ഉമ്മയുടെ പരാതിയിൽ മകളെയും കുട്ടികളെയും കുടി ഒഴിപ്പിച്ചു

ഉമ്മയുടെ പരാതിയെത്തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം മകളെയും കുടുംബത്തെയും തറവാട് വീട്ടിൽ നിന്നും പൊലീസ് കുടി ഒഴിപ്പിച്ചു. അത്തായക്കുന്ന് റഹ്മാനിയ്യപള്ളിക്കടുത്തുള്ള ജമീലയുടെ (72) പരാതിയിൽ മകൾ സാജിതയെയും 4 മക്കളെയുമാണ് ശനിയാഴ്ച കാലത്ത് ടൗൺ സി.ഐ ബിനു മോഹനന്‍റെ നേതൃത്വത്തിൽ പൊലീസെത്തി വീട്ടിൽ നിന്ന്​…

വീട്ടിൽ കയറി അക്രമം, യുവാവ് കസ്റ്റഡിയിൽ

വീട്ടിൽ കയറി മാതാവിനെയും ബന്ധുക്കളെയും പട്ടിക കഷണം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടയാട് കറുവൻ വൈദ്യർ പീടികക്കടുത്ത ചക്കര ഹൗസിൽ സി. പ്രഭാവതി (68), സഹോദരിമാരായ മീറ, ശീതള എന്നിവരെ ആക്രമിച്ച സംഭവത്തിലാണ് ശീതളയുടെ മകൻ വിവേകിനെ പൊലീസ്…

വിഴിഞ്ഞത്ത്‌ കേന്ദ്രസേന: തീരുമാനിക്കേണ്ടത്‌ കോടതിയെന്ന് മന്ത്രി ആന്‍റണി രാജു

വിഴിഞ്ഞത്ത്‌ കേന്ദ്രസേനയെ ആവശ്യപ്പെട്ടത്‌ അദാനിയാണെന്നും തീരുമാനമെടുക്കേണ്ടത്‌ ഹൈക്കോടതിയും കേന്ദ്രസർക്കാരുമാണെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു. കേന്ദ്രസേന വേണമെന്ന്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. സമരക്കാരെ എൽ.ഡി.എഫിലെ ഒരു മന്ത്രിയും തീവ്രവാദികളെന്ന്‌ പറഞ്ഞിട്ടില്ല. പ്രശ്‌നപരിഹാരത്തിന്‌ സർക്കാർ വാതിൽ തുറന്നിട്ടിരിക്കുന്നു. നിരവധി ചർച്ചകൾ സമരക്കാരുമായി നടത്തി. മുഖ്യമന്ത്രി തന്നെ…

/

ഈശോ സഭാംഗം ഫാ. അടപ്പൂർ അന്തരിച്ചു

ദാര്‍ശനികനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന ഫാദര്‍ എ. അടപ്പൂര്‍ (97)അന്തരിച്ചു. കോഴിക്കോട് വച്ചാണ് അന്ത്യം . ഈശോസഭ വൈദികനായിരുന്നു ഫാ. അടപ്പൂര്‍ ക്രിസ്തീയ വിശ്വാസങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ക്രിസ്തുവിന്‍റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ വൈദികനായിരുന്നു അദ്ദേഹം. റോമിലെ ഈശോസഭയുടെ കോര്‍ഡിനേറ്ററായിരുന്നു . സംസ്‌കാരം…

പടയണി സുവർണ ജൂബിലി സമാപനം തലശ്ശേരിയിൽ

തലശ്ശേരിയിലെ പടയണി സായാഹ്ന പത്രത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ത്രിദിന പരിപാടികളോടെ സമാപനം കുറിക്കുമെന്ന് മാനേജിങ്ങ് എഡിറ്റർ കെ.പി. മോഹനൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസമ്പർ 8 ന് വൈകിട്ട്​ 4 മണിക്ക് പഴയ ബസ്സ് സ്റ്റാൻഡിൽ നടക്കുന്ന വായനക്കാർക്കായുള്ള ‘പടയണി: ഞങ്ങൾക്കും…

ലോക ഭിന്നശേഷി ദിനാചരണം: വിനോദയാത്ര നടത്തി

തലശ്ശേരി ബൈറൂഹാ ഫൌണ്ടേഷൻ ട്രസ്റ്റിന്‍റെ സ്ഥാപനമായ ഹോപ്പ് ഏർലി ഇൻറർവെൻഷൻ സെൻററിലെ തെറാപ്പിക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കള്യം ജീവനക്കാരുമടങ്ങുന്ന സംഘം പഴയങ്ങാടി വിനോദ സഞ്ചാര കേന്ദ്രമായ വയലപ്ര കായൽ ഫ്ലോട്ടിങ്​ പാർക്കിലേക്ക് വിനോദയാത്ര നടത്തി. കണ്ണൂർ ജില്ല ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ)…

കെ.വി.ദാമോദരൻ ചരമവാർഷികവും മാമൻ വാസു രക്ത സാക്ഷി ദിനാചരണവും

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ.വി. ദാമോദരന്‍റെ ഒന്നാം ചരമവാർഷികവും കൊല്ലപ്പെട്ട മാമൻ വാസുവിന്‍റെ 27-ാംരക്തസാക്ഷി ദിനാചരണവും ഞായറാഴ്ച മുതൽ ഈ മാസം 12 വരെ വിവിധ അനുബന്ധ പരിപാടികളോടെ ചൊക്ലിയിലും പരിസര പ്രദേശങ്ങളിലുമായി സംഘടിപ്പിക്കുന്നു. പുഷ്പാർച്ചന, ബഹുജന റാലി, വളണ്ടിയർ മാർച്ച്, അനുസ്മരണ പൊതുയോഗം,…

കണ്ണൂര്‍ കോർപറേഷന്‍ പ്ലാസ്റ്റിക് – ഖര മാലിന്യ സംസ്കരണം ഉപനിയമാവലി അംഗീകരിച്ചു

പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, ഖരമാലിന്യ സംസ്കരണം എന്നിവയുടെ ഉപനിയമാവലി കണ്ണൂര്‍ കോർപറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 2016 ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് റൂള്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളതിന്‍ പ്രകാരം അതാത് സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഒരു പോളിസി രൂപീകരിക്കുന്നതിനും ആയതിന്‍റെ അടിസ്ഥാനത്തില്‍ അതാത്…

ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് പിന്മാറി മന്ത്രി ആൻറണി രാജു

ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് പിന്മാറി മന്ത്രി ആൻറണി രാജു. കൊച്ചി ലൂർദ് ആശുപത്രിയിലെ ചടങ്ങിൽ നിന്നാണ് ആൻറണി രാജു പിന്മാറിയത്. വിഴിഞ്ഞം പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയുടെ തീരുമാനം. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്നാണ്​ മന്ത്രി…

കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് . എന്നാൽ ഈ സെക്ടറിലെ യാത്ര…

/
error: Content is protected !!