വാര്‍ത്ത മാധ്യമസൃഷ്‌ടി-പി. ജയരാജന്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്‌ടിയാണെന്ന് പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇ.പി. ജയരാജന്‍ പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. സി.പി.എമ്മിനെ താറടിക്കാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നതെന്നും ബുള്ളറ്റ് പ്രൂഫ് വാഹനമെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കൂട്ടരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

/

മാധ്യമങ്ങൾ സംസ്ഥാനത്തിന്‍റെ പൊതുവായ താൽപര്യങ്ങൾക്ക് ഒപ്പമല്ല -മുഖ്യമന്ത്രി

ഒരു പറ്റം മാധ്യമങ്ങൾ സംസ്ഥാനത്തിന്‍റെ പൊതുവായ താൽപര്യങ്ങൾക്ക് ഒപ്പമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിഷേധാത്മക നിലപാടിലേക്ക് എങ്ങനെ കാര്യങ്ങൾ എത്തിക്കാം എന്നാണ് കരുതുന്നത്. നാടിന് ഒരു ​ഗുണവും വന്നുകൂട എന്ന നിലയിലാണ് അവർ ചിന്തിക്കുന്നത്. മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾ പരിശോധനയ്‌ക്ക് വിധേയമാക്കണം. മാധ്യമങ്ങൾ സർക്കാറിനെ…

തളിപ്പറമ്പ്‌ ഹാപ്പിനസ്‌ ഫെസ്‌റ്റിവലിന്‌ ഇന്ന്‌ തിരിതെളിയും

തളിപ്പറമ്പ്‌ മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്‌ ശനിയാഴ്‌ച തുടക്കമാകും. ആന്തൂർ നഗരസഭാ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനാകും. 31 വരെ നടക്കുന്ന നാടിന്‍റെ ഉത്സവത്തിൽ പത്തു ലക്ഷത്തിലേറെപേർ പങ്കെടുക്കും. സംസ്ഥാനത്തെ ഒരു നിയമസഭാ മണ്ഡലത്തിൽ ഇത്രയും…

കാസർകോട്​ 11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർകോട്​ അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്‍റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണത്.  …

/

ശബരിമല തീർഥാടക വാഹനം കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 7 മരണം

ശബരിമല ദർശനംകഴിഞ്ഞ്‌ മടങ്ങിയ തമിഴ്‌നാട്‌ തീർഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. മൂന്നു മൃതദേഹം പുറത്തെത്തിച്ചു. രക്ഷപെടുത്തിയ ഹരിഹരൻ എന്ന കുട്ടിയെ കുമളി സെന്‍റ്​ അഗസ്‌റ്റിൻസ്‌ ആശുപത്രിയിലും രണ്ടുപേരെ തേനി മെഡിക്കൽകോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ ലോവർ ക്യാമ്പിനും…

ഒരു വർഷത്തേക്ക് 80 കോടി ജനങ്ങൾക്ക് സൗജന്യ ധാന്യം

ഒരു വർഷത്തേക്ക് 80 കോടി ജനങ്ങൾക്ക് സൗജന്യ ധാന്യം നൽകി കേന്ദ്ര സർക്കാർ. ദേശീയ ഭക്ഷ്യ സുരക്ഷ വകുപ്പ് അടുത്ത വർഷം ഡിസംബർ വരെ രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യമായി ധാന്യം വിതരണം ചെയ്യും. സ്‌പെഷ്യൽ ഫ്രീ റേഷൻ പദ്ധതിയായ പ്രധാന മന്ത്രി…

വേദനയായി നിദ; മൃതദേഹം കൊച്ചിയിലെത്തിച്ചു, സ്‌കൂളില്‍ പൊതുദര്‍ശനം

നാഗ്‌പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു. തുടർന്ന് മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. പത്ത് മണിക്ക് നിദ പഠിക്കുന്ന സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം 12.30ഓടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയായിരുന്നു. മൃതദേഹം…

/

ബീഹാറിൽ ഇഷ്ടിക ചൂളയിലുണ്ടായ സ്‌ഫോടനത്തിൽ 6 മരണം, നിരവധി പേർക്ക് പരുക്ക്

ബിഹാറിലെ റക്‌സൗളിൽ ഒരു ഇഷ്ടിക ചൂളയിലുണ്ടായ സ്‌ഫോടനത്തിൽ ആറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 20 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. രാംഗർവയിലെ നരിർഗിർ ഗ്രാമത്തിനടുത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മോത്തിഹാരിയിൽ ഇഷ്ടിക ചൂള കത്തിക്കുന്നതിനിടെയാണ്…

കൊവിഡ് മോണിറ്ററിങ്​ സെൽ പുന:രാരംഭിച്ചു; പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി

മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കൊവിഡ് മോണിറ്ററിങ്​ സെല്ലിന്‍റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കൊവിഡ് കേസുകളുടെ…

സിക്കിം അപകടം: ജീവന്‍ നഷ്ടമായ സൈനികരിൽ മലയാളിയും

സിക്കിമില്‍ സൈനികവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ജീവന്‍ നഷ്ടമായ സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ്(26) ആണ് മരിച്ചത്. നാല് വർഷത്തിലധികമായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ച് വരവേയാണ് അപകടമുണ്ടായത്. സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കാണ് ജീവന്‍ നഷ്ടമായത്.…

//
error: Content is protected !!