ഗവർണർക്ക് തിരിച്ചടി: കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനെതിരായ കേസിൽ കേരള ഗവർണർ ആരിഫ് ഖാന് തിരിച്ചടി. സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.…

//

അങ്കണവാടിയിൽ ഹൃദ്രോഗിയായ കുട്ടിക്ക് ക്രൂര മർദ്ദനം; ആയക്കെതിരെ പരാതി

പാറശ്ശാലയിൽ അങ്കണവാടിയിലെത്തിയ ഹൃദ്രോഗി കൂടിയായ മൂന്നരവയസ്സുകാരനു നേരെ അങ്കണവാടി ആയയുടെ അതിക്രമം. ആയ അടിച്ചും നുള്ളിയും കുട്ടിയെ പരിക്കേൽപ്പിച്ചതായി കാട്ടി രക്ഷിതാക്കൾ പൊഴിയൂർ പൊലീസിൽ പരാതി നൽകി. പാറശ്ശാല കാരോട് ചാരോട്ടുകോണം വാർഡിലെ അങ്കണവാടിയിലാണ്‌ സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ അങ്കണവാടി ആയ സിന്ധുവിന്റെപേരിൽ പൊഴിയൂർ…

///

സംസ്ഥാനത്ത് ഇന്നുമുതൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നുമുതൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 24 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിലാണ് കൂടുതൽ സാധ്യതയെന്നാണ്…

//

സ്വർണ്ണവിലയിൽ കുതിപ്പ്

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിക്കുന്നതോടെ സംസ്ഥാനത്തും സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,500 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 44,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഇന്ന്…

///

മോട്ടോർവാഹന വകുപ്പ്‌ 1000 കോടി പിരിക്കണമെന്നത് വ്യാജവാർത്തയെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ

മോട്ടോർവാഹന വകുപ്പ്‌ 1000 കോടി പിഴയായി പിരിക്കണമെന്ന്‌ സർക്കാർ നിർദേശം നൽകിയെന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണെന്ന്‌ അറിയിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ തന്നെ രംഗത്തെത്തി. വ്യാജ വാർത്ത തള്ളിക്കളയണമെന്നും മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെ ഒരു ഇൻസ്‌പെക്‌ടർ ഒരു…

//

ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയ പരിധി. നേരത്തെ നല്‍കിയ സമയ പരിധി ഈ വര്‍ഷം ഏപ്രില്‍ ഒന്ന്…

//

കൊവിഡ് കേസുകളിൽ വ‍ർധന: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധനവ് ഉണ്ടായ സഹാചര്യത്തിലാണ് ജാഗ്രതാ നിർദേശം. ആശുപത്രികളോട് കൊവിഡ് സർജ് പ്ലാൻ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. കേസുകൾ കൂടുന്നത് മുന്നിൽ കണ്ട് ഒരുക്കം നടത്താൻ…

///

മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംക്ലാസ് വിദ്യാർഥി മരിച്ചു

കാസർകോട് മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകൻ എം എ ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷക്കിടെയാണ് വിദ്യാർഥി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ‌യാണ്…

//

കണ്ണൂർ അഴീക്കലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി

കണ്ണൂർ അഴീക്കലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി.വടകര ഭാഗത്തു നിന്നും 22 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്. ബോട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. ഇവരെ മറ്റ് ബോട്ടുകളിൽ ഉണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്. ഇവർ മറ്റൊരു ബോട്ടിൽ കണ്ണൂരിലേക്ക് തിരിച്ചു.തിങ്കളാഴ്ചയാണ് ബോട്ട് അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന്…

//

അനുമോൾ കൊലപാതകം: മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം, ഭർത്താവ് ഒളിവിൽ

കാഞ്ചിയാറിൽ പ്രീപ്രൈമറി അധ്യാപിക അനുമോൾ (വത്സമ്മ) കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനെ തിരഞ്ഞ് പൊലീസ്. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈ.എസ്പി അറിയിച്ചു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട്…

//
error: Content is protected !!