തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പിറകോട്ടെടുത്ത ബസിന്റെ മുൻചക്രം കാലിലൂടെ കയറിയിറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുക്കുന്ന ബസ് തട്ടി യുവതിക്ക് ഗുരുതരപരിക്ക് .ജില്ലാ ബസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏജന്റ് മംഗലശ്ശേരിയിലെ ലിഷക്കാണ്(40) കാലിന് പരിക്കേറ്റത്. ബസിന്ടെ മുൻ ചക്രം തട്ടി ബസിനടിയിൽ കുടുങ്ങിപ്പോയ ലിഷയെ ബസ് ജാക്കി വെച്ച് ഉയർത്തിയാണ് പുറത്തെടുത്തത്. ചെറുകുന്ന്…

/

കാണാതായ വയോധികൻ തൂങ്ങിമരിച്ച നിലയില്‍

നാറാത്ത് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിക്കടവ് സ്വദേശിയും നാറാത്ത് താമസക്കാരനുമായ കെ.വി. ഉമ്മറിനെയാണ് നാറാത്ത് കല്ലൂരിക്കടവ് മണലിലെ കടയുടെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ് ൧൧ ന് ഉച്ചയ്ക്കു ശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു.ഇതുസംബന്ധിച്ച് ആലക്കോട് പോലീസ്…

/

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍; 4 മന്ത്രിമാര്‍

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തി. എന്നാല്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ തഴഞ്ഞു. മുതിര്‍ന്ന നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍,…

/

സഹപാഠി കുടിക്കാൻ നൽകിയ പാനീയത്തിൽ ആസിഡ്; ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

ആസിഡ് അടങ്ങിയ ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനൊന്ന്കാരന്‍ മരിച്ചു.കളിയിക്കാവിള മൊതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍- സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് കഴിഞ്ഞ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. കൊല്ലങ്കോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അശ്വിന്‍. കഴിഞ്ഞ…

/

കോഴിക്കോട് കൊടിയത്തൂരില്‍ സ്‌കൂൾ ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട് കൊടിയത്തൂരില്‍ വിദ്യാര്‍ത്ഥി ബസുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു. പിടിഎം ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ്(14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്‌കൂള്‍ വളപ്പിലായിരുന്നു സംഭവം.സ്‌കൂളിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ഒന്ന് മുന്നോട്ട് എടുത്തപ്പോള്‍ പിന്‍…

/

തലശ്ശേരി ഫസല്‍ വധക്കേസ് പ്രതി കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്

തലശ്ശേരി ഫസല്‍ വധക്കേസ് പ്രതി സിപിഐഎം നേതാവ് കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്. കേസില്‍ തിങ്കളാഴ്ച്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് നവംബര്‍ ഒമ്പതിന് പരിഗണിക്കും. ഫസല്‍…

//

കുട്ടിച്ചാത്തനെ ഒഴിപ്പിക്കാൻ മലം വെള്ളത്തിൽ കലക്കി ഒഴിക്കൽ; കണ്ണൂർ അഞ്ചരക്കണ്ടിയിൽ അയൽവാസി അനുഷ്ഠിക്കുന്ന ആഭിചാരക്രിയ മൂലം നരകയാതന അനുഭവിച്ച് ഒരു കുടുംബം

കണ്ണൂര്‍ അഞ്ചരക്കണ്ടി ആനേനിമെട്ടയില്‍ അയല്‍വാസികള്‍ അനുഷ്ഠിക്കുന്ന ആഭിചാരക്രിയ മൂലം കഴിഞ്ഞ പത്തുവര്‍ഷമായി ഒരു കുടുംബം നരക യാതന അനുഭവിക്കുന്നതായി പരാതി.അഞ്ചരക്കണ്ടി ആനേനി മെട്ടയിലെ ഗള്‍ഫുകാരനായ ശിവപ്രസാദിന്റെ ഭാര്യ ഷനിലയുടെ കുടുംബത്തിനാണ് മറ്റൊരു കുടുംബത്തിന്റെ അന്ധവിശ്വാസത്തിന്റെ പേരില്‍ ജീവിതം തന്നെ ചോദ്യം ചിഹ്‌നമായി മാറിയത്. തൊട്ടരികിലെ…

/

കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും. കണ്ണൂര്‍ മലപ്പട്ടം സ്വദേശിയാണ്. ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ് അദ്ദേഹം. ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. കോട്ടയം വൈക്കം സ്വദേശിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. തനിക്ക് ലഭിച്ച ഭാഗ്യമാണ് ശബരിമല മേല്‍ശാന്തിയാകാനുള്ള അവസരമെന്ന് ജയരാമന്‍ നമ്പൂതിരി പ്രതികരിച്ചു.…

/

കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് വീണ്ടും ദേശീയ അംഗീകാരം

കണ്ണൂര്‍: ആതുര സേവന മേഖലയില്‍ ലഭ്യമാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളിലൊന്നായ ഐ എച്ച് ഡബ്ല്യു ഡിജിറ്റല്‍ ഹെല്‍ത്ത് അവാര്‍ഡ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് ലഭിച്ചു. ആശുപത്രിയുടെ സാങ്കേതിക മേഖലയില്‍ (ടെക്‌നോളജി) നടപ്പിലാക്കിയ നൂതന ആശയങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ടെക്‌നോളജി സൊല്യൂഷന്‍ ഫോര്‍ ഹോസ്പിറ്റല്‍സ് എന്ന…

/

ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ വിദ്യാർത്ഥി തൂങ്ങിമരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ മനോജ് – ബിന്ദു ദമ്പതികളുടെ മകൻ സായൂജ് ലാലിന്‍റെ (18) മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.സംഭവത്തിൽ കൊടുവള്ളി പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച പുലർച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ…

/
error: Content is protected !!