കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട; 922 ഗ്രാം സ്വർണ്ണം പിടികൂടി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറില്‍ നിന്നാണ് അരക്കോടിയുടെ സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ്…

///

എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ്‌ രണ്ടാംവാരം

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനം മെയ് രണ്ടാംവാരത്തിൽ നടക്കും. മാർച്ച് 29ന് അവസാനിയ്ക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം…

///

പൊണ്ണത്തടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും: ഐ എം എ സെമിനാർ

ശരീരത്തിന്റെ അമിതഭാരവും പൊണ്ണത്തടിയും നിസ്സാരവൽക്കരിക്കരുതെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) ലോക ഒബേസിറ്റി ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടത്തിയ സെമിനാർ അഭിപ്രായപ്പെട്ടു. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റും കൊഴുപ്പും കുറക്കുകയാണ് ഏറ്റവും ഫലപ്രദമായ മാർഗം. മരുന്നുകളും ശസ്ത്രക്രിയകളും ലഭ്യമാണെങ്കിലും മിതമായ…

//

തലശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം; 12 പേർക്കെതിരെ കേസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വിദ്യാര്‍ഥികളടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിച്ചു. മര്‍ദിക്കുന്നതിന്റെ വിവിധ ഭാഗങ്ങളടങ്ങിയ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തലശ്ശേരി പൊലീസ് കേസെടുത്തു.കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം. തലശ്ശേരി ബി.ഇ.എം.പി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ധര്‍മടം ഒഴയില്‍ ഭാഗത്തെ ഹര്‍ഷയില്‍…

///

അബുദാബിയിൽ ബന്ധുവിന്റെ കുത്തെറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു

 അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബുദാബി മുസഫയിൽ സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.…

//

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം; സംസ്ഥാന വ്യാപകമായി പത്രപ്രവർത്തക യൂണിയൻ പ്രതിഷേധ മാർച്ച്

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയന്‍റെ മാര്‍ച്ച്. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി. കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശൂർ ജില്ലകളിലും പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രതിഷേധ മാര്‍ച്ച് നടന്നു. ക്യാമ്പസിൽ അക്രമങ്ങളുടെ…

//

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരിക്ഷ ഒരുക്കങ്ങൾ പൂർത്തിയായി

സംസ്ഥാനത്ത്‌ ഒമ്പതിന്‌ ആരംഭിക്കുന്ന എസ്‌എസ്‌എൽസി പരീക്ഷയുടെയും 10ന്‌ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെയും ഒരുക്കം പൂർത്തിയായി. എല്ലാ ജില്ലയിലും വിദ്യാഭ്യാസം, പൊലീസ്‌, ട്രഷറി ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ ഒരുക്കം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്‌ച അവസാനവട്ട…

///

ഫീസ് അടയ്ക്കാതെ പരീക്ഷ എഴുതേണ്ടേന്ന് സ്കൂൾ അധികൃതർ; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി

ഫീസടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ അവസരം നിഷേധിച്ചതോടെ 14കാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബറാബലിയിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാംക്ലാസുകാരിയാണ് മരിച്ച പെൺകുട്ടി. മകൾക്ക് ഫീസടക്കാൻ കഴിഞ്ഞില്ലെന്നും സ്കൂൾ അധികൃതർ പരീക്ഷ എഴുതാൻ അവസരം നിഷേധിച്ചതുമാണ് മകളുടെ മരണത്തിന് കാരണമെന്ന് അച്ഛൻ അശോക്…

//

സ്വർണ്ണ വില കൂടി

സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,185 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,480 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില അഞ്ച് രൂപ വർധിച്ച് വില 4,280…

///

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം, തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യം; വി ഡി സതീശൻ

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ് എഫ് ഐ അതിക്രമത്തെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്നും പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. ‘സർക്കാരിനെ മാത്രമല്ല, പ്രതിപക്ഷത്തെയും കോൺഗ്രസിനെയും ഞങ്ങളുടെ…

///
error: Content is protected !!