ആക്രമണ നാടകം പൊലീസ്‌ പൊളിച്ചു; 5 ലക്ഷത്തിന്റെ സ്വർണം കവർന്ന സംഘം റിമാൻഡിൽ

തൃശൂർ> അമ്പത്തി അഞ്ച്‌  ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിൽ  സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും റിമാൻഡിൽ. സ്വർണം കൊണ്ടുപോകുമ്പോൾ  തന്നെ ആക്രമിച്ചതായ ജീവനക്കാരന്റെ നാടകം പൊലീസ്‌ പൊളിക്കുകയായിരുന്നു .കാണിപ്പയ്യൂര്‍ ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52),സഹോദരൻ ചാങ്കരവീട്ടില്‍ മുകേഷ് കുമാര്‍(51), ചിറ്റന്നൂര്‍…

//

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക്‌ സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം > സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള…

പനി ബാധിച്ച് യുവതി മരിച്ചു

കാസര്‍കോട് | പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കാലിലെ അശ്വതി (28) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചെർക്കളയിലെ ടിടിസി വിദ്യാർഥിനിയാണ് അശ്വതി. ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. ചെമ്മനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ടി ടി…

//

ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങൾ കരയ്ക്കെത്തിച്ചു

ബോസ്റ്റൺ > തകർന്ന ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്‌ടങ്ങൾ കരയ്ക്കെത്തിച്ചു. ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണാനായ ടൈറ്റൻ പേടകം യാത്രയ്‌ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജൂൺ 18 നായിരുന്നു അപകടം. പേടകത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചെന്ന് കണക്കാക്കുന്നതായി യുഎസ് കോസ്റ്റ് ഗാർഡും ടൈറ്റന്റെ നിർമാതാക്കളായ ഓഷ്യൻ ​ഗേറ്റും അറിയിച്ചിരുന്നു. കടലിനടിയിലുണ്ടായ…

എ.വി. വിമൽ കൃഷ്ണൻ നിര്യാതനായി

കൂടാളി | കൂടാളി ഹയർ സെക്കൻഡറി സ്കൂൾ ക്ലർക്ക് എ വി വിമൽ കൃഷ്ണൻ (39) നിര്യാതനായി. കൂടാളി താഴത്ത് വീട്ടിൽ കുഞ്ഞികൃഷ്ണൻ -ശോഭ കുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ ശ്യാമ. മക്കൾ: വേദ കൃഷ്ണ, മിത്ര കൃഷ്ണ (രണ്ട് പേരും വിദ്യാർത്ഥികൾ). ഇന്ന്…

/

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 29-06-2023: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm…

/

ഡൽഹിയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി > ഡല്‍ഹി ഷഹബാദ് ഡയറിയില്‍ പതിനാറുകാരിയെ മൂന്നുപേർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം പാര്‍ക്കില്‍ നിൽക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പാര്‍ക്കിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഓടി രക്ഷപെടുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ്…

/

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം

ലക്നൗ > ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹാറൻപുരിലാണ് സംഭവം. ആസാദിന്റെ വാഹനവ്യൂഹത്തിനു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആസാദിന് വെടിയേറ്റു. അപകടനില തരണം ചെയ്തെന്ന് അധികൃതർ അറിയിച്ചു.…

ട്രാൻസ്ജെൻഡർ വിഭാ​ഗങ്ങൾക്കായി പ്രൈഡ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം > ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കമായി. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ്‌ ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും ചേർന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2026 നുള്ളിൽ 20…

/

തെരുവുനായശല്യം: സംസ്ഥാന ബാലാവകാശകമീഷൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി > സംസ്ഥാനത്ത്‌ തെരുവുനായ ആക്രമണം രൂക്ഷമാകുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ബാലാവകാശ കമീഷൻ സുപ്രീംകോടതിയിൽ. കേരളത്തിൽ കുട്ടികൾക്ക്‌ എതിരെ തെരുവുനായകളുടെ ആക്രമണം വർദ്ധിച്ചതായി സംസ്ഥാന ബാലാവകാശ കമീഷൻ ഹർജിയിൽ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ, തെരുവുനായശല്യം നിയന്ത്രിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾക്ക്‌ അനുമതി നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.…

/
error: Content is protected !!