കണ്ണൂർ ജില്ലയിൽ തെരുവുനായകൾക്ക് വാക്സിനേഷൻ; ബുധനാഴ്ച തുടക്കമാവും

കണ്ണൂർ ജില്ലയിൽ തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുന്ന പ്രവര്‍ത്തനം ബുധനാഴ്ച ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡോഗ് ലവേഴ്‌സ് സംഘടനയുടെ സഹായത്തോടെയാണ് തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുക.പ്രാദേശിക തലത്തില്‍ തെരുവുനായകള്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക.ഇതിനായി വെറ്ററിനറി ഡോക്ടര്‍മാരടങ്ങിയ പ്രത്യേക സംഘത്തെ…

/

കിണറ്റിലിറങ്ങിയത് മലമ്പാമ്പിനെ രക്ഷിക്കാൻ; പാമ്പ് വരിഞ്ഞുമുറുക്കി, 55കാരന് ദാരുണാന്ത്യം

കിണറ്റില്‍ വീണ മലമ്പാമ്പിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ  പാമ്പ് പിടുത്തക്കാരന്  ദാരുണാന്ത്യം. പാമ്പ് പിടിത്തക്കാരനായ ജി നടരാജൻ (55) ആണ് മരിച്ചത്. പത്തടി നീളമുള്ള പെരുമ്പാമ്പാണ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കിയത്.   രക്ഷപ്പെടാന്‍ ആവും വിധം ശ്രമിച്ചെങ്കിലും  പാമ്പുമായി  കിണറ്റില്‍ വീണ നടരാജ് ശ്വാസം മുട്ടി…

/

‘ബഹുമാനപ്പെട്ട മേയര്‍, തെരുവ് നായ്ക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം’; പരിഹസിച്ച് ഫാത്തിമ തഹ്ലിയ

തെരുവ് നായ്ക്കളെ കൊല്ലരുതെന്നും സ്നേഹത്തോടെ ഭക്ഷണം കൊടുക്കണമെന്നുമുള്ള കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്‍റെ പ്രസ്താവനയെ പരിഹസിച്ച് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. “നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് മേയര്‍ പറഞ്ഞതായി അറിഞ്ഞു, ദയവായി കോഴിക്കോട് കോർപ്പറേഷനിലെ തെരുവ്…

/

ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവം; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ

ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ ആദ്യം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലായിരുന്നെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. “ജീവനക്കാർക്കെതിരായ നടപടി പിൻവലിക്കും. ശിക്ഷാ നടപടി എന്ന നിലയിൽ അല്ല നടപടി സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍…

/

തളിപ്പറമ്പിൽ 10 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫ് എം വി. യും പാര്‍ട്ടിയും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗില്‍ തളിപ്പറമ്പ് ടൗണില്‍ വെച്ച് 7.5 ലിറ്റര്‍ പുതുച്ചേരി മദ്യം ( മാഹി) കൈവശം വച്ച കുറ്റത്തിന് എ. എക്‌സ്.…

/

‘സമയപരിധിക്ക് മുമ്പ് ജപ്തി’: അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി

കണ്ണൂര്‍: കൂത്തുപറമ്പ് സമയപരധിക്ക് മുമ്പായി വീട് ജപ്തി ചെയ്തുവെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വി എന്‍ വാസവന്‍. നടന്നത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെങ്കില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച്ച വൈകിട്ടാണ് ബാങ്ക് അധികൃതര്‍ വീടും സ്ഥലവും ജപ്തി ചെയ്തത്. 2012…

/

മലയാളി കായിക താരം പി യു ചിത്ര വിവാഹിതയാവുന്നു

ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയും മലയാളിയുമായ പി യു ചിത്ര വിവാഹിതയാകുന്നു. താരത്തിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ.1500 മീറ്ററിൽ 2016ലെ ദക്ഷിണേഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണവും 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2019 ദോഹ…

//

തുണിയിൽ പൊതിഞ്ഞ നിലയിൽ പണവും സ്ക്രൂഡ്രൈവറും ഉപേക്ഷിക്കപ്പെട്ട നിലയിൽ

ഇരിട്ടി നരിക്കുണ്ടത്ത് പൂവളപ്പിൽ ഹോം സ്റ്റേ മുറ്റത്തു തുണിയിൽ പൊതിഞ്ഞ നിലയിൽ പണവും 2 സ്ക്രൂഡ്രൈവറും ഒരു കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഹോംസ്റ്റേ കെട്ടിടത്തിലെ മുകൾ നിലയിൽ താമസിക്കുന്ന ഇരിട്ടി കരിയർ ഗൈഡൻസ് സ്ഥാപനത്തിലെ വിദ്യാർഥിനികളാണ് ഇന്നലെ പുലർച്ചെ മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ…

//

കണ്ണൂരിൽ 40.75 കോടി രൂപ ചെലവിൽ പുതിയ കോടതി കെട്ടിട സമുച്ചയം വരുന്നു

കണ്ണൂരിൽ 40.75 കോടി രൂപ ചെലവിൽ പുതിയ കോടതി കെട്ടിട സമുച്ചയം വരുന്നു. പുതിയ കെട്ടിടം നിർമിക്കുമ്പോൾ പൊളിച്ചുമാറ്റുന്നതിൽ 115 വർഷം പഴക്കമുള്ള ‘പൈതൃക’ കെട്ടിടവും.പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ഹാളും ചേമ്പറും ഓഫീസും കുടുംബകോടതിയുടെ ഓഫീസും പുരാതന രേഖകൾ സൂക്ഷിക്കുന്ന രണ്ട് റെക്കോഡ് മുറികളും…

//

അപകടസാധ്യതാ ബീച്ചുകളിൽ ഇനി സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനം

പയ്യന്നൂർ അഗ്നിരക്ഷാനിലയം പരിധിയിലെ അപകട സാധ്യതയുള്ള ബീച്ചുകളിൽ ഇനിമുതൽ നിലയപരിധിയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനം ലഭ്യമാകും.സമീപകാലത്ത് ജലാശയ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുന്നതിലേക്കായി സേനാംഗങ്ങളെ അപകടസാധ്യതയുള്ള മേഖലകളിൽ വിനിയോഗിച്ചത്. പരിശീലനം നേടിയ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനമാണ് ലഭ്യമാക്കുക.വിനോദസഞ്ചാരികളുടെ…

/
error: Content is protected !!