സംസ്ഥാനത്ത് വീണ്ടും പനി മരണം; അതീവ ജാഗ്രത വേണമെന്ന് മന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു മരണം. സംസ്ഥാനത്ത് പനി കേസുകളിൽ വർധനവ് ഉണ്ടായേക്കാമെന്നും അതീവ ജാഗ്രത…

//

മഹിള കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി

ഇടതുപക്ഷ സർക്കാരിന്റെ കള്ള കേസുകൾക്കെതിരെയും , കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി ക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എം പി യുടെ നേതൃത്വത്തിൽ…

കെ സുരേന്ദ്രൻ അവിസ്മരണീയ വ്യക്തിത്വം : അഡ്വ സോണി സെബാസ്റ്റ്യൻ

കണ്ണൂർ ജില്ലയിലെ ജനാതിപത്യചേരിക്കും , തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിനും നിസ്തുലമായ സംഭാവന ചെയ്ത അവിസ്മരണീയ വ്യക്തിത്വമാണ് കെ സുരേന്ദ്രൻ എന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ .സോണി സെബാസ്റ്റ്യൻ പറഞ്ഞു . മുൻ ഡി സി സി പ്രസിഡണ്ട് കെ…

/

യോഗ ദിനാചരണം നടത്തി

കണ്ണൂർ : ഭാരതീയ ജനതാ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. കണ്ണൂർ മാരാർജി മന്ദിരത്തിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് എൻ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഭാരതത്തിലെ ആദ്ധ്യാത്മിക ആചാര്യന്മാർ…

/

യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി

തോട്ടട ചിറക്കു താഴെ റെയിൽവേ ട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെ നാട്ടുകാരിലൊരാളാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നുണ്ട്. 40 വയസോളം പ്രായം തോന്നിക്കുന്ന യുവാവിന്റെ താണ് മൃതദേഹം. ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. ട്രെയിൻ തട്ടി…

തിരുവല്ലയില്‍ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി; സ്ഥാപന ഉടമകള്‍ക്ക് പിഴ

തിരുവല്ലയില്‍ നൂറ് കിലോയോളം വരുന്ന പഴകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിവിധ ഇനത്തിലുള്ള മത്സ്യം പിടികൂടിയത്.…

//

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു

കണ്ണൂർ | ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം മിലിറ്ററി കാന്റീൻ റോഡിലാണ് കാർ കത്തിയത്. കണ്ണൂര്‍ കോട്ട സന്ദർശിച്ച് മടങ്ങി വരിക ആയിരുന്ന നായാട്ടുപാറ സ്വദേശി ആദർശ് ഉടൻ പുറത്ത് ഇറങ്ങിയതിനാൽ ദുരന്തം ഒഴിവായി. ഫയർ ഫോഴ്സ് എത്തിയാണ്…

കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട

കണ്ണൂർ | വൻ സ്പിരിറ്റ് വേട്ട. ആയിരം ലിറ്ററോളം സ്പിരിറ്റാണ് പിടിച്ചത്. ശ്രീപുരം സ്കൂളിന് സമീപം ഓപ്പറേഷൻ ക്ലീൻ കണ്ണൂർ പരിശോധനയിൽ ആണ് സ്പിരിറ്റുമായി വന്ന ഇന്നോവ കണ്ടെത്തിയത്. പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. ടൗൺ ഇൻസ്പെക്ടർ പി എ ബിനു…

/

പാലക്കാട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി

പാലക്കാട് കഞ്ചിക്കോട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. കൈരളി സ്റ്റീൽ കമ്പനിയിലാണ്  പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദാണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 2 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടം…

error: Content is protected !!