നീലേശ്വരം : നീലേശ്വരം പള്ളിക്കരയിലെ സകേതം വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്ത് നീലേശ്വരം പാലക്കാട്ട് ശ്രീ പൂമാല പുരുഷ സംഘം പ്രവർത്തകർ. ഓണക്കോടി വിതരണ ചടങ്ങിൽ സംഘം പ്രസിഡന്റ് മഞ്ജുനാഥ്, സെക്രട്ടറി സുജിൻ സി വി , ട്രഷറർ ജിത്തു കെ…
നവവധു ദാരുണമായി കൊല്ലപ്പെട്ടത് നിലവിളക്കു കൊണ്ടു തലയ്ക്കടിയേറ്റും വിളക്കിന്റെ കൂർത്ത അഗ്രഭാഗം കൊണ്ട് ഉദരത്തിൽ കുത്തേറ്റുമെന്ന് പൊലീസ്.കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതിന്റെ പരുക്കുകളുമുണ്ടായിരുന്നു.ഇതേത്തുടർന്ന് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ കിടങ്ങാംപറമ്പ് പുത്തൻപറമ്പിൽ ദാമുകമല നിവാസിൽ കുട്ടപ്പന്റെയും ഉഷയുടെയും മകൾ നിഖിതയാണു (ദേവു–26) കൊല്ലപ്പെട്ടത്. അയന്തി…
കണ്ണൂര്‍: മാസത്തിലൊരിക്കല്‍ ഗൃഹ സന്ദര്‍ശനം നടത്തുന്ന സിപിഐഎം പ്രചരണത്തിന് തിരുവോണ നാളില്‍ തുടക്കമാവും. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് ഗൃഹ സന്ദര്‍ശനമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. അതോടൊപ്പം തന്നെ സിപിഐഎമ്മിനെതിരായും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കെതിരെയും ഉള്ള വലതുപക്ഷ…
കോർപ്പറേഷനിലെ തൊഴിലാളികൾ ഓണ സദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെടുത്ത നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനമുയരുന്നു. ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് ശുചീകരണ തൊഴിലാളികളാണ് ഭക്ഷണം വലിച്ചെറിഞ്ഞത്. ഇതിൽ ഏഴ് തൊഴിലാളികളെ സസ്പെന്റ് ചെയ്യുകയും താത്കാലിക ജീവനക്കാരായ മറ്റുളളവരെ പിരിച്ചുവിടുകയും…
ഇരിട്ടി: കിളിയന്തറയിൽ കാർ നിയന്ത്രണം വിട്ട് സോളാർ ലൈറ്റിന്റെ തൂണിലിടിച്ച് മറിഞ്ഞ് പേരട്ട സ്വദേശി മരിച്ചു. കല്ലൻതോട് നാഷണൽ ക്രഷർ ടിപ്പർ ഡ്രൈവർ പള്ളിപ്പിരിയാടൻ പ്രമോദ് (54 ) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ശ്യംജിത്ത് (40) , ജയരാജൻ (45), മെൽവിൻ (35)…
മുറിച്ച് മാറ്റേണ്ട മരത്തില്‍ ധാരാളം പക്ഷിക്കൂടുകളുണ്ടെന്ന് അറിഞ്ഞതോടെ ദേശീയ പാതാ വികസന പ്രവൃത്തികള്‍ നിര്‍ത്തി വച്ച് അധികൃതര്‍. കാസര്‍കോട് ചെര്‍ക്കളയില്‍ നിന്നാണ് ഈ നല്ല മാതൃക. 25 ദിവസത്തേക്കാണ് പണി നിര്‍ത്തി വച്ചിരിക്കുന്നത്. ദേശീയ പാത വികസനത്തിനു വേണ്ടി പറക്കമുറ്റാത്ത പക്ഷി കുഞ്ഞുങ്ങളും വിരിയാറായ…
കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിനെ ചൊല്ലിയെന്ന് റിപ്പോർട്ട്. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാൻ വേണ്ടി ബന്ധുവിന്റെ ബി ഫാമിന് പഠിക്കുന്ന മകൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്നാണ്…
തൃശൂരില്‍ ഏഴുവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. ആറ്റൂർ സ്വദേശി റിസ്വാൻ ആണ് മരിച്ചത്. മദ്രസയിൽ നിന്ന് മടങ്ങുന്നതിനിടെ ട്രാക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.…
കണ്ണൂർ : സംസ്ഥാനത്ത് ആറുശതമാനം കുടുംബങ്ങൾ സ്വന്തമായി ഭക്ഷണം കണ്ടെത്താൻ കഴിയാത്തവരാണെന്നും ആറുമാസത്തിനകം അവരെ കണ്ടെത്തി ദിവസവും ഭക്ഷണം നൽകുന്ന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ. വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി നടത്തുന്ന…