ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം; കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും

കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ അരുന്നുറ്റി അമ്പതോളം എച്ച് പി പമ്പുകളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍…

/

‘ക്രെയിൻ ബെൽറ്റ് തകർന്ന് അപകടം’; കുപ്പം ഖലാസി ജീവനക്കാരൻ മരിച്ചു

കുപ്പം: മെഷീൻ ഇറക്കുന്നതിനിടെ ക്രെയിൻ ബെൽറ്റ് തകർന്ന് കുപ്പം ഖലാസിയിലെ ജീവനക്കാരൻ മരിച്ചു. കുപ്പം സ്കൂളിന് സമീപത്തെ കരീം-ഫാത്തിമ ദമ്പതികളുടെ മകൻ തുന്തക്കാച്ചി കണ്ണൂക്കാരൻ വീട്ടിൽ ഫൈസൽ (36) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്ന് രാവിലെ 10 മണിയോടെ പരിയാരം അമ്മാനപ്പാറ ഏഴുംവയലിലാണ് അപകടം.…

//

‘സബ് സിഡി കിട്ടുന്നില്ല’; സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍

സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. 14 കോടിയോളം രൂപയാണ് സബ്‌സിഡി ഇനത്തില്‍ ജനകീയ ഹോട്ടലുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുളളത്. സാധനങ്ങളുടെ വിലക്കയറ്റവും ഹോട്ടലുകളുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അരിയും പച്ചക്കറിയുമടക്കം കടം വാങ്ങിയാണ് പല ജനകീയ ഹോട്ടലുകളും മുന്നോട്ടുപോകുന്നത്. കുടുംബശ്രീയുടെ ഭാഗമായി…

/

കുറുമാത്തൂരിൽ കിടപ്പാടം ജപ്തി ചെയ്ത് എച്ച്ഡിഎഫ്സി ബാങ്ക്; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയും കുടുംബവും പെരുവഴിയിൽ

കണ്ണൂർ : എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ ഭിന്നശേഷിയുള്ള മകളും രോഗിയായ മാതാവും ഉൾപെടെയുള്ള കുടുംബം പെരുവഴിയിൽ.കുറുമാത്തൂരിൽ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്.കണ്ണൂർ കുറുമാത്തൂർ സ്വദേശി അബ്ദുള്ള എച്ച് ഡി എഫ് സി ഹോം ലോൺസിൽ നിന്നുമെടുത്ത 25 ലക്ഷം…

‘കേന്ദ്രവിഹിതം കുറഞ്ഞു’; റേഷന്‍കടകളില്‍ നിന്നുള്ള ആട്ട വിതരണം നിലച്ചേക്കും

കണ്ണുര്‍: റേഷന്‍ കടകളില്‍നിന്നു മുന്‍ഗണനാവിഭാഗക്കാര്‍ക്കുള്ള ആട്ട വിതരണം പൂര്‍ണമായും നിലച്ചേക്കും. കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണ് വിതരണം ബുദ്ധിമുട്ടിലാകുക. നിലവില്‍ പല റേഷന്‍ കടകളിലും ആട്ട ലഭ്യമല്ല. കേരളത്തിനായി കേന്ദ്രം നല്‍കിയിരുന്ന റേഷന്‍ ഗോതമ്പില്‍ 6459.07 മെട്രിക് ടണ്‍ ഗോതമ്പാണ് ഒറ്റയടിക്ക് നിര്‍ത്തിയത്.റേഷന്‍ കാര്‍ഡുകളില്‍…

/

തൃശൂർ ഡിസിസി ഓഫീസിന് കാവി പെയിൻ്റ്; പ്രവർത്തകർ പ്രതിഷേധിച്ചതോടെ നിറം മാറ്റി,വിവാദം

തൃശൂർ ഡിസിസി ഓഫീസിന് കാവി പെയിൻ്റ് അടിച്ചതിൽ വിവാദം. ബിജെപി പതാകയ്ക്ക് സമാനമായ നിറം അടിച്ചതാണ് വിവാദമായത്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിറം മാറ്റി.ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് ഓഫിസ് പെയിൻ്റിംഗ് നടത്തിയത്. എന്നാൽ കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി.…

//

ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് അപകടം; അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയായ യുവാവ് മരിച്ചു

റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസിയായ യുവാവ് മരണപ്പെട്ടു. മൂന്ന് മാസം മുമ്പ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ അഴീക്കോട് പുന്നക്കപ്പാറ ഗുജറാപളളിക്ക് സമീപം താമസിക്കുന്ന പാറോത്ത് കിഴക്കേയിൽ ഹൗസിൽ പി കെ.നവാസ് (32) ആണ് മരിച്ചത്.പുന്നക്കപ്പാറയിലെ പി പി.നജീബ് –…

/

നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് പീഡനം; കണ്ണൂരിൽ പോക്സോ കേസിൽ യുവാക്കൾ അറസ്റ്റിൽ

പഴയങ്ങാടി : നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തി പതിനേഴുകാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ധർമശാലയിലെ പുത്തൻവീട്ടിൽ റെജിൽ (21), നണിയൂർനമ്പ്രത്തെ കെ.അരുൺ (20) എന്നിവരെയാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് അറസ്റ്റുചെയ്തത്. സുഹൃത്തുക്കളായ ഇരുവരും പഴയങ്ങാടി സ്റ്റേഷൻ പരിധിയിലെ വീട്ടിൽ…

/

മുൻ പ്രഥമാധ്യാപകന്റെ സ്മരണയിൽ പാപ്പിനിശ്ശേരി ആറോൺ യു.പി.സ്കൂളിൽ ഗാന്ധിപ്രതിമ സ്ഥാപിച്ചു

പാപ്പിനിശ്ശേരി ആറോൺ യു.പി. സ്കൂളിൽ മഹാത്മജിയുടെ പ്രതിമ സ്ഥാപിച്ചു.സ്കൂളിൽ ദീർഘകാലം ജോലിചെയ്ത മുൻ പ്രഥമാധ്യാപകൻ കെ.പി. ദാമോദരന്റെ സ്മരണയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് പ്രതിമ സ്ഥാപിക്കാൻ സഹായധനം നൽകിയത്. പ്രമുഖ ശില്പി ശ്രീജിത്ത് അഞ്ചാംപീടികയാണ് പ്രതിമ നിർമിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രതിമ…

/

നിയമസഭാ കയ്യാങ്കളി കേസ്: മന്ത്രി വി ശിവൻകുട്ടിയടക്കമുളള പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉൾപ്പെടെയുളള ആറ് എൽഡിഎഫ് നേതാക്കളാണ് കോടതിയിൽ ഹാജരാവുക. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസിന്റെ…

//
error: Content is protected !!