കെ. സുധാകരന്‍റെ നിലപാടുകൾ വർഗീയതയോട് സമരസപ്പെടുന്നത് -മുഖ്യമന്ത്രി

കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍റെ നിലപാടുകൾ വർഗീയതയോട് സമരസപ്പെടുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഖിലേന്ത്യാ കിസാൻ സഭ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരൻ ശാഖയ്ക്ക് സംരക്ഷണം കൊടുക്കാൻ തയാറായി എന്ന് പറയുന്നു. ബി.ജെ.പിയിൽ ചേർന്നാലെന്ത് എന്ന് ചോദിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട്…

//

മലപ്പുറത്ത് തെരുവ് നായ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു

മലപ്പുറം ചാലിയാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ഇടിവണ്ണ, ആറംകോട് സ്വദേശികളായ വിജയമ്മ (48), മറിയുമ്മ (52), സൈനുലാബിദ്ദിൻ (30), അബ്ദുൾ നാസർ എന്നിവർക്കാണ് കടിയേറ്റത്. നായയുടെ ആക്രമണത്തിൽ വിജയമ്മയുടെ വലതുകൈക്ക് ആഴത്തിൽ മുറിവേറ്റു. നാലുപേരെയും കടിച്ചത് ഒരു…

മുഖ്യമന്ത്രിയുടെ യാത്ര: യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ കരുതല്‍ തടങ്കലിൽ

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹം കടന്നുപോകുന്നതിന്‍റെ ഭാഗമായാണ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്. കരിങ്കൊടി പ്രതിഷേധ സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി കൈക്കൊണ്ടത്. നിയോജകമണ്ഡലം പ്രസിഡന്‍റ് എ.എം. നിതീഷ്, ജെറി പി. രാജു, വിഗ്നേശ്വര പ്രസാദ്…

/

കിസാൻസഭ: അശോക് ധാവ്‌ളെ പ്രസിഡന്‍റ്​; വിജു കൃഷ്ണൻ ജനറൽ സെക്രട്ടറി

കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്‍റായി അശോക് ധാവ്‌ളെയെയും ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെയും തെരഞ്ഞെടുത്തു. തൃശൂരിൽ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി. കേരളത്തിൽനിന്ന് സെൻട്രൽ കൗൺസിലിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു. ഇപി. ജയരാജൻ, എം. വിജയകുമാർ, കെ.എൻ.…

//

പാർലമെന്‍റിൽ വീണ് ശശി തരൂർ എംപിക്ക് പരുക്ക്; പരിപാടികൾ റദ്ദാക്കി

പാര്‍ലമെന്‍റ്​ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ കാല്‍ വഴുതി വീണു. കാലിന് പരുക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. വീഴ്ചയില്‍ അദേഹത്തിന്‍റെ ഇടതു കാലിന്​ പരിക്കേറ്റിട്ടുണ്ട്​. ശശി തരൂരിന്‍റെ പോസ്റ്റ്: അൽപ്പം…

//

കോടതിവിധി അംഗീകരിച്ച് കോൺഗ്രസും ബി.ജെ.പിയും സമരം നിർത്തണം -ആര്യാ രാജേന്ദ്രൻ

കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണാവശ്യം തള്ളിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കോടതിവിധി അംഗീകരിച്ച് കോൺഗ്രസും ബി.ജെ.പിയും സമരം നിർത്തണമെന്നും മേയർ ആവശ്യപ്പെട്ടു. സമരം അനാവശ്യമായതു കൊണ്ടാണ് പ്രതിപക്ഷാവശ്യം കോടതി തള്ളിയത്. അവർ തെറ്റ് തിരുത്താൻ തയാറാകണമെന്നും മേയർ…

/

തൃശൂരിൽ ട്രെയിനിൽ നിന്ന്​ ചാടിയിറങ്ങിയ രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം

കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയ രണ്ടു യുവാക്കൾ വീണുമരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്‌ണകുമാർ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് മടങ്ങവേ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. കൊരട്ടിയിൽ സ്റ്റോ‌പ്പില്ലാത്ത ട്രെയിനിലാണ് ഇരുവരും കയറിയത്. സ്റ്റോപ്പിൽ ചാടി ഇറങ്ങാൻ…

/

മേയർക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ പേരിലേതെന്നു പറയുന്ന വ്യാജ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജി.എസ്. സുനിൽ കുമാർ നൽകിയ ഹർജിയാണ് തള്ളിയത്. മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ വ്യാജക്കത്ത്‌ സമൂഹമാധ്യമങ്ങളിലും യു.ഡി.എഫ്‌ അനുകൂല മാധ്യമങ്ങളിലും…

/

കിസാൻ സഭ സമ്മേളനം ഇന്ന് സമാപിക്കും; കർഷക മഹാറാലി വൈകിട്ട്‌

മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരുടെ സംഘശക്തിയും പോരാട്ടവീര്യവും വിളിച്ചോതി വെള്ളിയാഴ്‌ച മഹാറാലി. മഹാകർഷകപോരാട്ട വിജയത്തിനുശേഷം പുത്തൻ പോരാട്ട ഗാഥകളുമായി ലക്ഷക്കണക്കിന്‌ കർഷകർ പൂരനഗരിയിൽ അണിനിരക്കും. കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്‌ സമാപനംകുറിച്ചുള്ള കർഷക മഹാറാലി വൈകിട്ട്‌ നാലിന്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (വിദ്യാർഥി കോർണർ) മുഖ്യമന്ത്രി പിണറായി…

/

യുവതിയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ ചാവശ്ശേരി പറമ്പിൽ യുവതിയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ടി.എൻ. മൈമൂനയെ (47) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴി തർക്കമാണ് അക്രമത്തിന് കാരണമെന്നും അയൽവാസി അബ്ദുവാണ് വെട്ടിയതെന്നും പൊലീസ് പറയുന്നു.…

/
error: Content is protected !!