ഉദയനിധി സ്റ്റാലിൻ മന്ത്രിയായേക്കും; തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം 14ന്

തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായേക്കും. കായിക യുവജനക്ഷേമ വകുപ്പായിരിയ്ക്കും ഉദയനിധിയ്ക്ക് നൽകാൻ സാധ്യത. ചില വകുപ്പുകളിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. പരിസ്ഥിതി മന്ത്രി ശിവ.വി. മെയ്യനാഥനാണ് നിലവിൽ യുവജന ക്ഷേമ വകുപ്പും കൈകാര്യം…

വിഴിഞ്ഞം സംഘർഷം: ആർച്ച് ബിഷപ്പിനെതിരായ കേസ് പിൻവലിക്കില്ലെന്ന് സർക്കാർ

വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. ക്രമസമാധാന ലംഘനമുണ്ടായ കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് എം.എൽ.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകി. പൊലീസ് സ്റ്റേഷൻ അടക്കം…

ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കും

ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ തീരുമാനം. ഇനി മുതൽ പ്രതിദിനം 90,000 തീർത്ഥാടകരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ദർശന സമയം ഒരു മണിക്കൂർ കൂടി ദീർഘിപിച്ചിട്ടുണ്ട്. നിലയ്ക്കലിൽ പാർക്കിങ്ങിനും കൂടുതൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഒറ്റദിവസം കൊണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം ഭക്തരാണ് ദർശനത്തിന് എത്തുന്നത്. തിരക്ക് ലഘൂകരിക്കാൻ…

യു.ഡി.എഫ് കാലത്ത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടത് 976 പൊലീസ് ഉദ്യോഗസ്ഥർ -മുഖ്യമന്ത്രി

യു.ഡി.എഫ് കാലത്ത് 976 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2014 ഡിസംബർ 15 ന് നിയമസഭയിൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയ മറുപടി ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തുനിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൊണ്ടുവന്ന…

സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍

സ്‌കൂള്‍ സമയം മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മിക്‌സഡ് യൂണിഫോമിന്‍റെ കാര്യത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ നിയമസഭയില്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ജന്‍ഡര്‍ ന്യൂട്രോലിറ്റിയല്ല ജന്‍ഡര്‍ കണ്‍ഫ്യൂഷനാണ് നടക്കുന്നതെന്ന് പറഞ്ഞാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തെ…

/

ഗവര്‍ണറുടെ ക്രിസ്​മസ് ക്ഷണം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

ഗവര്‍ണറുടെ ക്രിസ്​മസ് ക്ഷണം നിരസിച്ച് സര്‍ക്കാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിസ് മസ് ആഘോഷ വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ഈ മാസം 14ന് രാജ്ഭവനില്‍ നടക്കുന്ന ആഘോഷ പരിപാടിയിലേക്കാണ് ഗവര്‍ണര്‍ മന്ത്രിമാരെ ക്ഷണിച്ചത്. 14ന് വൈകിട്ടാണ് ആഘോഷ പരിപാടികള്‍ രാജ്ഭവന്‍ തീരുമാനിച്ചിരിക്കുന്നത്.…

/

ജില്ലാ കേരളോത്സവം: തളിപ്പറമ്പ് ബ്ലോക്ക് ഒന്നാമത്‌

ജില്ലാ കേരളോത്സവം സമാപനസമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ, ടി. സജിത, എൻ.പി. ശ്രീധരൻ, ഡി.ഡി.ഇ വി. ശശീന്ദ്രവ്യാസ്, ടൈനി സൂസൻ, കെ. പ്രസീത എന്നിവർ…

ഇ.കെ. നായനാർ ആശുപത്രിയിൽ ‘അമ്മയും കുഞ്ഞും’ പിറന്നു

മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഒരുക്കിയ അമ്മയും കുഞ്ഞും ശിൽപം അനാഛാദനംചെയ്തു. ആരോഗ്യവകുപ്പിന്‍റെ സാമ്പത്തിക സഹായം ഉപയോഗിച്ചാണ്‌ ആശുപത്രിക്ക്‌ മുന്നിൽ നാലടി ഉയരവും നാലടി വീതിയുമുള്ള ശിൽപം നിർമിച്ചത്. എം.വി. ഗോവിന്ദൻ എം.എൽ.എ ശിൽപം അനാഛാദനംചെയ്‌തു. മുൻ മുഖ്യമന്ത്രി നായനാരുടെ…

കൊച്ചിക്ക്‌ ഇനി ബിനാലെ ചന്തം ; കലയുടെ തുറമുഖമായി 14 ഗ്യാലറികൾ

ലോക കലാഭൂപടത്തിൽ കൊച്ചിയെ അടയാളപ്പെടുത്തിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്‌ച തിരിതെളിയും. ഫോർട്ട്‌ കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും’ പ്രമേയത്തിൽ 14 വേദികളിലായി ഒരുങ്ങുന്ന ബിനാലെ പ്രദർശനം…

കിസാൻസഭ 35ാമത്‌ അഖിലേന്ത്യാ സമ്മേളനം: പതാക കൊടിമര ദീപശിഖാ സംഗമം ഇന്ന്‌

ചോരകിനിയുന്ന പോരാട്ടങ്ങളുടെ ചരിത്രഭൂമിയിൽ ഇന്ന്‌ ചെമ്പതാക ഉയരും. സ്വാതന്ത്ര്യസമരഗാഥകൾ മുഴങ്ങിയ തേക്കിൻക്കാട്‌ മൈതാനിയിലെ പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ വൈകീട്ട്‌ ദീപശിഖ തെളിയിക്കും. കിസാൻസഭ 35ാമത്‌ അഖിലേന്ത്യാ സമ്മേളനത്തിന്‌ ഇതോടെ തുടക്കമാവും. 380 ദിവസം നീണ്ട മഹാകർഷകപ്രക്ഷോഭത്തിന്‍റെ വിജയവും സമരഭൂമിയിൽ ജീവൻനഷ്ടപ്പെട്ട 700ൽപ്പരം…

/
error: Content is protected !!