യുവസമിതി സംസ്ഥാന പ്രവർത്തക ക്യാമ്പ് സമാപിച്ചു

രണ്ട് ദിവസമായി കണ്ണൂർ ജില്ലയിലെ പെരുവയിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന യുവസമിതി പ്രവർത്തക ക്യാമ്പ് സമാപിച്ചു. കോളയാട് പെരുവ ഗവ.യു.പി സ്കൂളിൽ നടന്ന സമാപന സമ്മേളനം കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ജനാധിപത്യം പൂർണ്ണമാകണമെങ്കിൽ തുല്യത വളരണം .…

കൊച്ചി – മുസിരിസ്‌ ബിനാലെ അധിനിവേശങ്ങൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക്‌ കരുത്തുപകരും -മുഖ്യമന്ത്രി

സാംസ്‌കാരിക അധിനിവേശങ്ങൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക്‌ കൊച്ചി – മുസിരിസ്‌ ബിനാലെ കരുത്തുപകരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒറ്റ വംശം, ഭാഷ, വേഷം തുടങ്ങിയ പ്രതിലോമ ആശയങ്ങൾ അധിനിവേശത്തിന്‌ ശ്രമിക്കുമ്പോൾ സാംസ്‌കാരിക വൈവിധ്യങ്ങളുടെ പ്രതിരോധമുയർത്തലാണ്‌ ബിനാലെയുടെ രാഷ്‌ട്രീയമാനമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി-മുസിരിസ്‌ ബിനാലെയുടെ അഞ്ചാംപതിപ്പ്‌ ഫോർട്ട്‌…

കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻററി/ ഇംപ്രൂവ്‌മെന്‍റ്​) നവംബർ 2021 പരീക്ഷാഫലം  സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 22ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്. രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. ഇംഗ്ലീഷ്, എം.എ.…

കെ.സി. ഷീന നിര്യാതയായി

തിരുവങ്ങാട് ഉക്കണ്ടൻ പീടികയ്ക്ക് സമീപം വർഷയിൽ കെ.സി. ഷീന (49) നിര്യാതയായി. തലശ്ശേരി കോ.ഓപറേറ്റീവ് അർബൻ ബാങ്ക് ചിറക്കര ബ്രാഞ്ച് മാനേജറായിരുന്നു. സംസ്കാരം ചൊവ്വ രാവിലെ 10ന് ചമ്പാട് ‘അവിട്ടം’ വീട്ടുവളപ്പിൽ. പരേതനായ എ.കെ. രാമകൃഷ്ണന്‍റെയും (തലശ്ശേരി നഗരസഭ മുൻ കൗൺസിലർ) കെ.സി. വിജയലക്ഷ്മിയുടെയും…

ബി.ഇ.എം.പി വിദ്യാർഥി കൂട്ടായ്മ അംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ

ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് പൂർവ വിദ്യാർഥി കൂട്ടായ്മ 81-88 ബാച്ച് അംഗങ്ങൾക്ക്  ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തി. യുനൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. തലശ്ശേരി ലയൻസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ തലശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ പ്രശാന്ത്കുമാർ കൂട്ടായമയുടെ ജോ സെക്രട്ടറി…

സംസ്ഥാന കേരളോത്സവം: ചിത്ര രചന ക്യാമ്പ് നടത്തി

ഡിസംബർ 18 മുതൽ 21 വരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്‍റെ പ്രചരണാർത്ഥം ചിത്ര കലാ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി സിനിമ താരം സുബീഷ് സുധി ഉദ്ഘാടനം ചെയ്തു. പ്രചാരണ കമ്മിറ്റി ചെയർമാൻ സി.പി. ഷിജു അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് അംഗം വി.കെ.…

ലീഗിന്​ സി.പി.എമ്മിന്‍റെ പ്രശംസ: അതൃപ്തി പരസ്യമാക്കി കാനം

മുസ്ലീം ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയില്‍ അതൃപ്തി പരസ്യമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എം.വി. ഗോവിന്ദന്‍റെ പ്രസ്താവന അപക്വമാണെന്ന് കാനം പറഞ്ഞു. ലീഗിനെക്കുറിച്ച് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്ന് അറിയില്ല. ബി.ജെ.പിക്കെതിരായി ഐക്യമുണ്ടാക്കാന്‍ എന്ന…

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു.ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റിനു സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പട്ടേല്‍ സമുദായത്തിനാണ് ഭൂപേന്ദ്രയുടെ മന്ത്രിസഭയില്‍ മുന്‍തൂക്കം. പ്രധാനമന്ത്രി നരേന്ദ്ര…

/

ഗവർണറുടെ നോട്ടീസ്‌; വി.സിമാരുടെ ഹർജി 15ന്‌ പരിഗണിക്കും

സർവകലാശാല വി.സിമാരെ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ എന്ന നിലയിൽ ഗവർണർ നൽകിയ നോട്ടീസ് ചോദ്യം ചെയ്‌ത്‌ വി.സിമാർ നൽകിയ ഹർജികൾ ഡിസംബർ 15ന്‌ പരിഗണിക്കാൻ മാറ്റി. വി.സിമാരുടെ ഹിയറിങ്‌ നടക്കുകയാണെന്ന്‌ ഇരുവിഭാഗവും കോടതിയെ അറിയിച്ചതിനെ തുടർന്നാണ്‌ കേസ്‌ വീണ്ടും പരിഗണിക്കാൻ മാറ്റി വച്ചത്‌.…

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്: എക്‌സൈസ് ഓഫിസര്‍ക്ക് 7 വര്‍ഷം കഠിന തടവ്

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എക്‌സൈസ് ഓഫിസര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. കൊല്ലങ്കോട് മേട്ടുപ്പാളയം സ്വദേശി വിനോദിനെയാണ് ശിക്ഷിച്ചത്. 2016ലാണ് എക്‌സൈസ് പ്രിവന്‍റീവ് ഓഫിസറായ വിനോദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. എക്‌സൈസ് പ്രിവന്‍റീവ് ഓഫിസര്‍…

/
error: Content is protected !!