സംസ്ഥാനത്ത് ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പന

ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പന. ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്ത്. ഉത്രാട ദിവസം മാത്രം 117 കോടിയുടെ മദ്യ വിൽപ്പന നടത്തിയെന്ന് കണക്ക്.കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റിരുന്നത്. ഓണക്കാല മുഴുവൻ വിൽപ്പനയിലും റെക്കോർഡെന്നാണ് വിവരം. ഏറ്റവും കൂടുതൽ…

/

‘പേവിഷബാധ പ്രതിരോധ വാക്‌സിന്‍ പിന്‍വലിച്ചതില്‍ തെറ്റിദ്ധാരണ’; വിശദീകരണവുമായി ആരോഗ്യമന്ത്രി

പേവിഷബാധ പ്രതിരോധ വാക്‌സിന്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉയരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം മന്ത്രി നല്‍കിയത്.നായകളുടെ കടിയേറ്റ് മരിച്ച 21 പേരില്‍, 5 പേര്‍ വാക്‌സിന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഗുണനിലവാര പരിശോധനക്ക് പ്രസ്തുത…

//

ഇരിട്ടി ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം

കണ്ണൂർ ഇരിട്ടി ചാവശ്ശേരിയിൽ വീണ്ടും സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നലെ അർധരാത്രിയാണ് സംഭവം . രണ്ടാഴ്ച മുൻപ് സ്‌ഫോടനമുണ്ടാവുകയും തുടർന്ന് ആർഎസ്എസ്-എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്. ഈ കേസിൽ പ്രതി…

///

എലിസബത്ത് രാജ്ഞി അന്തരിച്ചു; വിടവാങ്ങല്‍ കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തില്‍

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും  ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ…

കണ്ണപുരത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്

കണ്ണപുരം:തിരുവോണത്തിന് പൂക്കളമൊരുക്കാന്‍ പൂവ് പറിക്കുന്നതിനിടയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്.കണ്ണപുരം ചെമ്മരവയലിലെ തോട്ടോന്‍ വീട്ടില്‍ ടി.ടി.ഗീതക്കാണ്(50) കാട്ടുപന്നിയുടെ കുത്തേറ്റത്.തുടയില്‍ മാരകമായി മുറിവേറ്റ ഇവരെ ചെറുകുന്ന് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.രതി പരിക്കേറ്റ ഗീതയെ സന്ദര്‍ശിച്ചു.സമീപ…

/

അർഹതപെട്ടവർക്ക് റേഷൻ കാർഡ് ബി പി എൽ ആക്കി മാറ്റാൻ അവസരം

എൻ.പി.എൻ.എസ്/ എൻ.പി.എസ് കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനിൽ മാത്രമായി സ്വീകരിക്കും.പൊതുജനങ്ങൾക്ക് അക്ഷയ സെൻററുകൾ വഴി അപേക്ഷിക്കാം. ബി പി എൽ അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രങ്ങളിൽ പോകുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റ് കൂടി കൈയിൽ കരുതേണ്ടതാണ്…

/

കോഴിക്കോട് വാഹനാപകടം;ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിന്‍റെ മകൻ സന്ദീപ് ആണ് മരിച്ചത്. സന്ദീപിന്‍റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

/

കേരള തീരത്ത് നാളെ മത്സ്യബന്ധനം പാടില്ല

കേരള തീരത്ത് നിന്നും നാളെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണാടക തീരങ്ങളിൽ സെപ്തംബർ 11വരെ മണിക്കൂറിൽ…

/

തലശ്ശേരിയില്‍ നിന്നുള്ള ഈ ‘മാവേലി’ ഇപ്പോള്‍ വൈറലാണ്; വീഡിയോ

ഓണക്കാലത്ത് വിവിധ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ജോലിസ്ഥലത്താണെങ്കില്‍ പോലും ഇത്തരം ആഘോഷങ്ങള്‍ മനസിന് ഏറെ സന്തോഷം പകരുന്നത് തന്നെയാണ്. പുത്തൻ വസ്ത്രങ്ങളും, പൂക്കളവും, വര്‍ണാഭമായ ആഘോഷപരിപാടികളും, സദ്യയുമെല്ലാം ഓണസന്തോഷങ്ങളാണ്. എങ്കിലും ഓണാഘോഷ പരിപാടികളില്‍ മുഖ്യ ആകര്‍ഷണമാണ് മാവേലിവേഷം കെട്ടുന്ന ആള്‍. മിക്കവാറും കൂട്ടത്തില്‍…

/

‘തല്ലിയ ശേഷം പൊലീസ് ആയിരം രൂപ തന്നുവിട്ടു’; മോഷണക്കുറ്റമാരോപിച്ച് മര്‍ദ്ദിച്ചെന്ന് ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍

മോഷണകുറ്റം ആരോപിച്ച് ഇതര സംസ്ഥാനക്കാരായ ദമ്പതികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം. പശ്ചിമ ബംഗാള്‍ സ്വദേശികളായ സൊനാലി, പോള്‍ട്ടു ശര്‍മ ദമ്പതികളെയാണ് ആലുവ മുപ്പത്തടം പൊലീസ് മര്‍ദിച്ചത്. സ്റ്റേഷനില്‍ പൊലീസ് മര്‍ദിച്ച് അവശനാക്കിയ ഭര്‍ത്താവിനെ കണ്ട് സൊനാലി വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ജോലി ചെയ്ത…

/
error: Content is protected !!