ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങൾ; സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ സ്വകാര്യ ജീവിതവും

തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കിയ സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തിൽ ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങളും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണകള്ളക്കടത്തിനെപ്പറ്റി സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലും കോടതിയിലും…

/

എഡിജിപി വിജയ് സാഖറെ എന്‍ഐഎയിലേക്ക്

സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ എന്‍ഐഎയിലേക്ക്. എന്‍ഐഎ ഐജിയായാണ് നിയമനം. ഇത് സംബന്ധിച്ച്  ഉത്തരവ് പുറത്തിറങ്ങി.സംസ്ഥാനത്തെ ചുമതലകളില്‍ നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.അഞ്ച് വര്‍ഷത്തേക്കാണ് ഡെപ്യുട്ടേഷന്‍. നേരത്തെ നര്‍കോട്ടിക് ആന്‍ഡ്…

/

വിദ്യാർത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു; കണ്ണൂരിൽ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ പരിയാരത്ത് വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച കായിക അധ്യാപകൻ അറസ്റ്റിൽ . ഓലയമ്പാടി സ്വദേശി കെ സി സജീഷിനെയാണ് പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തത് . 17 കാരിയായ വിദ്യാർത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങൾ അയച്ചു നൽകിയെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മുൻമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്നു…

/

യുവജനോത്സവത്തിനിടെ സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകി: രണ്ട് പേര്‍ അറസ്റ്റില്‍

സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയെന്ന കേസില്‍ രണ്ട് പേരെ പൊലീസും എക്സൈസും ചേര്‍ന്ന് പിടികൂടി. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗീസ് എന്ന ജോജു (41 ) എന്നിവരെയാണ് പിടികൂടിയത്. പത്താം മൈൽ സ്കൂളിലാണ് കേസിനാസ്പദമായ…

/

ഗിഫ്റ്റ് ഓഫ് ലൈഫ് : ഹൃദയാരോഗ്യ നിർണ്ണയ ക്യാമ്പ് ഒക്ടോബർ 15 ന് കണ്ണൂരിൽ

നിർധനരായ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഹൃദ്രോഗ നിർണയത്തിനും തുടർ ശസ്ത്രക്രിയക്കുമായി ഒക്ടോബർ 15 ന് ശനിയാഴ്ച കണ്ണൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.കേനന്നൂർ റോട്ടറി ക്ലബ്ബ്, ആസ്റ്റർ മിംസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ, വിദഗ്ധ പരിശോധനയെ തുടർന്നു…

/

‘മന്ത്രവാദത്തിനിടെ കുട്ടി ബോധം കെട്ടു’; ‘വാസന്തിയമ്മ മഠത്തിലേക്ക് പ്രതിഷേധം, മന്ത്രവാദിനി കസ്റ്റഡിയിൽ

മന്ത്രവാദ ചികിത്സാ കേന്ദ്രത്തിൽ യുവജന സംഘടനകളുടെ പ്രതിഷേധം.പത്തനംതിട്ട മലയാലപ്പുഴയിലെ ‘വാസന്തിയമ്മമഠം’ എന്ന പേരിൽ അറിയപ്പെടുന്ന മന്ത്രവാദ ചികിത്സാ കേന്ദ്രത്തിന് പ്രതിഷേധക്കാർ കേടുപാടുകൾ വരുത്തി. ഇവിടേക്ക് പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പൂജാ കേന്ദ്രം അടിച്ചുതകർക്കുകയായിരുന്നു. പിന്നാലെ പൂജാ കേന്ദ്രം നടത്തിപ്പുകാരായ…

/

ഹിജാബ് കേസില്‍ ഭിന്നവിധി; നിരോധനം ശരിവച്ച് ജസ്റ്റിസ് ഗുപ്ത; തള്ളി ജസ്റ്റിസ് ധൂലിയ

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധന വിഷയത്തില്‍ സുപ്രിംകോടതിയില്‍ ഭിന്നവിധി. ഹിജാബ് നിരോധനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹര്‍ജികള്‍ തള്ളി. കര്‍ണാടക ഹൈക്കോടതി വിധി അദ്ദേഹം ശരിവച്ചു. എന്നാല്‍ ഇതിനോട് ജസ്റ്റിസ് സുധാംശു ധൂലിയ വിയോജിച്ചു. അദ്ദേഹം ഭിന്നവിധിയെഴുതുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍…

/

കണ്ണൂർ ശ്രീകണ്ഠാപുരം ജിഎച്ച്എസ്എസിൽ റാഗിംഗ്; അടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ കേൾവി ശക്തി കുറഞ്ഞു

കണ്ണൂർ: ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം.പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികളാണ് സഹലിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. സഹലിന്റെ മാതാപിതാക്കൾ…

/

ഒരു മണിക്ക് ടിക്കറ്റെടുത്തു; രണ്ട് മണിക്ക് ബാങ്കിന്റെ ജപ്തി നോട്ടീസ്; മൂന്നരയ്ക്ക് 70 ലക്ഷത്തിന്റെ ലോട്ടറിയടിച്ചു, അമ്പരന്ന് മീന്‍ വില്‍പനക്കാരന്‍

ബാങ്ക് ജപ്തി നോട്ടീസ് കൈയില്‍ കിട്ടി എന്തു ചെയ്യുമെന്നറിയാതെയിരുന്ന മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യ ദേവതയുടെ 70 ലക്ഷം. ഒരു മണിക്ക് കേരള അക്ഷയ ലോട്ടറി ടിക്കെറ്റെടുത്തു മടങ്ങിയ പൂക്കുഞ്ഞിന് ഇതിനു പിന്നാലെ രണ്ടു മണിക്ക് ജപ്തി നോട്ടീസ് ലഭിച്ചു. എന്തു…

/

കാഞ്ഞങ്ങാട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം.ഡോക്‌ടർമാരുടെ വീഴ്ചയാണ് ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് ആരോപണം.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച രാവിലെയാണ് നയനയെ കാഞ്ഞങ്ങാട്ടെ ശശിരേഖ മൾട്ടി സ്പെഷ്യാലിറ്റി…

/
error: Content is protected !!