വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞു; 2 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞ് രണ്ട് മരണം. മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ നടന്ന അപകടത്തിൽ രണ്ട് വിദ്യാർഥികളാണ് മരിച്ചത്. ആകെ 52 യാത്രക്കാരുണ്ടായിരുന്ന ബസിൽ 48 പേർ വിദ്യാർഥികളായിരുന്നു. ഇവർക്കെല്ലാവർക്കും പരുക്കേറ്റു എന്നാണ് വിവരം. ചെമ്പൂരിലെ ഒരു കോച്ചിങ്​ ഇൻസ്റ്റിറ്റ്യൂട്ടിൽ…

/

ജാഫ്​ന – ചെന്നൈ വിമാന സർവീസ് പുനരാരംഭിച്ച് ശ്രീലങ്ക

ജാഫ്​ന – ചെന്നൈ വിമാന സർവീസ് പുനരാരംഭിച്ച് ശ്രീലങ്ക. കൊവിഡ് ബാധയെ തുടർന്ന് സർവീസ് നിർത്തിവച്ച് മൂന്നു വർഷങ്ങൾക്ക് ശേഷം ഇന്ന് മുതലാണ് സർവീസ് പുനരാരംഭിച്ചത്. ശ്രീലങ്ക വിമാനത്താവള അതോറിറ്റി വക്താവ് ഇക്കാര്യം അറിയിച്ചു. അലയൻസ് എയർ ഒരാഴ്ച നാല് തവണ സർവീസ് നടത്തും.…

കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു

കണ്ണൂർ തളിപ്പറമ്പിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്​സലു റഹ്മാൻ (22) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥി ആണ് മിഫ്​സലു റഹ്മാൻ. രാവിലെ ദേശീയ പാതയിൽ ഏഴാം മൈലിലായിരുന്നു അപകടം.…

/

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; നിരവധിപ്പേർക്ക് പരുക്ക്

വടകര അഴിയൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ് വാനിന്‍റെ ഡ്രൈവർക്കും പരുക്കേറ്റത്​. എല്ലാവരേയും ആശുപത്രിയിൽ…

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ്

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഔണ്‍സിന് 1787 ഡോളര്‍ വരെയെത്തിയതിനാല്‍ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വിലയില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണത്തിന് ഗ്രാമന് 4990 രൂപയും പവന് 39920 രൂപയുമായിരുന്നു. ഇന്ന് കേരളത്തില്‍ സ്വര്‍ണം പവന് 80…

പ്ലസ്​ടു വിദ്യാർഥിനി എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവം; കേസില്ലെന്ന് പൊലീസ്

കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസില്‍ പ്ലസ് ടു വിദ്യാർഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. വിദ്യാർഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. എം.ബി.ബി.എസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് നാല് ദിവസം വിദ്യാർഥിനി…

ലീഗ് വിഷയത്തില്‍ എം.വി ഗോവിന്ദനെ പിന്തുണച്ച് എ.കെ. ശശീന്ദ്രന്‍

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍. മതേതര കൂട്ടായ്മ ശക്തിപ്പെടുത്തുന്ന ചര്‍ച്ചയ്ക്കാണ് എം.വി. ഗോവിന്ദന്‍ തുടക്കമിട്ടതെന്നും മതേതര കൂട്ടായ്മ ശക്തിപ്പെടുത്തലാണ് എൻ.സി.പിയുടെയും നിലപാടെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫിലെ വലിയ കക്ഷിയായ…

/

പൊലീസ് സേനയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ നോട്ടീസ്

കേരളത്തിലെ ക്രമസമാധാന നില കാക്കാന്‍ പൊലീസ് സേനയ്ക്കാകുന്നില്ലെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയം. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സഭാ നടപടികള്‍ നിര്‍ത്തിവക്കണമെന്ന പ്രമേയം പരിഗണനയ്‌ക്കെടുക്കണമെന്ന് പ്രതിപക്ഷ എം.എൽ.എമാര്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ. ബഷീര്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, കെ.കെ.…

/

‘ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കണം’- പി. ചിദംബരം

ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഗുജറാത്തില്‍ ആം ആദ്​മി പാര്‍ട്ടി കോണ്‍ഗ്രസിന് വഴിമുടക്കിയായെന്നും അദ്ദേഹം പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ നിശബ്ദ പ്രചാരണത്തിന് സ്ഥാനമില്ല. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര മുന്നണി കെട്ടിപ്പടുക്കാന്‍ കഴിയുന്ന ധ്രുവമാകാന്‍ കോണ്‍ഗ്രസിന്…

/

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ സതീശനും സുധാകരനും വിമർശനം

സി.പി.എമ്മിന്‍റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ലീഗിന് അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യു.ഡി.എഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്ലിം ലീഗ് ആണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി്​ ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന്…

/
error: Content is protected !!