കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ബ്രസ്റ്റ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂർ ആസ്റ്റർ മിംസിൽ ബ്രസ്റ്റ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സ്തനസംബന്ധമായ ആശങ്കകൾ അകറ്റുവാനും, അസുഖങ്ങളെ നേരത്തെ തിരിച്ചറിയുവാനും അത്യാധുനിക ചികിത്സക്കുമുള്ള സംവിധാനങ്ങൾ ക്ലിനിക്കിലുണ്ട്. ഡോ അയന എം ദേവിന്റെ നേതൃത്വത്തിലാണ് സമഗ്ര ബ്രസ്റ്റ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചത്. യുട്യൂബർ കെ എൽ ബ്രോ & ഫാമിലി…

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

പി പി ദിവ്യ രാജി വെച്ച ഒഴിവിൽ നടന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ സി പി എമ്മിലെ അഡ്വ കെ.കെ രത്നകുമാരി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്.രത്നകുമാരിക്ക് 16 വോട്ടും ജൂബിലി ചാക്കോക്ക് 7 വോട്ടും ലഭിച്ചു.…

സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപം; കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ പ്രസ് ക്ലബ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം പഴയ ബസ് സ്റ്റാന്റിൽ സമാപിച്ചു.…

ആഴക്കടല്‍ നീന്തി കീഴടക്കി ഭിന്നശേഷിക്കാരൻ ഷാജി; ശ്രദ്ധേയമായി അതിസാഹസിക നീന്തല്‍ പ്രകടനം

കണ്ണൂര്‍ : തിരയൊഴിയാത്ത മുഴുപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ പി ഷാജി നടത്തിയ സാഹസിക നീന്തല്‍ പ്രകടനം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി മാറി. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ ഷാജിയും, അത്‌ലറ്റ് മറിയ ജോസും സംഘവുമാണ്…

ലോകം സമാധാനം ആഗ്രഹിക്കുന്നു ; മേയർ മുസ്ലിഹ് മഠത്തിൽ

യുദ്ധവും സംഘർഷവും മനുഷ്യൻ്റെ സമാധാനം ഇല്ലാതാക്കിയിരിക്കുകയാണെന്നും സംഘർഷമില്ലാത്ത ഒരു ലോകമാണ് നാമെല്ലാം ആഗ്രഹിക്കുന്നതെന്നും രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലക്ഷങ്ങളെയാണ് കൊന്നൊടുക്കുന്നതെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ. യുദ്ധങ്ങളും സംഘർഷങ്ങളും ഇല്ലാത്ത ലോകത്തിന് വേണ്ടി സമാധാനത്തിനും അഹിംസക്കും വേണ്ടി ആരംഭിച്ച…

കണ്ണൂർ ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായി ഡോ സൈറു ഫിലിപ്പ് ചുമതലയേറ്റു

പരിയാരം : കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പാളായി ഡോ സൈറു ഫിലിപ്പ് ചുമതലയേറ്റു. കോട്ടയം ഗവ.മെഡിക്കൽ കോളേജിലെ പ്രൊഫസറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായിരുന്നു. പ്രൊമോഷനായാണ് പരിയാരത്ത് പ്രിൻസിപ്പാളായി നിയമിതയായിരിക്കുന്നത്. സ്ഥാപനം സർക്കാർ ഏറ്റെടുത്ത ശേഷമുള്ള ആറാമത്തെ പ്രിൻസിപ്പാളും രണ്ടാമത്തെ വനിതാ…

മുസ്ലിം ലീഗ് കണ്ണൂർ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം: പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍ കളക്ടര്‍ നുണ പരിശോധനയ്ക്ക് വിധേയമാകണം എന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വാളുകൾ കൊണ്ടും ബോംബുകൾ കൊണ്ടും…

നവംബർ 4ന് ജില്ലാ കലക്ടറുടെ വസതിയിലേക്ക് മുസ്ലിം ലീഗ് മാർച്ച്

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാ കലക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, കലക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട്  നവംബർ നാലിന് തിങ്കളാഴ്ച മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറുടെ ഔദ്യോഗിക…

പ്രോസ്‌റ്റേറ്റ് വീക്കത്തിന് റിസം അക്വാബ്ലേഷന്‍ ചികിത്സ ; ഉത്തര മലബാറില്‍ ആദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പൂര്‍ത്തിയായി

കണ്ണൂര്‍ : ഉത്തരമലബാറിൻ്റെ ചരിത്രത്തിലെ ആദ്യ റിസം അക്വാബ്ലേഷന്‍ തെറാപ്പി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യൂറോളജി വിഭാഗത്തിൽ വിജയകരമായി പൂര്‍ത്തീകരിച്ചു. പ്രോസ്‌റ്റേറ്റ് വീക്കത്തിന് നിലവില്‍ ലഭ്യമായ ഏറ്റവും നൂതന ചികിത്സാ രീതിയാണ് റിസം അക്വാബ്ലേഷന്‍ തെറാപ്പി. പ്രോസറ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ അവസ്ഥകള്‍ക്ക് പോലും…

മീൻ ചൂണ്ട കൺപോളയിലേക്ക് തുളച്ചു കയറിയ രോഗിക്ക് തുണയായി ജില്ലാ ആശുപത്രി

കണ്ണൂർ : വിറക് പുരയിൽ വിറക് എടുക്കുന്നതിനിടെ മീൻ ചൂണ്ട കൺപോളയിലേക്ക് തുളച്ചു കയറിയ പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി എം ജെ ജിഷയ്ക്ക് തുണയായത് ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗവും, നേത്ര വിഭാഗവും.വേദന തിന്ന് മണിക്കൂറുകളോളം ഇരിട്ടി ,പേരാവൂർ പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും…

error: Content is protected !!