തെലങ്കാന കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; 13 പി.സി.സി നേതാക്കൾ രാജിവച്ചു

സംസ്ഥാന കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയിലെ 13 നേതാക്കൾ രാജിവച്ചു. മുതിർന്ന പാർട്ടി നേതാക്കളെ തഴഞ്ഞ് മറ്റുള്ളവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് രാജി. എം.എൽ.എ ദനാസാരി അനുസൂയ, മുൻ എം.എൽ.എ വെം നരേന്ദ്ര റെഡ്ഡി, തെലങ്കാന എം.എൽ.എ സീതക്കയും…

/

കരുവഞ്ചാൽ പുതിയ പാലത്തിന്‍റെ പ്രവൃത്തി മന്ത്രി ഉദ്ഘാടനംചെയ്തു 

കേരളത്തിലെ 13 ജില്ലകളിലെയും മലയോര മേഖലകളിലൂടെ കടന്നു പോവുന്ന 1200 കിലോമീറ്ററോളം വരുന്ന മലയോര ഹൈവേ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇരിക്കൂർ മണ്ഡലത്തിലെ നടുവിൽ, ആലക്കോട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന, തളിപ്പറമ്പ്-കൂർഗ് റോഡിലെ കരുവഞ്ചാൽ…

ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്‌.ഐക്ക് മർദനം

ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്‌.ഐക്ക് മർദനം. പൊഴിയൂർ എസ്.ഐ എസ്.സജിക്കാണ് മർദ്ദനമേറ്റത്. പൊഴിയൂർ ജംഗ്ഷനിൽ സ്ക്രീൻ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ടു യുവാക്കളെ നീക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം. സംഭവത്തിൽ പൊഴിയൂർ സ്വദേശിയായ ജസ്റ്റിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ,സജി…

/

ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു

കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുരാഗ്, ആദർശ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. വിനോദ്, വിജയൻ, ഷൈജു, പ്രശോഭ്, പ്രതീഷ് തുടങ്ങി ആറുപേരാണ്​ പ്രതികൾ.…

/

സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി

സ്ത്രീവിരുദ്ധ പരാമർശവുമായി കാസർകോട്​ എം.പി രാജ്മോഹൻ ഉണ്ണിത്താൻ. ഇന്ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ സി.കെ. ശ്രീധരനെതിരെ സംസാരിക്കുമ്പോഴായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍റെ സ്ത്രീവിരുദ്ധ പരാമർശം. ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിന്‍റെയും ഭാഗ്യമാണെന്നുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. പണത്തിനുവേണ്ടി അവിശുദ്ധബന്ധം സൂക്ഷിക്കുന്ന…

/

തലമുറകളുടെ സംഗമമായി പള്ളൂർ ചിരുകണ്ടോത്ത് തറവാട് കുടുംബസംഗമം  

ചരിത്രപ്രസിദ്ധവും പുരാതനവുമായ പള്ളൂർ ചിരുകണ്ടോത്ത് തറവാട് കുടുംബസംഗമം തലമുറകളുടെ സംഗമവേദിയായി. ഞായറാഴ്ച തറവാട് ഭവനത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച സംഗമത്തിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമേറിയവർവരെ അണിനിരന്നു. അഞ്ചു താവഴികളിൽ നിന്നായി സ്വദേശത്തും വിദേശത്തുമുള്ള നാനൂറോളം കുടുബാഗംങ്ങൾ സംഗമത്തിൽ പങ്കെടുത്തു. തറവാട് കാരണവരുടെ അധ്യക്ഷതയിൽ…

പുതിയ പാഠ്യപദ്ധതി; സംവാദവുമായി പരിഷത്ത്​

2013 ലെ പാഠപുസ്തക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ചും പുരോഗമന വിദ്യാഭ്യാസ ദർശനങ്ങൾ ഉയർത്തിപ്പിടിച്ചും പാഠ്യപദ്ധതി പരിഷ്കരണവുമായി മുന്നോട്ടു പോകണമെന്ന് സംസ്ഥാന സർക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. അതോടൊപ്പം പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്കുള്ള പ്രതിലോമാശയങ്ങളുടെ കടന്നു കയറ്റത്തെ പ്രതിരോധിക്കാനുള്ള ജാഗ്രത പുലർത്തണമെന്ന് ആവശ്യവും പരിഷത്ത്​ മുന്നോട്ടു…

സംസ്ഥാന കേരളോത്സവത്തിന്​ വർണാഭമായ തുടക്കം

സംസ്ഥാന കേരളോത്സവത്തിന്​ കണ്ണൂരിന്‍റെ മണ്ണിൽ വർണാഭമായ തുടക്കം. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കേരളോത്സവത്തിന്​ തിരി തെളിയിച്ചു. ഞായറാഴ്ച തുടക്കം കുറിച്ച കലാമത്സരങ്ങൾ 21 വരെ നീണ്ടുനിൽക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ നഗരത്തിൽ സാംസ്കാരിക ഘോഷയാത്ര നടന്നു.…

//

ഉപഗ്രഹ സർവേ അന്തിമ രേഖയല്ല -മുഖ്യമന്ത്രി

ബഫർ സോൺ ഉപഗ്രഹ സർവേ അന്തിമ രേഖയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. ഉപഗ്രഹ സർവേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന്…

/

ശാസ്​ത്രീയമായ സീവേജ് മാലിന്യ സംസ്കരണം അനിവാര്യം – മുഖ്യമന്ത്രി

ശുദ്ധജല സ്രോതസുകളിൽ മനുഷ്യവിസർജ്യാംശം കലരുന്നുവെന്നതാണ് സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന മുഖ്യ പ്രശ്നമെന്നും ഇപ്പോൾ തന്നെ അത് പരിഹരിക്കാനുള്ള പദ്ധതികളിലാണ് സംസ്ഥാന സർക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ് ബി സഹായത്തോടെ പിണറായി എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ട് ഉമ്മൻചിറ പുഴയ്ക്ക് കുറുകെ…

/
error: Content is protected !!