വാഗ്​ദാനത്തിൽ നിന്നും മുഖ്യമന്ത്രി പിന്മാറി; പിണറായിക്കെതിരെ ഗഡ്​കരി

കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമിക്കാൻ 100 കോടി രൂപയാണ് ചെ​ലവെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി പറഞ്ഞു. റോഡ് നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ തുകയുടെ 25 ശതമാനം നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്​ദാനം ചെയ്തിരുന്നു. പിന്നീട് ഈ വാഗ്​ദാനത്തിൽ നിന്നും അദ്ദേഹം…

/

തിരുവനന്തപുരത്ത്​ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു

തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ (46) പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക്…

//

മുസ്ലിം ലീഗ് ജില്ല സമ്മേളനം ഫെബ്രുവരിയിൽ കണ്ണൂരിൽ

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സമ്മേളനം ഫെബ്രുവരി 10, 11, 12 തീയതികളിൽ കണ്ണൂരിൽ നടത്താൻ മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്‍റ് ജ​നറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. മെമ്പർഷിപ്പ് കേമ്പയിന്‍റെ അടിസ്ഥാനത്തിൽ പുതിയ ജില്ല മുസ്ലിംലീഗ്​ കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് നിലവിൽ വരും.…

/

വിഷ്ണുപ്രിയ കൊലക്കേസ്​: അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

പ്രണയ നിരാശ പകയിൽ പാനൂർ മൊകേരി വള്ളിയായിലെ കണ്ണച്ചാൻ കണ്ടി വിഷ്ണുപ്രിയയെ (22) വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ അന്വേഷണം പൂർത്തിയാക്കിയ പൊലിസ് തലശ്ശേരി എ.സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ സംഘത്തലവൻ പാനൂർ സി.ഐ എം.പി. ആസാദാണ് അറും കൊല സംഭവം നടന്ന്…

/

രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

രാജ്യ സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ രണ്ട് വട്ടം നിർത്തിവെച്ചു. നോട്ടീസ് നൽകിയ വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധം അറിയിച്ച് തൃണമൂൽ കോൺഗ്രസ്, ശിവസേന പാർട്ടികൾ രംഗത്ത് വന്നു. പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയ വിഷയങ്ങളിൽ സ്പീക്കർ ചർച്ച അനുവദിക്കാതിരുന്നതോടെയായിരുന്നു ഇത്. അതേസമയം…

/

ബന്ദിപ്പുരിൽ 12 മണിക്കൂർ രാത്രികാല ഗതാഗത നിരോധനത്തിന്‌ നീക്കം

കോഴിക്കോട്‌ – മൈസൂർ ദേശീയപാത 766 ൽ ബന്ദിപ്പുർ മേഖലയിൽ രാത്രികാല ഗതാഗത നിരോധനത്തിന്‍റെ സമയം നീട്ടാൻ നീക്കം. ഇന്നലെ ഇതേ പാതയിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർണാടക വനം വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ രാത്രി…

/

‘എന്‍റെ പുസ്തകം എന്‍റെ വിദ്യാലയം’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളുടെയും പുസ്തകം പ്രസിദ്ധീകരിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കലാലയങ്ങളെയും ഉൾപ്പെടുത്തിയാണ്‌ പദ്ധതിയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.പി. ദിവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വിദ്യാലയങ്ങളുടേതായി ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമാവും. ഇതിലൂടെ അമ്പതിനായിരത്തിലധികം വിദ്യാർഥികൾ എഴുത്തുകാരാവും. ആയിരത്തി…

/

പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചു; സി.ഐയ്‌ക്കെതിരെ കേസ്‌

പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സി.ഐയ്ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം അയിരൂർ സി.ഐയായിരുന്ന ജയസനിലിനെതിരെയാണ് കേസെടുത്തത്. കേസ് ഒതുക്കാൻ ജയസനിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം ഉണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 27കാരനെ രണ്ടുമാസം മുൻപാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.…

/

ആലപ്പുഴയിൽ ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂരമർദനം

ആലപ്പുഴ നൂറനാട് ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂര മർദ്ദനം. മന്ത്രവാദികൾ തന്നെ വാൾ ഉപോയോഗിച്ച് കുത്താൻ ശ്രമിച്ചതായി യുവതി പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ‘ഇവരെന്നെ കട്ടിലിൽ ഇരുത്തി ഓരോന്ന് ചോദിച്ചു. ഞാൻ ഞാൻ തന്നെയാണെന്ന്. ഞാനല്ലാതെ വേറെ…

/

16 കാരിയെ ബലാത്സംഗം ചെയ്ത് 73കാരനെ ബന്ധുക്കളെത്തി തല്ലിക്കൊന്നു

ബംഗളൂരുവിൽ പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 73കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അയൽവാസിയും കെട്ടിട നിർമാണ തൊഴിലാളിയുമായ കുപ്പണ്ണ എന്ന 73കാരനെയാണ് തല്ലിക്കൊന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് മുകളിൽ ഉണക്കാനിട്ടിരുന്ന യൂണിഫോം എടുക്കാൻ പോയ പെൺകുട്ടിയെ ഇയാൾ…

/
error: Content is protected !!