ലഹരി കൊലപാതകം: നാടിനെ നടുക്കുന്നത്​ -മുഖ്യമന്ത്രി പിണറായി വിജയൻ

തലശ്ശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. ജനകീയ ഇടപെടലിന്‍റെ…

/

കൊലക്ക്​ പിന്നില്‍ ലഹരി മാഫിയ സംഘം -എം.വി. ജയരാജൻ  

തലശ്ശേരിയിലെ ചിറമ്മല്‍ കെ. ഖാലിദിനെയും പി. ഷമീറിനെയും കൊലപ്പെടുത്തിയത് ലഹരി മാഫിയ സംഘമാണെന്ന്​ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കഞ്ചാവ് വിൽപന നടത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ജാക്സന്‍റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിനെതിരെ കൊല്ലപ്പെട്ടവരും പരിക്കു പറ്റിയവരും പ്രതികരിച്ചിരുന്നു. അതിനോടുള്ള പകയാണ് കൊലപാതകത്തില്‍…

//

അന്ധവിശ്വാസങ്ങൾക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സി.പി. ജോൺ

അന്ധവിശ്വാസങ്ങൾക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പ്രസ് ക്ലബിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരെ ദുർഭരണത്തിനെതിരെ ഉണരൂ കേരളം എന്ന പ്രമേയത്തിലാണ്​ സി.എം.പിയുടെ നേതൃത്വത്തിൽ സംസ്ഥാനതല കാമ്പയിൻ സംഘടിപ്പിക്കുന്നത്​. നവമ്പർ 29 മുതൽ ഡിസംബർ 20 വരെ നടത്തുന്ന കുടുംബ…

//

സംയുക്ത കർഷക സമിതിയുടെ പ്രതിഷേധം ശനിയാഴ്ച

സംയുക്ത കർഷക സമിതി ശനിയാഴ്ച ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശിച്ച വിള സംഭരണം നിയമം വഴി നടപ്പിലാക്കുക, വൈദ്യുതി ബിൽ പിൻവലിക്കുക, കർഷകരുടെയും കാർഷിക തൊഴിലാളികളുടെയും കാർഷിക കടം…

/

കണ്ണൂർ എയർപോർട്ടിൽ വീണ്ടും സ്വർണവേട്ട

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 80 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. മസ്കറ്റിൽ നിന്നെത്തിയ ചോമ്പാലയിലെ പി. അജാസിൽ നിന്നാണ് 1578 ഗ്രാം സ്വർണം പിടികൂടിയത്. കണ്ണൂർ ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ബുധനാഴ്ച ഒരുകോടി രൂപ വിലവരുന്ന സ്വർണം പിടികൂടിയിരുന്നു.…

//

പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു; എസ്.എസ‍്.എൽ.സി മാർച്ച് ഒമ്പതിനും , പ്ലസ് ടു മാർച്ച് പത്തിനും ആരംഭിക്കും

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സിപരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും. ഹയർസെക്കൻഡറി പ്ലസ് ടു പരീക്ഷയും വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും മാർച്ച് 10ന് തുടങ്ങി മാർച്ച് 30 അവസാനിക്കും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി മാതൃകാ…

/

കൂത്തുപറമ്പ് രക്തസാക്ഷിദിനം നാളെ

ഇരുപത്തിയെട്ടാമത് കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷികദിനം വെള്ളിയാഴ്‌ച ജില്ലയിൽ വിപുലമായി ആചരിക്കും. വൈകിട്ട്‌ അഞ്ചിനാണ്‌ അനുസ്‌മരണ പൊതുസമ്മേളനം. പ്രകടനവുമുണ്ടാകും. കൂത്തുപറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. രക്തസാക്ഷികൾ വെടിയേറ്റുവീണ സ്ഥലത്തുനിന്ന്‌ വൈകിട്ട്‌ നാലിന് ദീപശിഖാ പ്രയാണം ആരംഭിക്കും. തുടർന്ന് തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് യുവജന…

//

17 വയസുകാരിയുടെ വിവാഹം; മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസ്

കോഴിക്കോട് വിവാഹപ്രായമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായിരുന്നു വരന്‍. സംഭവവുമായി…

//

ലഹരിമാഫിയാസംഘത്തിന്‍റെ പ്രതികാരക്കൊല: തലശ്ശേരിയിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ലഹരിമാഫിയാ സംഘത്തെ ചോദ്യംചെയ്‌ത സി.പി.എം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ ആശുപത്രിയിൽനിന്ന്‌ വിളിച്ചിറക്കി കുത്തിക്കൊന്ന കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്ക്‌സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രധാനപ്രതി ചിറക്കക്കാവ്‌ സ്വദേശിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുന്നു. സി.പി.എം അനുഭാവി തലശ്ശേരി നെട്ടൂർ…

//

വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റൽ: ഡോക്ടര്‍ക്കെതിരെ കേസ്

ഫുട്‌ബോൾ കളിക്കിടെ വീണ്‌ പരിക്കേറ്റ് ചികിത്സതേടിയ പതിനേഴുകാരന്‍റെ ഇടതുകൈയുടെ മുട്ടിനുതാഴെ മുറിച്ചുമാറ്റിയ സംഭവത്തിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്. കുട്ടിയെ ആദ്യം പരിശോധിച്ച അസ്ഥിരോഗ വിദഗ്‌ധ‌‌ൻ ഡോ. വിജുമോനെതിരെയാണ് ചികിത്സാ പിഴവിന് പൊലീസ് കേസെടുത്തത്. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുൽത്താൻ ബിൻ സിദ്ദിഖിനാണ് ഇടതു…

//
error: Content is protected !!