ചെന്നൈയിൽ നിന്ന് മൈസൂരിലേക്ക് വെറും 7 മണിക്കൂർ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് നവംബര്‍ 11ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് (vande bharat express) ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നവംബര്‍ 11ന് ഫ്‌ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ചെന്നൈ-ബംഗളൂരു-മൈസൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇന്ത്യയുടെ അതിവേഗ സാങ്കേതിക വൈദഗ്ധ്യത്തിന്റെ…

//

കാറില്‍ ചാരി നിന്നതിന് മർദ്ദനമേറ്റ കുട്ടി ആശുപത്രി വിട്ടു; അമ്മയെയും കുഞ്ഞിനെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റി

കണ്ണൂര്‍: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ ആറ് വയസുകാരന്‍ ആശുപത്രി വിട്ടു. കുഞ്ഞിനെയും അമ്മയെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അതിനിടെ, പ്രതി മുഹമ്മദ് ഷിഹാദിനെ തലശ്ശേരി കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടയച്ചു. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോൾട്ട്. തലശ്ശേരി എസ്…

//

ഗവർണർക്കെതിരായ സിപിഐഎം സമരം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; കെ സുരേന്ദ്രൻ

ഗവർണർക്കെതിരെ സിപിഐഎം സമരം നടത്തുന്നത് സർക്കാരിന്റെ അഴിമതിയിൽ നിന്ന് ശ്ര​ദ്ധ തിരിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറുടെ ഇടപെടലുകൾ എല്ലാം ഭരണഘടന അനുസൃതമായ രീതിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. കടക്ക് പുറത്ത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ആക്ഷേപിച്ചപ്പോള്‍ അന്ന് ആരും ഒന്നും പറഞ്ഞില്ലല്ലോ…

//

‘പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണർക്ക്; മാധ്യമവിലക്ക് അംഗീകരിക്കാനാവില്ല; കെ സുധാകരൻ

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്നത് ഗവർണർ പദവിയുടെ അന്തസിന് ചേര്‍ന്നതല്ല. മാധ്യമങ്ങളെ പുറത്താക്കിയ നടപടി പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേത് എന്ന് കാണിക്കുന്നുവെന്നും…

//

മദ്യംനൽകി പതിനാറുകാരനെ പീഡിപ്പിച്ചു; മണ്ണുത്തിയില്‍ 37 കാരിയായ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍

മണ്ണുത്തി: തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാർഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു.  തൃശൂർ മണ്ണുത്തിയിലാണ് സംഭവം. വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു.  ശിശുക്ഷേമ സമിതിയുടെ…

//

പാലക്കാട് ഫാൻ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു

പാലക്കാട്: ചിറ്റൂരിൽ നെൽകർഷകൻ ഷോക്കേറ്റ് മരിച്ചു. ചിറ്റൂർ അമ്പാട്ട് പാളയം സ്വദേശി ദാമോദരൻ (70) ആണ് മരിച്ചത്. നെല്ലുണക്കാൻ ഫാനിട്ടപ്പോഴാണ് കർഷകന് ഷോക്കേറ്റത്കഴിഞ്ഞ മാസവും സമാനരീതിയിൽ പാലക്കാട് കർഷകൻ മരിച്ചിരുന്നു. മാത്തൂര്‍ പ്ലാക്കല്‍ സ്വദേശിയായ ദാമോദരനാണ് കഴിഞ്ഞ മാസം പതിനേഴിന് ഷോക്കേറ്റ് മരിച്ചത്. വീടിന്…

//

തിരുവനന്തപുരത്ത് കോളേജിന്‍റെ മതില്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരത്ത്  സെന്റ് ആൻഡ്രൂസിൽ കോളേജ് മതിലിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. സെന്റ് സേവിയേഴ്സ് കോളേജിനു സമീപം താമസിക്കുന്ന അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 5.30നായിരുന്നു സംഭവം. വീടിന് പുറകിലെ അടുപ്പിൽ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിനിടെ സെന്റ് സേവിയേഴ്സ് കോളേജിന്റെ…

//

‘രാജി ആവശ്യം തമാശ,എന്നെ മേയറാക്കിയത് പാർട്ടിയാണ്, എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണ് ‘ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന വിവാദത്തില്‍ രാജില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍.രാജി എന്ന വാക്ക് വെറുതെ പറയുന്നു.എന്നെ മേയറാക്കിയത് പാർട്ടിയാണ്.പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത് .പാർട്ടി നല്‍കിയ ചുമതല താൻ നിർവഹിക്കുന്നു എന്ന് മാത്രം.രാജിആവശ്യം …

//

മുടി കൊഴിയുന്നതിന് ചികിത്സ തേടി, പുരികവും രോമവും വരെ കൊഴിഞ്ഞു; നിരാശനായി യുവാവിന്‍റെ ആത്മഹത്യ

പുറത്തിറങ്ങാന്‍ പോലു കഴിയുന്നില്ലെന്നും മരണത്തിന് ഉത്തരവാദി ഡോക്ടറാണെന്നും ആരോപിക്കുന്ന ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും ഇത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അന്വേഷണം അലസമട്ടിലാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മുടി കൊഴിയുന്നതിന് പരിഹാരം കാണാനായി മരുന്ന് കഴിച്ചതിന് പിന്നാലെ  പുരികവും രോമവും വരെ കൊഴിഞ്ഞു. നിരാശനായ യുവാവ് ആത്മഹത്യ…

//

ആര്‍.ശങ്കറിന് കണ്ണൂരില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണം; അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും കെപിസിസിയുടെ അധ്യക്ഷനുമായിരുന്ന ആര്‍.ശങ്കറിന് കണ്ണൂരില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കേണ്ടതായിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ആര്‍.ശങ്കറിന്റെ അമ്പതാ ംചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഡിസിസിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് ഈ ആവശ്യം ഉന്നയിച്ചത്. ആര്‍.ശങ്കറിന്റെ രാഷ്ട്രീയജീവിതത്തിന് കണ്ണൂരുമായുള്ള…

//
error: Content is protected !!