ലാൻഡറും റോവറും ഉണർന്നില്ല; ശ്രമം ഇന്നും തുടരും

ബംഗളൂരു | ചാന്ദ്രയാൻ 3 ദൗത്യ ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാൻ ശനിയാഴ്‌ച കൂടി ഐ എസ്‌ ആ ർ ഒ ശ്രമം നടത്തും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 18 ദിവസമായി ശീത നിദ്രയിലാണ്‌ ഇരുപേടകങ്ങളും. ലാൻഡർ ഇരിക്കുന്ന ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം പൂർണതോതിൽ…

/

കുട്ടി എഞ്ചിനീയർമാർ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ സ്കൂൾ ബാങ്ക് & സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്റർ കുറ്റ്യാട്ടൂരിൽ

കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് എ യു പി സ്കൂളിൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ബാങ്കും സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്ററിന്റെയും ഓഫീസ് കെട്ടിടം കുട്ടി എഞ്ചിനീയർമാർ നിർമ്മിക്കും. മയ്യിൽ എയ്സ് ബിൽഡേഴ്സിലെ എൻജിനിയേഴ്സ് & ആർകിടെക്ട് ടീമിൻ്റെ നേതൃത്വത്തിൽ കെട്ടിടം രൂപകല്പന ചെയ്യുന്നതിനും…

/

വിദ്യാർഥിനിയെ വഴിയിൽ ഇറക്കി വിട്ടു; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

ഇരിട്ടി | പെരുമ്പറമ്പ് സ്വദേശിയായ സ്കൂൾ വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് പരാതി നൽകിയത്. കണ്ടക്ടർ ലിജു, ഡ്രൈവർ ഹരീന്ദ്രൻ എന്നിവരുടെ ലൈസൻസാണ് ഇരിട്ടി ജോ.…

/

കുടുംബശ്രീയെ കൂടുതൽ മെച്ചപ്പെടുത്താൻ ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിൻ

കണ്ണൂർ | കുടുംബശ്രീയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്‌തമാക്കുന്നതിനും ഉള്ള ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിൻ ഒക്‌ടോബറിൽ തുടങ്ങും. സംസ്ഥാന ഉദ്ഘാടനം ഒക്ടോബർ ഒന്നിന് തൃത്താലയിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. മുഴുവൻ അയൽക്കൂട്ടാംഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള ക്യാമ്പയിൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ…

/

മുൻഗണന റേഷൻ കാർഡ് അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും; മന്ത്രി ജി.ആർ.അനിൽ

മുൻഗണന റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുൻഗണന കാർഡിന് വേണ്ടി നേരത്തേ അപേക്ഷ…

/

കോട്ടയം മലയോര മേഖലകളില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍

കോട്ടയം> കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ.കൃഷിനാശമുണ്ടായി. ഒരു റബ്ബര്‍ മെഷ്യന്‍പുര ഒഴുകിപ്പോയി. റോഡില്‍ മുഴുവന്‍ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്‌ തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി.വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ആളപായമില്ലെന്നാണ് വിവരം. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്.…

/

ഹൃദ്യം പദ്ധതി; കണ്ണൂർ ജില്ലയില്‍ 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

കണ്ണൂർ | ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയയും 158 കുട്ടികള്‍ക്ക് സ്ട്രക്ച്ചറല്‍ ഇന്റെര്‍വെന്‍ഷനും പൂര്‍ത്തിയാക്കി. 1152 കുട്ടികളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ അടിയന്തര ശസ്ത്രക്രിയ…

//

ബാലമിത്ര 2.0 പദ്ധതിക്ക്‌ തുടക്കം

കണ്ണൂർ | കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന ആരോഗ്യ വകുപ്പിന്റെ ബാലമിത്ര 2.0 പദ്ധതി ജില്ലയിൽ തുടങ്ങി. ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി (എൻ എൽ ഇ പി) നടപ്പാക്കുന്ന പദ്ധതിയിൽ രോഗബാധ തുടക്കത്തിൽ തന്നെ കണ്ടെത്തി അവർക്ക് വിവിധ…

//

ഭാഗ്യവാൻമാരെ തിരിച്ചറിഞ്ഞു.. തമിഴ്നാട് സ്വദേശി പാണ്ഡ്യരാജും സുഹൃത്തുക്കളും

പാലക്കാട് | തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച ടിക്കറ്റ് എടുത്തയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യരാജാണ് ആ ഭാഗ്യവാൻ. പാണ്ഡ്യരാജും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി എന്നിവരാണ് പാണ്ഡ്യരാജിനെ കൂടാതെ ടിക്കറ്റില്‍ പങ്കാളികൾ…

/

കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ഹരിതകര്‍മസേന

കണ്ണൂര്‍ കോര്‍പ്പറേഷന് കീഴില്‍ പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള അ ജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കുമെ തിരെ കര്‍ശന നടപടിയുമായി അധികൃതര്‍. മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് വലിച്ചെറിയുന്നതിനെതിരെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും ഫ്‌ളാറ്റുകളും അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സ്ഥിരമായ സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ…

/
error: Content is protected !!