പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിച്ചു.2024 മാർച്ച് മാസത്തിനകം മാലിന്യ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം വേണമെന്നും മാലിന്യ സംസ്കരണത്തിൽ നവീന സംസ്കാരം രൂപപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൂമി…

//

നടന്‍ മനോബാല അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. ഒരാഴ്ചയായി വീട്ടിൽ തന്നെ ചികിത്സ നടത്തിവരികയായിരുന്നു. ഇന്നു ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. നാൽപത് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് അഭിനയ രംഗത്തും സജീവമായി. ഇരുനൂറിൽ…

///

ഒരാൾക്ക് പരമാവധി നാല് സിം കാർഡ് മാത്രം; പുതിയ ചട്ടം ഉടൻ

ഒരു തിരിച്ചറിയൽ രേഖയിൽ നൽകുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി നാല് ആക്കി കുറയ്ക്കാൻ കേന്ദ്രം. നിലവിൽ ഒരു വ്യക്തിക്ക് ഒൻപത് സിം കാർഡുകൾ വരെ സ്വന്തം പേരിൽ കൈവശം വയ്ക്കാം. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്.ജമ്മു…

//

കൊവിഡ് കാലത്തും നാട്ടിൽ സജീവമായത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ; ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പുകഴ്ത്തി രമേശ്‌ ചെന്നിത്തല

യൂത്ത് കോൺഗ്രസ്‌ വേദിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പുകഴ്ത്തി രമേശ്‌ ചെന്നിത്തല. യൂത്ത് കോൺഗ്രസ്‌ പ്രാദേശിക തലത്തിൽ കൂടുതൽ സജീവമാകണം. കൊവിഡ് കാലത്തും നാട്ടിൽ സജീവമായത് ഡി.വൈ.എഫ്.ഐ പ്രവർത്തകർപൊതിച്ചോർ വിതരണം മാതൃകയാക്കണം. കൊവിഡ് സമയത്ത് യൂത്ത് കോൺഗ്രസ്‌ ഉണ്ടാക്കിയ യൂത്ത് കെയറിൽ ‘കെയർ’ ഉണ്ടായിരുന്നില്ല. പ്രതികരണം…

///

‘അടിയന്തര ഇടപെടലില്ല’; ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി

ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഹർജിക്കാർക്ക് ആക്ഷേപങ്ങൾ കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ബഞ്ച് നിർദേശിച്ചു. ‘ഒരു സമുദായത്തെ മുഴുവൻ ഇകഴ്ത്തിക്കാണിക്കുന്ന ചിത്രമാണ് ദ…

//

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ ; വിഷം കഴിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു

വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു.ചെന്നലോട് പുത്തൻപുരക്കൽ ദേവസ്യ (55 ) യാണ് മരിച്ചത്.രണ്ടു ദിവസം മുൻപ് വിഷം കഴിച്ചു കൃഷിയിടത്തിൽ അവശനിലയിൽ കണ്ടെത്തിയിരുന്നു.ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.…

///

അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് ഹൈക്കോടതി

അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ ഹൈക്കോടതി അഭിനന്ദിച്ചു. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്നും ദൗത്യസംഘത്തിന് വ്യക്തിപരമായ നന്ദിയും അഭിനന്ദനവും അറിയിക്കുകയാണെന്നും കത്തിൽ പറയുന്നു. അതിനിടെ, ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കാണാതായ അരിക്കൊമ്പന്റെ…

//

ഐപിഎൽ; ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെയും, പഞ്ചാബ് മുബൈ ടീമിനെയു നേരിടും

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30നു നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുമ്പോൾ രാത്രി 7.30ന് പഞ്ചാബും മുംബൈയും ഏറ്റുമുട്ടും. ആദ്യ കളി ലക്നൗവിലും രണ്ടാം മത്സരം പഞ്ചാബിലും നടക്കും…

///

തർക്കമൊഴിയുന്നില്ല; സിഐസി സമിതികളിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവെച്ചു

സിഐസി സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു. പ്രൊഫ ആലിക്കുട്ടി മുസ്ലിയാർ രാജി വെക്കുകയാണെന്ന് അറിയിച്ചു.സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സിഐസിയുമായി ബന്ധപ്പെട്ട  കാര്യങ്ങൾ സാദിഖലി തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം…

//

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5650 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 640 രൂപ കൂടി വില 45200 രൂപയിലുമെത്തി. ഒരു ഗ്രാം സ്വർണത്തിന് റെക്കോർഡ് വിലയിൽ നിന്ന് വെറും…

///
error: Content is protected !!