അയൽവാസിയുടെ ആക്രമണം; വയനാട്ടിൽ അമ്മയ്ക്കും മകനും വെട്ടേറ്റു

വയനാട് മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം. പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് പരുക്കേറ്റത്. വ്യക്തി വിരോധം മൂലം അയൽവാസിയാണ് ആക്രമിച്ചത്. പരുക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ…

///

കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വി.സിമാരുടെ ഹര്‍ജി: ഗവര്‍ണര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കില്ല

കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജിയില്‍ ഇന്ന് ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചേക്കില്ല. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സാവകാശം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. വി സിമാരുടെ ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ നോട്ടീസിന്മേല്‍ തുടര്‍നടപടി എടുക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.…

//

ജയിലിൽ നല്ലനടപ്പ്; വീരപ്പന്റെ കൂട്ടാളികള്‍ 25 വര്‍ഷത്തിനുശേഷം ജയില്‍മോചിതരായി

കോയമ്പത്തൂർ: വീരപ്പന്റെ കൂട്ടാളികളായ രണ്ടു പേർ 25 വര്‍ഷത്തിനുഷേശം ജയിൽമോചിതരായി. പെരുമാൾ, ആണ്ടിയപ്പൻ എന്നിവരെ തിങ്കളാഴ്ചയാണ് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് വിട്ടയച്ചത്. ഇരുവരും വീരപ്പൻ‌റെ അനുയായികളായിരുന്നു. കൊലപാതകക്കേസില്‍ 32 വര്‍ഷം കഠിനതടവിന് ഇരുവരെയും ശിക്ഷിച്ചിരുന്നു. ജയിലിലെ നല്ല നടപ്പ് കണക്കാക്കി 25 വർഷം…

//

സ്കൂളിലേയ്ക്ക് പോയ അധ്യാപകനെ നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: എരുമേലിയില്‍ അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പള്ളി ടെക്നിക്കൽ സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്ററായ ചാത്തൻതറ ഓമണ്ണിൽ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിലേയ്ക്ക് പോയ അധ്യാപകനെയാണ് നിർത്തിയിട്ട കാറിൽ അവശ നിലയിൽ കണ്ടെത്തിയത്. തുടർന്ന്…

//

ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ലമെന്‍റിന്‍റെ അംഗീകാരത്തോടെ നോട്ട് നിരോധനം: കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം

ദില്ലി: നോട്ട് നിരോധനത്തെ ശക്തമായി ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍സത്യവാങ്ങ് മൂലം സമര്‍പ്പിച്ചത്.നോട്ട് നിരോധനത്തിന് ശേഷം…

//

കോഴിക്കോട് മൂരാട് പാലത്തില്‍ നവംബര്‍ 18 മുതല്‍ 25 വരെ ഗതാഗത നിയന്ത്രണം

കോഴിക്കോട് മൂരാട് പാലത്തില്‍ നവംബര്‍ 18 മുതല്‍ 25 വരെ ഗതാഗതം നിയന്ത്രിക്കും. ദേശീയപാതയിലെ മൂരാട് പുതിയ പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡിയാണ് അറിയിപ്പ് നല്‍കിയത്. നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി വാഹനഗതാഗതം നിയന്ത്രിക്കണമെന്ന…

//

ട്രക്കിങിന് പോയി താഴ്‌വരയില്‍ കുടുങ്ങി; 17കാരന് തുണയായത് ആപ്പിള്‍ വാച്ച്

അപകടത്തില്‍പ്പെട്ട 17കാരന്റെ യുവാവിന്റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സ്മിത് മേത്ത എന്ന 17കാരനായ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോകാന്‍ പദ്ധതിയിട്ടത്. ലോണാവാലയിലേക്ക് ഒരു ട്രക്കിംഗ് നടത്താന്‍ തുടര്‍ന്ന് ഇവര്‍ തീരുമാനിച്ചു. ട്രക്കിംഗിന് ശേഷം തിരികെ…

//

ശ്രദ്ധ കൊലപാതകം : നിർണായകമായത് വാട്ടർ ബിൽ

ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഫ്താബിന്റെ വീട്ടിലെ വാട്ടർ ബിൽ നിർണായ തെളിവാക്കി പോലീസ് .ഡൽഹി സർക്കാറിന്റെ പ്രതിമാസ സൗജന്യ വെള്ളത്തിന് പുറമേ അധികമായി വെള്ളം ഉപയോഗിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. കൊലപാതകത്തിനുശേഷം രക്തക്കറ കഴുകി കളയാനാണ് വെള്ളം ഉപയോഗിച്ചതെന്ന് നിഗമനത്തിലാണ് പൊലീസ്.…

//

‘എന്താണ് ഷാഫീ കത്തൊക്കെ കൊടുത്തൂന്ന് കേട്ടു…’; യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്ത് ഫ്‌ളെക്‌സ് ബോര്‍ഡാക്കി സിപിഐഎം

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശ കത്തുകള്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്തുകള്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളാക്കി തിരുവനന്തപുരം കോര്‍പറേഷന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ…

//

ഓരോ വർഷവും 3000 ഇന്ത്യക്കാർക്ക് യുകെയിൽ അവസരം; യുകെ- ഇന്ത്യ യങ് പ്രൊഫഷണൽസ് സ്കീം പ്രഖ്യാപിച്ചു

ഇന്ത്യയിൽ നിന്നുള്ള യുവാക്കൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിന് പുത്തൻ അവസരം. 18 നും 30 നും ഇടയിൽ പ്രായമുള്ള, ഡിഗ്രി-വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് രണ്ടു വർഷത്തേക്ക് രാജ്യത്ത് തൊഴിൽ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് യു.കെ പ്രധാനമന്ത്രി. പദ്ധതി പ്രകാരം എല്ലാ വർഷവും 3000 ഇന്ത്യക്കാർക്ക്…

//
error: Content is protected !!