കുട്ടികളെ പഠിപ്പിക്കുന്നതിന് കോഴ വാങ്ങുന്ന പ്രവണത അവസാനിപ്പിക്കണം: മന്ത്രി വി ശിവൻകുട്ടി

കുട്ടികളെ പഠിപ്പിക്കുന്നതിന് കോഴ വാങ്ങുന്ന പ്രവണത കേരളത്തിൽ അവസാനിപ്പിച്ചേ മതിയാകൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുറച്ചേരി ഗവ. യു പി സ്‌കൂളിൽ സംസ്ഥാന സർക്കാർ 71 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; മുപ്പതോളം കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ: മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പതോളം കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികൾ പറയുന്നു. അതേസമയം, കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.  …

പി പി ദിവ്യയെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കി

കണ്ണൂര്‍ എ.ഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ പി.പി.ദിവ്യയ്ക്കെതിരെ സി.പി.എം നടപടി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പി പി ദിവ്യയെ നീക്കി. കെ. കെ. രത്നകുമാരിയെ പുതിയ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.…

ഉത്തര മലബാറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു

കണ്ണൂര്‍ : ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ഉത്തര മലബാറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കണ്ണൂര്‍ സ്വദേശിനിയായ 42 വയസ്സുകാരിയുടെ ഉദര ശസ്ത്രക്രിയയാണ് റോബോട്ടിക് ശസ്ത്രക്രിയയിലൂടെ പൂർത്തീകരിച്ചത്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ മെഡിക്കല്‍ അഡവൈസറി…

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം; കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ഹർത്താൽ

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ( 16-10-2024 ) രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബിജെപി ഹർത്താൽ ആചരിക്കും.അവശ്യ…

പി പി ദിവ്യയെ തള്ളി സിപിഐഎം

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ നവീന്‍ ബാബുവിൻ്റെ ആത്മത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ തള്ളി സി പി ഐ എം കണ്ണൂര്‍ ജില്ലാ നേതൃത്വം. യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന…

എഡിഎമ്മിൻ്റെ ആത്മഹത്യ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ്

കണ്ണൂർ:എഡിഎം എംകെ നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ളയും ആവശ്യപ്പെട്ടു.മാധ്യമപ്രവർത്തകരെ മുൻകൂട്ടി അറിയിച്ച് ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിൻ്റെ…

കണ്ണൂർ എഡിഎം നവീൻ ബാബു വീട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.എഡിഎമ്മിൻ്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചായിരുന്നു ആരോപണം.…

തീരദേശത്തും തന്ത്രപ്രധാന കേന്ദ്രങ്ങളിലും ജാഗ്രത ശക്തമാക്കി സാഗർ കവച് മോക് ഡ്രിൽ

തീരദേശം വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും ആക്രമണവും ഭീഷണിയും തടയുന്നതിനും തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കുന്നതിനും വേണ്ടി കേരള തീരത്ത് ഇന്ത്യൻ നേവി കോസ്റ്റ് ഗാർഡ്, ഇന്റലിജൻസ് ബ്യൂറോ കേരള പോലീസ് തീരദേശം പോലീസ് മറൈൻഫോഴ്‌സ് മെന്റ് ഫിഷറീസ് കടലോര ജാഗ്രത സമിതി തുറമുഖ വകുപ്പ് തുടങ്ങിയ…

കണ്ണൂർ ദസറക്ക് ആവേശോജ്ജ്വല പരിസമാപ്തി; കണ്ണൂരിൻ്റെ സാംസ്കാരിക ചൈതന്യമാണ് കണ്ണൂർ ദസറയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ : കണ്ണിനും മനസ്സിനും കുളിർമ്മയേകി കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി കലക്ട്രേറ്റ് മൈതാനിയിൽ കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിച്ച കണ്ണുർ ദസറക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനുഭൂതിയുടേയും,ആത്മീയതയുടെയും അനിർവചനിയമായ മൂല്യങ്ങൾ ഉയർത്തി ജാതി, മത, സാഹോദര്യവും ഹൃദയബന്ധങ്ങളും…

error: Content is protected !!