ക്ഷണിക്കാത്തതില്‍ വിഷമമില്ല; മുഖ്യമന്ത്രിക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക്, ക്രിസ്മസ്, പുതുവത്സര ആശംസകള്‍ നേര്‍ന്നു. ഓണാഘോഷ പരിപാടിക്കും ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ആഘോഷ പരിപാടിയില്‍ ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും ആസ്വദിക്കട്ടെയെന്നും…

/

22ന് രാത്രി താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഡിസംബര്‍ 22 ന് രാത്രി 11 മണി മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍. ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്‍റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്​.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ താമരശ്ശേരി ചുരം വഴി പോകുന്നതിനാലാണ് നിയന്ത്രണം. ട്രക്കുകള്‍ ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍…

/

കോട്ടയത്ത് രണ്ട് നഴ്‌സിങ്​ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കിടങ്ങൂർ- പാദുവാ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്‌സിങ്​ വിദ്യാത്ഥികൾ മുങ്ങിമരിച്ചു. കൊല്ലം ട്രാവൻകൂർ കോളജ് ഓഫ് നഴ്‌സിങ്ങിൽ രണ്ടാം വർഷ ബി.എസ്.സി നഴ്‌സിങ്​ വിദ്യാർത്ഥികളാണ് ഇരുവരും. കരുനാഗപ്പള്ളി സ്വദേശി അജ്‌മൽ (21), വർക്കല സ്വദേശി വജൻ (21) എന്നിവരാണ് മുങ്ങിമരിച്ചത്. പാദുവയിലെ സഹപാഠിയുടെ…

/

ബഫർ സോൺ: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും

പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിർദ്ദേശ പ്രകാരമുള്ള ഭൂപടം പ്രസിദ്ധീകരിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. ഈ ഭൂപടം സംബന്ധിച്ച് ഉൾപ്പെടുത്തേണ്ട അധികവിവരങ്ങൾ ഉണ്ടെങ്കിൽ അവ സമർപ്പിക്കാൻ അവസരമൊരുക്കും. അതത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അവ നൽകാം. വനം…

/

കേരളത്തിലെ 5 ജി സേവനത്തിന് തുടക്കം; മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

കേരളത്തിലെ 5 ജി സേവനത്തിന് കൊച്ചിയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി 5 ജി സേവനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യഘട്ട സേവനമാണ് കൊച്ചിയിലേത്. കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുമാണ് ജിയോ 5 ജി സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് 5ജി…

കേരളത്തിനുള്ള അർജൻറീനയുടെ പ്രത്യേക അഭിനന്ദനം; നീരസം ഉണ്ടാക്കുന്നതെന്ന് യു.പി ഡി.എസ്‌.പി

ഫുട്ബോൾ ലോകക്കപ്പ് ഫൈനലിൽ വിജയിച്ചശേഷം അർജൻറീന ടീം കേരളത്തിനെ എടുത്തുപറഞ്ഞ് നന്ദിയറിയച്ച് ട്വീറ്റ് ചെയ്തതിൽ നീരസം പ്രകടിപ്പിച്ച് യു.പി പൊലീസ് ഉദ്യോഗസ്ഥ. പ്രത്യേക അഭിനന്ദനം ശരിയായ നടപടി അല്ലെന്നും കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നുംആത്മാഭിമാനമുള്ള ഇന്ത്യക്കാർക്ക് അത് നീരസമാണുണ്ടാക്കുന്നതെന്നും ഡി.എസ്.പി അഞ്ജലി കഠാരിയ…

/

ജി.എസ്‌.ടി: സംസ്ഥാനങ്ങൾ നേരിടുന്ന നഷ്ടം നികത്തണം– വി. ശിവദാസൻ എം.പി

ജി.എസ്‌.ടി മൂലം സംസ്ഥാനങ്ങൾക്കും പഞ്ചായത്തുകൾക്കും ഉണ്ടായ നഷ്ടം രാജ്യസഭയുടെ ചോദ്യോത്തര വേളയിൽ ഡോ.വി. ശിവദാസൻ ഉന്നയിച്ചു. ഏറ്റവും വലിയ അധികാരമായ നികുതിയിന്മേലുള്ള സ്വയംഭരണാവകാശം സംസ്ഥാനങ്ങൾക്ക്‌ നഷ്ടമായെന്ന്‌ വി. ശിവദാസൻ പറഞ്ഞു. ഇതുകാരണം സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിരത നഷ്ടമായി. ഇത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. വരുമാനത്തിന്‍റെ പ്രധാനപങ്ക്…

എ.ഐ.ടി.യു.സി: അമർജീത് കൗര്‍ ജനറൽ സെക്രട്ടറി, രമേന്ദ്ര കുമാര്‍ പ്രസിഡന്‍റ്​

എ.ഐ.ടി.യു.സി പ്രസിഡന്‍റായി രമേന്ദ്ര കുമാറിനെയും ജനറൽ സെക്രട്ടറിയായി അമർജീത് കൗറിനെയും ആലപ്പുഴയിൽ ചേർന്ന ദേശീയ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ബിനോയ് വിശ്വം എം.പിയാണ് വർക്കിങ് പ്രസിഡന്‍റ്​. 17 വൈസ്‌ പ്രസിഡന്‍റുമാരും 15 സെക്രട്ടറിമാരുമടങ്ങുന്ന 92 അംഗ ജനറൽ കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.…

മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾനീക്കും – മന്ത്രി എം.ബി. രാജേഷ്

കേരളം മാലിന്യസംസ്കരണത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അതിൽ തന്നെ കൂടുതൽ പ്രാധാന്യം മലിനജലസംസ്‌കരണത്തിനാണെന്നും മന്ത്രി എം.ബി. രാജേഷ്. മെഡിക്കൽ കോളേജ് സ്വിവറേജ് ട്രീറ്റ്മെന്‍റ്​ പ്ലാൻറിന്‍റെ പ്രവർത്തനം നേരിട്ടുകണ്ട് മനസിലാക്കിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ഇതുവരെ സ്വീകരിച്ച നടപടികളിൽ ഗ്രീൻ ട്രിബ്യൂണൽ തൃപ്‌തി അറിയിച്ചിട്ടുണ്ട്.…

ജെ.സി.ഐ കാനന്നൂർ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ

ജൂനിയർ ചേംബർ ഇന്‍റർനാഷണൽ കാനന്നൂർ (ജെസിഐ) പുതിയ ഭാരവാഹികളുടെ സ്ഥാനോഹരണം ബുധനാഴ്ച വൈകിട്ട് 7മണിക് കണ്ണൂർ മലബാർ റെസിഡൻസിയിൽ നടക്കും. പുതിയ പ്രസിഡന്‍റായി സംഗീത് ശിവൻ, സെക്രട്ടറിയായി അദ്വൈത് വിനോദ്, ട്രഷററായി എൻ.കെ. ഷിബിൻ എന്നിവർ സ്ഥാനമേൽക്കും. ചടങ്ങിൽ സിറ്റി പൊലീസ്​ കമിഷണർ അജിത്…

error: Content is protected !!