ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

അട്ടപ്പാടി കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. താവളം സ്വദേശി ചന്ദ്രന്‍ ആണ് പിടിയിലായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ചൊവ്വാഴ്ച രാവിലെയാണ് ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ നിരീക്ഷണമുറിയില്‍ വച്ചാണ് ഇയാള്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.…

//

ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരി മരിച്ചു

നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ നരിക്കുനി – എളേറ്റില്‍ വട്ടോളി റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന…

/

ഹരിയാനയിൽ ബി.ജെ.പിക്ക്‌ തിരിച്ചടി

ഹരിയാനയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക്‌ വൻ തിരിച്ചടി. 22 ജില്ലാ പരിഷത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ചിഹ്നത്തിൽ മത്സരിച്ച 102 സീറ്റിൽ എൺപതിലും ബി.ജെ.പി തോറ്റു. പഞ്ച്‌കുള, സിർസ ജില്ലകളിൽ ഒറ്റ സീറ്റിലും ബി.ജെ.പിക്കു ജയിക്കാനായില്ല. ബി.ജെ.പി ശക്തികേന്ദ്രമായി അറിയപ്പെടുന്ന അമ്പാലയിൽ രണ്ടു സീറ്റിൽ…

//

വിഴിഞ്ഞം: കെ. ​സു​ധാ​ക​രന്‍റേത് വ​ർ​ഗീ​യ ജ​ൽ​പ​നം – ഐ.എ​ൻ.എ​ൽ

വി​ഴി​ഞ്ഞ​ത്ത് തു​റ​മു​ഖ വി​രു​ദ്ധ ശ​ക്തി​ക​ൾ തു​ട​രു​ന്ന ക​ലാ​പ​നീ​ക്ക​ങ്ങ​ളെ വെ​ള്ള​പൂ​ശാ​നും ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി അ​ങ്ങേ​യ​റ്റ​ത്തെ സം​യ​മ​ന​ത്തോ​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ട​തു​സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ൽ ക​യ​റ്റാ​നും കെ.പി.സി.സി പ്ര​സി​ഡ​ൻ​റ് കെ. ​സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന വി​ല കു​റ​ഞ്ഞ ജ​ൽ​പ​ന​ങ്ങ​ൾ പ്ര​ബു​ദ്ധ​കേ​ര​ളം അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​യു​മെ​ന്ന് ഐ.​എ​ൻ.എ​ൽ സം​സ്ഥാ​ന ജ​ന.…

/

വിഴിഞ്ഞം: ക്രമസമാധാന പാലനത്തിന് പ്രത്യേക പൊലീസ് സംഘം

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്​.പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്‍റെ ചുമതലകള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇന്‍റലിജന്‍സ്…

//

കോഴിക്കോട് മലപ്പുറം അതിര്‍ത്തിയില്‍ കാട്ടാന ആക്രമണം

കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ തോട്ടുമുക്കം കോനൂര്‍ കണ്ടിയില്‍ കാട്ടാന ആക്രമണം. ഒരു ഓട്ടോ തകര്‍ത്തു. ആനയെ ഓടിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരിക്കേറ്റു. കൊടമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ മനോജ് കുമാറിനാണ് പരിക്കേറ്റത്.…

/

ഭൂമി കയ്യേറ്റം; ദേവികുളം മുന്‍ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ ഉടന്‍ കേസെടുക്കില്ല

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം മുന്‍ എം.എൽ.എ എസ് രാജേന്ദ്രനെതിരെ ഉടന്‍ കേസെടുക്കില്ല. എസ്. രാജേന്ദ്രന്‍റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഉടന്‍ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. ഹൈക്കോടതി വിധി വന്ന ശേഷമാകും തുടര്‍നടപടികള്‍. എസ്. രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. അതേസമയം റവന്യു…

//

തൃശൂര്‍ ഊരകത്തെ ഇരട്ടക്കൊലപാതകം; പ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാള്‍

തൃശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതി വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതി വേലപ്പനെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രന്‍റെ മകന്‍ ഗോകുല്‍ പറഞ്ഞു. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സ്റ്റീരിയോ സെറ്റ് നന്നാക്കുകയായിരുന്നു ഗോകുലിന്‍റെ സഹോദരന്‍ ജിതിന്‍. ഇതിനിടയില്‍…

//

ഡോ.സിസ തോമസിനെ നിയമനം: സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കെ.ടി.യു താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് ഗവര്‍ണറുടെ നിലപാട്. എന്നാല്‍ തങ്ങളുടെ അധികാരം മറികടന്ന് ചാന്‍സലറായ ഗവര്‍ണര്‍ നിയമനം നടത്തിയെന്നാണ് സര്‍ക്കാറിന്‍റെ വാദം. കെ.ടി.യു താല്‍ക്കാലിക…

//

ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്​ഡ്​

രാജ്യത്തെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എൻ.ഐ.എ റെയ്​ഡ്​. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് റെയ്​ഡ്​ നടക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഇരുപതോളം സ്ഥലങ്ങളില്‍ റെയ്​ഡ്​ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആറ് ഗുണ്ടാതലവന്മാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേന്ദ്രഏജന്‍സിയുടെ നടപടി. ഗുണ്ടാതലവന്മാരെ…

//
error: Content is protected !!