍ വികസന മുന്നേറ്റമുണ്ടായത് മോദി ഭരണത്തില്‍: കെ. രഞ്ജിത്ത്

കണ്ണൂര്‍: വികസന മേഖലയില്‍ ഭാരതത്തില്‍ കുതിച്ചു ചാട്ടമുണ്ടായത് മോദി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്. ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി മാരാര്‍ജി ഭവനില്‍ ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാർ അധികാരത്തിലേറുമ്പോള്‍ സമസ്ത മേഖലയിലും വികസന…

error: Content is protected !!