കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ലഹരി ഉപയോഗം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിയന്തര പ്രമേയത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. അതിൽ തർക്കമില്ല.…