സപ്ലൈകോയ്ക്ക് നൽകിയത് നക്കാപ്പിച്ച; കർഷകർ പ്രതിസന്ധിയിലെന്ന് കെ.സുധാകരന്‍ എം പി

കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന കടുത്ത ദ്രോഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിച്ചതിനും അത് കുത്തി അരിയാക്കിയതിനും സ്‌പ്ലൈകോയ്ക്ക് 997 കോടിയാണ് ധനവകുപ്പ് നല്‍കാനുള്ള കുടിശ്ശിക. ഇതു നല്‍കുന്നതിന് പകരം വെറും 50 കോടി മാത്രമാണ് അനുവദിച്ചത്. ഇത്…

വ്യാപക മഴയ്ക്ക് സാധ്യത; ജില്ലയിൽ ജാഗ്രത നിർദേശം നൽകി

തെക്കൻ ശ്രീലങ്കക്ക് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി കാരണം കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ച സാഹചര്യത്തിൽ, കൂടുതൽ മോണിറ്ററിംഗ് നടത്തേണ്ട പ്രധാന മേഖലകളിൽ ജാഗ്രത പാലിക്കാൻ ജില്ലാ കലക്ടർ…

വയനാടിനായി മണിപ്പൂരിൻ്റെ മെഴുകുതിരിവെട്ടം ; ഒരു ലക്ഷം രൂപ സഹായധനമായി നൽകി

കണ്ണൂർ : വയനാടിൻ്റെ ദുഃഖത്തിൽ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂർ വിദ്യാർഥികൾ ആദ്യം ഒരുമിച്ച് മെഴുകുതിരികൾ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ടും മുഖ്യമന്ത്രിക്കുള്ള കത്ത് കൈമാറി. തുടർന്ന് മണിപ്പൂരിലെ പരമ്പരാഗത ആചാര…

വന്ദേമാതരം ഗാനത്തിലൂടെ ഡോ. സി.വി.രഞ്ജിത്തിന് ലോക റെക്കോർഡ്

വന്ദേമാതരം എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനത്തിലൂടെ ഡോ. സി.വി.രഞ്ജിത്തിന് ലോക റെക്കോർഡ്. ഏറ്റവും കൂടുതൽ നഗരങ്ങളിൽ നിന്ന് ചിത്രീകരിക്കപ്പെട്ട ആദ്യത്തെ ദേശഭക്തിഗാനം എന്ന ലോക റെക്കോർഡ് ആണ് ഡോക്ടർ സി വി രഞ്ജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. വേൾഡ് റെക്കോർഡ് യൂണിയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…

പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ വെന്റിലേറ്ററില്‍; സന്ദീപ് ജി വാര്യര്‍

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തിലെ കെടുകാര്യസ്ഥതയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജിലെ കെടുകാര്യസ്ഥതയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും സൗജന്യ…

ബസ് റൂട്ട് രൂപവത്കരണം; അഴീക്കോട് മണ്ഡലം ജനകീയ സദസ്സ് സെപ്റ്റംബർ ആദ്യവാരം

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി സർക്കാരിൻ്റെ ബസ് റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട അഴീക്കോട് മണ്ഡലം തല ജനകീയ സദസ്സിന്റെ പ്രഥമ ആലോചനയോഗം ചേർന്നു. മണ്ഡലത്തിലെ ബസ് സർവീസ് ഇല്ലാത്ത പ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്താനും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാനുമായി ജനങ്ങളുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച്…

പുരസ്‌കാര നിറവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്; ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. പുരസ്കാരത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം സ്വന്തമാക്കി. ആരോഗ്യമേഖലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. ജില്ലാ…

കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കണ്ണൂർ കോർപ്പറേഷൻ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട  വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. എല്ലാ മേഖലകളിലും തഴയപ്പെട്ട ഒരു വിഭാഗത്തെ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. അതിൻ്റെ ഭാഗമായാണ്…

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും…

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ ടീച്ചർ എം എൽ…

error: Content is protected !!