അമ്മയും കുഞ്ഞും മരിച്ച സംഭവം: ആരോഗ്യനില ബന്ധുക്കളെ അറിയിക്കാതിരുന്നത് വീഴ്ച

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയും നവജാതശിശുവും മരിക്കാനിടയായ സംഭവത്തിൽ പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് കൈമാറി. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അമ്മയുടെയും നവജാതശിശുവിന്‍റെയും ആരോഗ്യനിലയെക്കുറിച്ച് ബന്ധുക്കളെ കൃത്യസമയത്ത് അറിയിക്കാതിരുന്നത് ചികിത്സാപ്പിഴവായി വരുമെന്നാണ്…

/

കടുവയെ ആറളം ഫാമിൽ കണ്ടെത്തി

കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ ഭീതി പടർത്തിയ കടുവ ആറളം വന്യജീവി സ​ങ്കേതത്തിലേക്ക്​ കടന്നതായ പ്രചരണത്തിനിടെ കടുവയെ ആറളം ഫാമിൽ കണ്ടെത്തി. വന്യജീവി സ​ങ്കേതത്തിലേക്ക്​ കടന്നെന്ന നിലപാടിനെ തുടർന്ന്​ വനംവകുപ്പ്​ കഴിഞ്ഞ ദിവം കടുവയെ ക​െടത്താനുള്ള തിരച്ചിൽ നിർത്തിവെച്ചിരുന്നു. അതിനിടയിലാണ്​ ആറളം ഫാമിൽ കടുവയെ…

സിയാലിന്‍റെ ബിസിനസ് ജെറ്റ് ടെർമിനൽ നാടിന് സമർപ്പിച്ചു

പൊതുമേഖലയിലെ കമ്പനികള്‍ മാതൃകാപരമായും കാലോചിതമായും മുമ്പോട്ടു കൊണ്ടുപോയാൽ അവയുടെ വളര്‍ച്ച ഉറപ്പുവരുത്താനും അങ്ങനെ നാടിന്‍റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന്…

സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖുവിന്‍റെ പേര് അംഗീകരിച്ച് ഹൈക്കമാൻഡ്. നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിലെത്തി. നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാനം ഉണ്ടാകും. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖ്‌വീന്ദറിനുണ്ടെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇതുകൂടാതെ വിജയിച്ച ബി.ജെ.പി വിമതരുടെ…

മന്ത്രി ആര്‍. ബിന്ദുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതിയില്ല

മന്ത്രി ആര്‍. ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നല്‍കണമെന്ന ആവശ്യം അറ്റോര്‍ണി ജനറല്‍ തള്ളി. ബി.ജെ.പി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ നല്‍കിയ അപേക്ഷയാണ്‌ തള്ളിയത്. മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ കോടതി അലക്ഷ്യത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആർ. വെങ്കിട്ട…

ആലുവ സീഡ് ഫാമിൽ രക്തശാലി അരിയുടെ പായസം രുചിച്ച് മുഖ്യമന്ത്രി

കേരളത്തിന്‍റെ പരമ്പരാഗത നെല്ലിനമായ രക്തശാലി അരിയുടെ പായസം രുചിച്ചറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി ആലുവ തുരുത്ത് സീഡ് ഫാം പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായുള്ള സന്ദര്‍ശനത്തിനിടെയാണ് രക്തശാലി പായസം കഴിച്ചത്. ഔഷധ മൂല്യമുള്ള രക്തശാലി അരി ആലുവ ഫാമിലെ…

പാലക്കാട്‌ ചന്ദനവേട്ട; 150 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ

വാളയാർ കഞ്ചിക്കോട്‌ വൻ ചന്ദനവേട്ട. കാറിൽ ചന്ദനം കടത്താൻ ശ്രമിച്ചവരെ പിന്തുടർന്ന്‌ പിടികൂടി. പട്ടാമ്പി സ്വദേശികളായ ഉനൈസ്‌, അനസ്‌ എന്നിവരെയാണ്‌ എക്‌സൈസ്‌ സംഘം പിടികൂടിയത്‌. 150 കിലോ തൂക്കം വരുന്ന 30 ലക്ഷം വിലയുള്ള ചന്ദനമുട്ടികളാണ്‌ പിടികൂടിയത്‌. കാറിന്‍റെ രഹസ്യ അറയിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്.…

ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതല്ല, മതേതര നിലപാടാണ് ചൂണ്ടിക്കാട്ടിയത് -എം.വി. ഗോവിന്ദന്‍

വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സി.പി.എമ്മിനൊപ്പം ചേരാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുകയല്ല ചെയ്തത്. മതേതര നിലപാടിനെയാണ് സ്വാഗതം ചെയ്തത്. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് തുടരുകയാണ്. ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് കൃത്യമായി എതിര്‍ത്തില്ലെന്നും എംവി. ഗോവിന്ദന്‍ പ്രതികരിച്ചു.…

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും

ബി.ജെ.പി ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനമായ ശ്രീകമലത്തില്‍ നടന്ന യോഗത്തിലാണ് പട്ടേലിന്‍റെ പേര് നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പട്ടേലിനെ തന്നെ മുഖ്യമന്ത്രിയാക്കാനുള്ള…

കൈത്തറി ഉൽപാദനച്ചെലവ് കുറക്കാൻ വിദഗ്ദ സമിതി നിർദേശം സമർപ്പിക്കും

കൈത്തറി മേഖലയിലെ ഉൽപാദനച്ചെലവ് കുറക്കാനുള്ള നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് വിദഗ്ധ സമിതി. കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി പഠിക്കാനും പ്രശ്‌നപരിഹാരം നിർദേശിക്കാനും സർക്കാർ നിയോഗിച്ച സംഘം ജില്ലയിൽ കൈത്തറി സംഘങ്ങൾ സന്ദർശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഉൽപാദനച്ചെലവ് കൂടുന്നതാണ് ലാഭം കുറയാനുള്ള പ്രധാന കാരണം. അതിനാൽ…

error: Content is protected !!