സംസ്ഥാനത്ത് തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാം​ഗങ്ങൾക്ക് നഷ്ടപരിഹാരം

സംസ്ഥാനത്ത് തേനീച്ചയുടേയും കടന്നലിന്റേയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാം​ഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം. വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവർക്ക് നൽകിവരുന്ന നഷ്ടപരിഹാര തുകയാണ് തേനീച്ചയുടേയും കടന്നലിന്റേയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാം​ഗങ്ങൾക്കും നൽകുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. 1980ലെ കേരള റൂള്‍സ് ഫോര്‍…

/

‘യുപിയിലും പഞ്ചാബിലും തെലങ്കാനയിലും ക്രമക്കേട്’; എഐസിസി തെരഞ്ഞെടുപ്പ് സമിതിക്ക് പരാതിയുമായി തരൂര്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ക്രമക്കേടെന്ന് ശശി തരൂര്‍ ക്യാമ്പ്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെലങ്കാനയിലും ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് തരൂര്‍ വിഭാഗം നേതാക്കള്‍ എഐസിസി തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകി എന്നും പരാതിയുണ്ട്. കോണ്‍ഗ്രസ്…

///

തീ പാറുന്ന കാറുമായി റോഡില്‍; യുവാവിന് കിളി പാറുന്ന പിഴയിട്ട് എംവിഡി

തീ പാറുന്ന കാറുമായി റോഡിലിറങ്ങിയ യുവാവിനെതിരെ ഗതാഗതവകുപ്പ് നടപടി. കാറിന്റെ പുകക്കുഴലില്‍ തീ വരുന്ന സംവിധാനം ചേര്‍ത്ത യുവാവിന് 44,250 രൂപ എംവിഡി പിഴയിട്ടു. അനധികൃത മോഡികൂട്ടലിനാണ് വെന്നിയൂര്‍ സ്വദേശിയായ വാഹന ഉടമയില്‍ നിന്നും മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം അധികൃതര്‍ പിഴ ഈടാക്കിയത്.…

/

‘ദേവികുളം സബ് കളക്ടർ തെമ്മാടിയാണ്’; അധിക്ഷേപ പരാമർശവുമായി എം എം മണി

ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയ്ക്കെതിരെ അധിക്ഷേപ പ്രസം​ഗവുമായി ഉടുമ്പൻചോല എംഎൽഎ എംഎം മണി. ദേവികുളം സബ് കളക്ടർ തെമ്മാടിയാണെന്നായിരുന്നു എംഎൽഎയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടാകുമ്പോൾ സബ് കളക്ടർ അത് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും…

/

‘അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ല’; വിജിലന്‍സ്

മുന്‍ എംഎല്‍എ കെ എം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്ന് വിജിലന്‍സ്. വീട്ടില്‍ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള കെ എം ഷാജിയുടെ ഹര്‍ജിയില്‍ വിജിലന്‍സ് പ്രത്യേക ജഡ്ജി ടി മധുസൂദനന്‍ വാദം കേട്ടു. വിശദമായ…

//

ചിലവന്നൂർ കായൽ കയ്യേറി നിർമ്മാണം; നടൻ ജയസൂര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ചിലവന്നൂർ കായൽ കയ്യേറി നിർമ്മാണം നടത്തിയെന്ന കേസിൽ നടൻ ജയസൂര്യക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. ആറ് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരേയും കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കാണിച്ച് ഹർജിക്കാരനായ ഗിരീഷ് ബാബു വീണ്ടും ഹർജി സമർപ്പിച്ചതോടെയാണ് നടപടി. ഇന്നലെയാണ് കുറ്റപത്രം സമർപ്പിച്ചത്. കടവന്ത്ര…

/

ഒരു സ്വര്‍ണ ബിസ്‌ക്കറ്റും, അഞ്ച് സ്വര്‍ണക്കട്ടികളും; കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കളഞ്ഞുകിട്ടിയത് 18 ലക്ഷത്തിന്റെ സ്വര്‍ണം

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണം കളഞ്ഞുകിട്ടി. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് 395 ഗ്രാം സ്വര്‍ണം അടങ്ങിയ പൊതി കണ്ടെത്തിയത്. ഒരു സ്വര്‍ണബിസ്‌ക്കറ്റും അഞ്ച് സ്വര്‍ണക്കട്ടികളുമാണ് പാക്കറ്റില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെട്ട ബസ്…

/

പുതിയ കോൺഗ്രസ് അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ 10 മുതൽ, ഫലപ്രഖ്യാപനം ഉച്ചയോടെ

പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരഭിക്കും.വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്ന് ചൊവ്വാഴ്ചയോടെ 68 ബാലറ്റ് പെട്ടികള്‍ സ്‌ട്രോങ് റൂമിലെത്തിച്ചു. പത്ത് മണിക്ക് സ്‌ട്രോങ് റൂം തുറന്ന് പുറത്തെടുക്കുന്ന…

//

കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് പദവിയൊഴിയുന്നു

കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് പദവിയൊഴിയുന്നു. നേതൃത്വത്തിന് ഇന്ന് തന്നെ കത്തു നല്‍കും.പ്രത്യേക പതിപ്പ് പ്രകാശനച്ചടങ്ങിനിടെ എ.കെ.ആന്റണിയുടെ സാന്നിധ്യത്തില്‍ അഭിജിത്ത് തീരുമാനം പ്രഖ്യാപിക്കും. 2017ലാണ് അഭിജിത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേറ്റത്. രണ്ടു വര്‍ഷമായിരുന്നു കാലാവധി. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുന:സംഘടന നടക്കാത്തതില്‍…

//

കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ അപകടം; ആറ് പേര്‍ മരിച്ചു

ഉത്തരാഖണ്ഡിലെ കേദാര്‍നാഥിനടുത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. നാല് തീര്‍ത്ഥാടകരും രണ്ട് പൈലറ്റുമാരുമാണ് മരിച്ചത്. ഗരു ഛത്തി പ്രദേശത്താണ് അപകടത്തില്‍പ്പെട്ട് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.കേദാര്‍നാഥില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത ഹെലികോപ്റ്ററിന്…

/
error: Content is protected !!