കുർബാനയെ ചൊല്ലി സംഘർഷം: സെന്‍റ് മേരീസ് ബസിലിക്കയുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്

ഏകീകൃത കുർബാന വിഷയത്തിൽ സംഘർഷം നിലനിൽക്കുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ആർ.ഡി.ഒ തീരുമാനംവരുന്നതു വരെ പള്ളി അടച്ചിടും. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പള്ളി ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടത്തിനോട് ശിപാർശ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു എറണാകുളം അങ്കമാലി അതിരൂപതയിൽ…

/

വയനാട് പേരിയ വനമേഖലയിൽ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

വയനാട് പേരിയ വനമേഖലയിൽ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. മാനന്തവാടി തവിഞ്ഞാലിലെ കൊച്ചുമകന്‍റെ വീട്ടിൽ വന്നശേഷം നവംബർ 25നു…

//

അവസാനഘട്ട പ്രചരണത്തിനായി മോദിയും കെജ്രിവാളും ഇന്ന് ഗുജറാത്തിൽ

ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കാനിരിക്കെ അവസാനഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളും ഇന്ന് ഗുജറാത്തിലെത്തും. ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന സൂറത്തിൽ ഇരുവരും പ്രചരണം നടത്തുമെന്നാണ് റിപ്പോർട്ട്. സൂറത്തിലെ മോത്ത വരച്ചയിൽ നടക്കുന്ന പൊതുപരിപാടിയിൽ നരേന്ദ്രമോദിസംസാരിക്കുമെന്ന് ബി.ജെ.പി വക്താവ് അറി‍യിച്ചു. ബറൂച്ചിലും ഖേദയിലും…

///

വേദനയുടെ നാളുകൾക്ക്‌ വിട; അനുപമ വീണ്ടും ചിലങ്കയണിയും

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിലെ അരങ്ങിൽ മൂന്നുവർഷത്തെ ഇടവേളയ്‌ക്കുശേഷം അനുപമ മോഹൻ ചൊവ്വാഴ്‌ച വീണ്ടും ചിലങ്കയണിയും. അസഹ്യവേദനയുടെ നാളുകളെ അതിജീവിച്ച്‌ കാൽമുട്ടുകൾ മാറ്റിവച്ചശേഷം ആദ്യമായാണ് അനുപമ കൊച്ചിയിലെ അരങ്ങിൽ കുച്ചിപ്പുടി അവതരിപ്പിക്കുന്നത്‌. നാലാംവയസ്സിൽ അരങ്ങേറിയ അനുപമയ്‌ക്ക്‌ കാൽമുട്ടുകളിൽ 2019-ലാണ് വേദന പിടിമുറുക്കിയത്. കോവിഡ് നിയന്ത്രണങ്ങളാൽ കലാവേദികൾ…

/

നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു

നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റേതാണ് തീരുമാനം. ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുൻപാണ് നടനെ വിലക്കിയത്. നടന് മാധ്യമപ്രവർത്തക മാപ്പ് നൽകിയതടക്കം പരിഗണിച്ചാണ് തീരുമാനം.…

//

മാലിന്യസംസ്‌കരണ പ്ലാന്‍റിനെതിരായ പ്രതിഷേധം; ആവിക്കല്‍ തോടിലെ സമരപ്പന്തല്‍ പൊളിച്ചു

കോഴിക്കോട് ആവിക്കല്‍ തോട് മാലിന്യസംസ്‌കരണ പ്ലാന്‍റിനെതിരായ പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി. രാത്രിയുടെ മറവില്‍ പൊലീസാണ് സമരപ്പന്തല്‍ പൊളിച്ചതെന്ന് ആരോപിച്ച് സമരസമിതി രംഗത്തുവന്നു. ഞായറാഴ്ച രാവിലെയാണ് സമരപന്തല്‍ പൊളിച്ച നിലയില്‍ ആളുകള്‍ കണ്ടത്. ശനിയാഴ്ച രാത്രി 11 30 വരെ സമരസ്ഥലത്ത് ആളുകളുണ്ടായിരുന്നെന്നും രാവിലെ ആയപ്പോഴേക്കും…

//

വോട്ടര്‍ പട്ടിക പുതുക്കല്‍; പരാതികള്‍ ഡിസംബര്‍ എട്ടുവരെ സമർപ്പിക്കാം

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികൾ ഡിസംബര്‍ എട്ടുവരെ സമർപ്പിക്കാം. പരാതികള്‍ ഡിസബംര്‍ 26ന് മുമ്പ് തീര്‍പ്പാക്കി ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെ ഇലക്ടറല്‍…

//

വിഴിഞ്ഞം സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്; സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത

വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കേസ് ജനകീയ സമര സമിതിക്കെതിരെയാണ്. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള വൈദികരും കേസില്‍ പ്രതികളാണ്. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരല്‍…

/

വീട്ടമ്മയുടെ കൊലപാതകം ; കേരള കോൺഗ്രസ് ജോസഫ്‌ നേതാവ്‌ പിടിയിൽ

ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ ചുട്ടെരിച്ചുകൊന്ന കേസിൽ അയൽവാസിയായ പൊതുപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാങ്കൽ തോമസ് വർഗീസാ(സജി -54)ണ് തമിഴ്‌നാട് കമ്പത്തുനിന്ന് പിടിയിലായത്. കേരള കോൺഗ്രസ് (ജോസഫ് ) നേതാവായിരുന്നു. 23നാണ് നാരകക്കാനം പള്ളിക്കവല കുമ്പിടിയാമാക്കൽ ചിന്നമ്മ(64) ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കാണപ്പെട്ടത്‌.…

//

സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; ഇടുക്കിയിൽ ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. നിർമല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് സംഭവം. സംഘർഷത്തിനിടെ നിലത്തുവീണ രാജുവിന്‍റെ തലയ്‌ക്ക്‌ ക്ഷതമേൽക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൗന്തി…

///
error: Content is protected !!