നമുക്ക് ഒരുമിക്കാം വയനാടിനായി

ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായത്. കേരളം സമാനതകളില്ലാത്ത ദുരന്തമുഖത്ത് നിൽക്കുമ്പോൾ രക്ഷാ ദൗത്യത്തിൽ കേരള പത്രപ്രവർത്തക യൂണിയനും പങ്കാളികളാകുന്നു. ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങൾക്കായി അവശ്യ വസ്തുക്കൾ ശേഖരിക്കുന്നു. ഇതിനായി വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ…

വയനാടിനെ പുനർ നിർമ്മിക്കാൻ സമൂഹം ഒന്നായി രംഗത്തിറങ്ങണം; എൻ. ഹരിദാസ്

കണ്ണൂർ : രാജ്യത്തെയാകെ നടുക്കിയ വയനാട്ടിലെ ജനങ്ങൾക്ക് സാന്ത്വനം പകരാൻ കക്ഷി – രാഷ്ടീയ – ജാതി – മത ഭേദമന്യേ മുഴുവൻ ജനങ്ങളും ഒന്നിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്. ഒരു പക്ഷെ ഗുജറാത്തിലുണ്ടായ മോർബി ദുരന്തത്തിന് സമാനമായ ദുരന്തമാണ് വയനാട്ടിലുണ്ടായിട്ടുള്ളത്.…

വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം ; ഡി ഡി എം എ

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവിശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത ദിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുവാൻ ജില്ലാ ഭരണകൂടവും, ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുന്നുണ്ട്. കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തിലും ദുരിത ബാധിതർക്ക് വേണ്ടിയുള്ള…

കണ്ണൂർ പ്രസ് ക്ലബ്ബ് : സി. സുനിൽകുമാർ പ്രസിഡന്റ് , കബീർ കണ്ണാടിപ്പറമ്പ് സെക്രട്ടറി

കണ്ണൂർ: കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി (കണ്ണൂർ പ്രസ് ക്ലബ്ബ് ) പ്രസിഡന്റായി സി. സുനിൽകുമാർ (മാതൃഭൂമി), സെക്രട്ടറിയായി കബീർ കണ്ണാടിപ്പറമ്പ് (ചന്ദ്രിക) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കെ. സതീശൻ (ജന്മഭൂമി ) ആണ് ട്രഷറർ. മറ്റു ഭാരവാഹികൾ: അനു മേരി ജേക്കബ്…

ദേവസ്യ മേച്ചേരിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഞായറാഴ്ച രാത്രി 11 മണിയോടെ വന്ദേഭാരത് എക്സ്പ്രെസിലെത്തിയ അദ്ദേഹത്തെ വ്യാപാരികളും നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് വ്യാപാരികളുടെ അകമ്പടിയോടെ തലപ്പാവും…

ജനക്ഷേമത്തിന്റെ പുതിയ രാഷ്ട്രീയം കേരളം സ്വീകരിച്ചു: പി.കെ. കൃഷ്ണദാസ്

കണ്ണൂര്‍: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പൂതിയരാഷ്ട്രീയം കേരളവും സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി സമ്പൂര്‍ണ്ണ ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഗുണകരമായ…

പ്രതിനിധി സമ്മേളനവും , സെമിനാറും

ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ ഇൻ്റർനെറ്റ് സേവന ദാതാക്കളുടെ കൂട്ടായ്മയായ ബീറ്റാ കേരളയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂരിൽ പ്രതിനിധി സമ്മേളനവും , സെമിനാറും സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ബീറ്റ ഓർഗനൈസിങ് സെക്രട്ടറി ബാബു ഡൊമനിക്ക് മോഡറേറ്ററായി…

ഡിജിറ്റലാകാന്‍ കോര്‍പ്പറേഷനും

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ തലത്തിൽ ആദ്യ പ്രഖ്യാപനം നടത്തുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷനും തയ്യാറാകുന്നു. ഇതിന് മുന്നോടിയായി കോർപ്പറേഷൻ തല മോണിറ്ററിംഗ് സമിതി യോഗം ചേർന്നു. ഓഫീസുകളിലേക്കുള്ള അപേക്ഷ സമർപ്പണം,…

കേന്ദ്ര ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് – വിജിൽ മോഹനൻ

കണ്ണൂർ :- മൂന്നാം മോഡി ഗവണ്മെന്റിന്റെ ആദ്യത്തെ ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പുയിലാക്കിയ പദ്ധതികൾ ആണെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ. കേവലം രണ്ട് സംസ്ഥാനങ്ങൾക്ക് വേണ്ടി നിർമ്മിച്ച പ്രാദേശിക ബഡ്ജറ്റായി മാത്രമേ ഇതിനെ കാണാൻ കഴിയൂ, തൊഴിലാവസരങ്ങളുടെ കാര്യത്തിലും,…

മഹിളാ കോൺഗ്രസ് നേതൃസംഗമവും ഉമ്മൻചാണ്ടി അനുസ്മരണവും

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നേതൃസംഗമം ഡിസി സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കരുത്ത് പകരുന്നതിൽ പോഷക സംഘടന എന്ന നിലയിൽ മഹിളാ കോൺഗ്രസ് ഒന്നാമതാണെന്നും ജില്ലയിൽ എല്ലാ മേഖലകളിലും…

error: Content is protected !!