വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോത്ത് അമ്പലം, കാനന്നൂര്‍ ഹാന്‍ഡ്‌ലൂം, പാതിരിപ്പറമ്പ്, ഭാര്‍ഗവ മന്ദിരം, വാലിവ്യൂ അപ്പാര്‍ട്ട്‌മെന്റ്, എന്‍ എസ് പെട്രോമാര്‍ട്ട്, എടച്ചൊവ്വ, പി ജെ ടവര്‍, എളയാവൂര്‍ പഞ്ചായത്ത്, എളയാവൂര്‍ ബാങ്ക് എന്നിവിടങ്ങളില്‍ ഒക്ടോബർ 11 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട്…

/

തലശ്ശേരി മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

തലശ്ശേരി മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊടുവള്ളി ബാലത്ത് ,മുഴപ്പിലങ്ങാട് ,താഴെചൊവ്വ എന്നിവിടങ്ങളിൽ ‘ ബൈപ്പാസ് നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയേറ്റടുക്കുന്നത് മുതൽ…

/

‘ഇനിയും നിർത്തിയില്ലെങ്കിൽ ബസുകൾ നിരത്തിലിറങ്ങില്ല’; എംവിഡി പരിശോധനയ്‌ക്കെതിരെ സ്വകാര്യ ബസ്സുടമകൾ

സംസ്ഥാനത്ത് ശക്തമാക്കിയിരിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കെതിരെ ബസ് ഓപ്പറേറ്റേഴ്സ്‌ ഫെഡറേഷൻ. ബസ്സുടമകളെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തുടർന്നാൽ സ്വകാര്യബസുകൾ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതമാകുമെന്ന് സംഘടന പറഞ്ഞു. കേരളത്തിലെ റോഡപകടങ്ങളുടെ കാരണക്കാർ ഏഴായിരത്തോളം വരുന്ന സ്വകാര്യബസുകളാണെന്ന വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകൾക്ക്…

/

” സുരക്ഷ 2022″ – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്ഷോ ഒരുക്കി ആസ്റ്റര്‍ ഹോസ്പിറ്റൽസ്

അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ” സുരക്ഷ 2022” റോഡ്ഷോ സംഘടിപ്പിച്ച് ആസ്റ്റര്‍ ഹോസ്പിറ്റൽസ്. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി. കേരളത്തിലെ വടക്കൻ ജില്ലകളില്‍ എഴുപതിലേറെ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന…

/

‘സാമ്പത്തിക തട്ടിപ്പ്’: സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കി

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് തീരുമാനം അറിയിച്ചത്.സന്ദീപിനെതിരായ പരാതികള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും സുരേന്ദ്രന്‍…

//

ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം; നാളെ മുതൽ തീരുമാനം നടപ്പിലാക്കും

ടൂറിസ്റ്റ് ബസുകൾക്ക് യൂണിഫോം നിറം കർശനമാക്കാൻ തീരുമാനം. നാളെ മുതൽ തീരുമാനം നടപ്പിലാക്കാൻ ഗതാഗത വകുപ്പ് ഉന്നതതല യോഗത്തിൽ ധാരണയായി. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനമായി. വടക്കഞ്ചേരിയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലാണ്…

/

പയ്യന്നൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി

പയ്യന്നൂർ: നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാതമംഗലം വെള്ളോറയിലെ മീത്തലെ പുരയിൽ അജിനാസിനെ (21) ആണ് നാട്ടുകാർ മോഷണത്തിനിടെ പിടികൂടിയത്. നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതിയാണ് അജിനാസ്. ഇന്നലെ രാത്രി ഏഴോടെ ഏച്ചിലാംവയൽ ഗ്രാമീണ വായനശാലയ്ക്ക്…

//

കിഫ്ബി കേസില്‍ തോമസ് ഐസക്കിന് ആശ്വാസം; തുടർ സമൻസുകൾ അയക്കുന്നതിൽ നിന്ന് ഇ.ഡിയെ വിലക്കി ഹൈക്കോടതി

ഇ.ഡി അന്വേഷണത്തെയും സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികളിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ഇ ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനെ ഹാജരാകാൻ പറയരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി ഐസക്കിന് തുടർ…

//

കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ആരോഗ്യനില തൃപ്തികരം; പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തില്‍

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍.അദ്ദേഹം മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയ്ക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോള്‍. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.…

/

സഹസംവിധായകൻ ദീപു ബാലകൃഷ്ണൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിലെ തെക്കേ കുളത്തിൽ ചലച്ചിത്ര പ്രവർത്തകനായ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്ണൻ ( 41 ) ആണ് മരിച്ചത്. രാവിലെ എഴ് മണിയോടെയാണ് സംഭവം. ദീപു ബാലകൃഷ്ണൻ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. നിരവധി…

/
error: Content is protected !!