മട്ടന്നൂരിൽ പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു

മട്ടന്നൂരിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. അയ്യല്ലൂര്‍ കരുവഞ്ഞാല്‍ പ്രദേശത്താണ് പുലി എത്തിയത്. പ്രദേശവാസികൾക്ക് വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി. കണ്ണൂർ മട്ടന്നൂരിലെ അയ്യല്ലൂരിലെ ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ്…

കൊവിഡിന്‍റെ ചൈനീസ് വകഭേദം ഇന്ത്യയില്‍

ചൈനയില്‍ പടരുന്ന കൊവിഡിന്‍റെ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് ബി.എഫ്​ 7 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.…

കേരളത്തിൽ കൊവിഡ് കേസുകളിൽ വർധനയില്ല -വീണാ ജോർജ്

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കകളില്ല. ആവശ്യമെങ്കിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദേശം. ഇന്ന് വൈകിട്ട് റാപ്പിഡ് റെസ്പോൺസ് ടീമിന്‍റെ യോഗം ചേരുന്നുണ്ട്. നിലവിൽ കൊവിഡ് കേസുകളിൽ വർധനയില്ല.…

ചൈന അതിർത്തി തർക്കം: പാർലമെന്‍റിന് മുന്നിൽ പ്രതിഷേധം

ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്‍റിൽ. അതിർത്തി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്​ സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം പാർലമെന്‍റിൽ ചർച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബി.ജെ.പി ശ്രമമെന്നാണ് കോൺഗ്രസ് ആരോപണം.…

സംസ്ഥാനത്ത് വീണ്ടും നരബലിക്ക് ശ്രമം; ലക്ഷ്യമിട്ടത് കുടക് സ്വദേശിയായ യുവതിയെ

തിരുവല്ലയിലെ കുറ്റപ്പുഴയിൽ വാടക വീട്ടിൽ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു. കുടക് സ്വദേശിയായ യുവതിയാണ് രക്ഷപ്പെട്ടത്. ഈ മാസം എട്ടാം തീയതി അർധരാത്രിലായിരുന്നു സംഭവം നടന്നത്. നരബലിയിൽ നിന്നും രക്ഷപ്പെട്ട യുവതി സംഭവത്തെ കുറിച്ച് ഇന്നാണ് വെളിപ്പെടുത്തൽ നടത്തിയത്. തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ…

/

‘പി.എഫ്.ഐ നടത്തിയ കൊലപാതകങ്ങൾ നേതൃത്വം അറിഞ്ഞ്’-എൻ.ഐ.എ

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സിയായ എൻ.ഐ.എ. വിവരം പ്രത്യേക എൻ.ഐ.എ കോടതിയെ അറിയിച്ചു. കേരളത്തിലെ എൻ.ഐ.എ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 14 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. പി.എഫ്.ഐ…

രണ്ടാം ഘട്ട സമര പ്രഖ്യാപനത്തിന് കർഷകസംഘടനകൾ; യോഗം ശനിയാഴ്ച 

രണ്ടാം ഘട്ട സമര പ്രഖ്യാപനത്തിന് കർഷകസംഘടനകളൊരുങ്ങുന്നു. കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരത്തിന് കർഷകരിറങ്ങുന്നത്. ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ചേരും. 17 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ യോഗത്തിൽ പങ്കെടുക്കും. ജനുവരി 26 ൽ നടത്താൻ തീരുമാനിച്ച…

/

കുസാറ്റിൽ വീണ്ടും എസ്.എഫ്.ഐ: നമിത ജോർജ് ചെയർപേഴ്​സൺ, മേഘ ലവ്ജാൻ ജനറൽ സെക്രട്ടറി

കൊച്ചി സർവകലാശാല യൂണിയൻ (കുസാറ്റ്) നേതൃത്വത്തിൽ പെൺകുട്ടികൾ. യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായ 27ാം വർഷവും എസ്.എഫ്.ഐക്കാണ്‌ ആധിപത്യം. ചെയർപേഴ്​സണായി നമിത ജോർജ്, ജനറൽ സെക്രട്ടറിയായി മേഘ ലവ്ജാൻ, ട്രഷററായി കെ. അഭിനന്ദ് എന്നിവരെ തെരഞ്ഞെടുത്തു. ദശരഥ് മണികുട്ടൻ, കെ. മീനു എന്നിവർ വൈസ് ചെയർപേഴ്​സൺമാരും…

/

റെക്കോഡ് വരുമാനം നേടി ശബരിമല കെ.എസ്.ആർ.ടി സർവീസ്

ശബരിമല മണ്ഡല- മകരവിളക്ക് സീസണിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് വരുമാനം. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ സർവീസ്​​ ഇന്നലെ 1,01,55,048 രൂപയാണ് വരുമാനം നേടിയത്​. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ സർവീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയിൽ വലിയ രീതിയിലുള്ള…

/

നവീകരിച്ച ശ്രീ നാരായണ ഓഡിറ്റോറിയം ഉദ്ഘാടനം 23 ന്

തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നവീകരിച്ച ശ്രീ നാരായണ ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട്​ 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ഗോകുലം ഗോപാലൻ വിശിഷ്ടാതിഥിയായിരിക്കും. ശിവഗിരിയിലെ ധർമ്മചൈതന്യ സ്വാമികൾ, ചലച്ചിത്ര താരം ജയസൂര്യ…

error: Content is protected !!