നാടുണർത്തി ലഹരിവിരുദ്ധ സദസ്‌

നാടിനെ ഇരുട്ടിലേക്ക്‌ തള്ളിയിടുന്ന ലഹരിമാഫിയയ്‌ക്കെതിരെ നാടുണർത്തി എൽ.ഡി.എഫ്‌ ലഹരിവിരുദ്ധ സദസ്‌. ഇന്നിന്‍റെ സന്തോഷത്തെയും നാളെയുടെ പ്രതീക്ഷകളെയും കരിച്ചുകളയുന്ന ലഹരിയുടെ കണ്ണികൾ പൊട്ടിച്ചെറിയുമെന്ന പ്രഖ്യാപനമാണ്‌ ലഹരിവിരുദ്ധ സദസ്സുകളിൽ ഉയർന്നുകേട്ടത്‌. കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ കക്ഷി രാഷ്‌ട്രീയഭേദമന്യേ ഒറ്റക്കെട്ടായി അണിനിരന്ന പരിപാടി ലഹരിമാഫിയയ്‌ക്കെതിരെ ഓരോരുത്തരും…

ഭരണ-പ്രതിപക്ഷ ബഹളം, സഭ നേരത്തെ പിരിഞ്ഞു

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ നേതാവിന്‍റെ വാക്ക്ഔട്ട് പ്രസം​ഗത്തിനിടെ പി.രാജീവ് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ ബഹളം. അടുത്ത അജണ്ടയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം സഭ മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ വന്നതോടെ നടപടികൾ പൂർത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു.…

/

ചരിത്രപരം: നിയമസഭ സ്പീ‌‌‌‌ക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍

ചരിത്രം സൃഷ്ടിച്ച് കേരള നിയമസഭ. ഇത്തവണ സ്പീക്കര്‍ പാനല്‍ പൂര്‍ണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു. പ്രതിഭ, സി.കെ. ആശ എന്നിവരെ പാനലില്‍ ഉള്‍പ്പെടുത്തി. പ്രതിപക്ഷത്തു നിന്നും കെ.കെ. രമയും പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍…

നിയമനങ്ങൾ സംബന്ധിച്ച് നടക്കുന്നത് വ്യാജപ്രചരണം -മന്ത്രി എം.ബി. രാജേഷ്

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമനം സംബന്ധിച്ച് വ്യാജ പ്രചരണങ്ങളാണ് നടക്കുന്നെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ പറഞ്ഞു. അര്‍ധ സത്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നെന്നും ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മുതല്‍ ആരംഭിച്ചതാണ് ഇത്തരം വ്യാജ പ്രചരണങ്ങളെന്നും മന്ത്രി പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന്…

അമ്പലപ്പുഴയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

കാറിൽ വിൽപനക്കായി കടത്തിക്കൊണ്ട് വന്ന 9.146 ​ഗ്രാം എം.ഡി.എം.എ പിടികൂടി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കലവൂർ വളവനാട് ദേവി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ആലപ്പുഴ റേഞ്ച് ഇൻസ്​പെക്ടർ എസ്. സതീഷും സംഘവും എം.ഡി.എം.എ പിടികൂടിയത്. കാസർകോട്​ മധൂർ വില്ലേജിൽ ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദിഖ്, കാസർകോട്​…

/

മദ്യപസംഘം തമ്മില്‍ വാക്കുതര്‍ക്കം; ഒരാള്‍ കുത്തേറ്റ് മരിച്ചു

മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തൊടുപുഴയ്ക്ക് സമീപം നാളിയാനി സ്വദേശി സാം ജോസഫാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സാമും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റൊരു സംഘവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സാമിന് കുത്തേല്‍ക്കുകയുമായിരുന്നു.…

ശശി തരൂരിനെ സ്വാഗതം ചെയ്ത് എൻ.സി.പി

ശശി തരൂരിനെ എൻ.സി.പിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. തരൂരിന് ഏത് സമയവും എൻ.സി.പിയിലേക്ക് വരാമെന്ന് പി.സി. ചാക്കോ പ്രതികരിച്ചു. തരൂരിന്‍റെ വലിപ്പം മനസ്സിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനം ശശി തരൂരിന് നല്‍കാമായിരുന്നുവെന്നും പി.സി. ചാക്കോ പറഞ്ഞു.…

കണ്ണൂർ വിമാനത്താവളം; ആദ്യയാത്രക്കാരുടെ കൂട്ടായ്മ ഡൽഹിയിലേക്കു പറക്കും

വിദേശ വിമാനങ്ങൾക്ക് അനുമതി, കൂടുതൽ ആഭ്യന്തര സർവീസുകൾ, വിദേശത്തെ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ തുടങ്ങിയ ആവശ്യങ്ങളുമായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യയാത്രക്കാരുടെ കൂട്ടായ്മ ഡൽഹിയിലേക്കു പറക്കും. വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂർ വിമാനത്താവള വികസനത്തിന്…

/

യു.പിയിൽ 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 2 പേർ അറസ്റ്റിൽ

ഉത്തർ പ്രദേശിൽ 14 വയസുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ മഥുരയിലാണ് സംഭവം. പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.…

കണ്ണൂരിൽ കോൺഗ്രസ് ജന്മദിന റാലിക്ക് വിപുലമായ ഒരുക്കങ്ങൾ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 138-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 28ന് റാലി നടക്കും. കണ്ണൂർ വിളക്കുംതറ മൈതാനിയിൽ നിന്നും (സെന്‍റ്​ മൈക്കിൾ സ്കൂൾ ഗ്രൗണ്ട് ) സ്റ്റേഡിയം കോർണറിലേക്ക് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ജന്മദിന റാലി…

error: Content is protected !!