കണ്ണൂരിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

കണ്ണൂർ: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചാലാട് ചില്ലിക്കുന്ന് ചെട്ട്യാർ വീട്ടിൽ കലിക്കോട് ഭഗവതിക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് വെള്ളിയാഴ്ച രാത്രി തകർത്തത്. കുടുംബ ക്ഷേത്രമാണിത്. ഏകദേശം അറുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കരുതുന്നുവെന്ന് കുടുംബ ട്രസ്റ്റി പ്രകാശൻ കലിക്കോട് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത്…

/

മീഷോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയുടെ പേരിൽ തട്ടിപ്പ്; മലയാളിയിൽ നിന്ന് 12 ലക്ഷം തട്ടിയ സംഘം അറസ്റ്റിൽ

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പിടിയില്‍.മീഷോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ എക്‌സ്യു വി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെയാണ് വയനാട് സൈബര്‍ പൊലീസ് പിടികൂടിയത്. ഡല്‍ഹിയിലെ വ്യാജ…

/

പാലോട് മങ്കയം ആറ്റില്‍ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

പാലോട് മങ്കയം ആറ്റില്‍ മലവെള്ളപ്പാച്ചിലിൽ മരണം രണ്ടായി. അപകടത്തിൽ പെട്ട് കാണാതായ ഷാനിയുടെ (34)മൃതദേഹം രാവിലെയോടെ കണ്ടെടുത്തു.മൂന്നാറ്റ്മുക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മല വെള്ളപ്പാച്ചിലിൽപ്പെട്ട ആറു വയയുകാരി   നസ്രിയ ഫാത്തിമ ഇന്നലെ ആശുപത്രിയിൽ വച്ച് മരിച്ചു. മലവെള്ള പാച്ചിലിൽ കാണാതായ ഷാനിക്കായി രാത്രി…

/

‘4 ക്യാപ്സ്യൂളുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചത് 1 കിലോ സ്വര്‍ണം’;കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തിയ കണ്ണൂർ സ്വദേശി പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ യുവാവിനെ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഉമ്മര്‍ ഫറൂഖാണ് പിടിയിലായത്. ഇയാളില്‍നിന്ന് 1.017 കിലോഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്.ഞായറാഴ്ച രാവിലെ ദുബായില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഉമ്മര്‍ ഫാറൂഖ് കരിപ്പൂരില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ…

/

ഇന്ന് അധ്യാപകദിനം

ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അതിജീവനത്തിൻറെ വലിയ കാലം കടന്ന് സ്‌കൂളിലേക്കും കോളജിലേക്കുമെല്ലാം തിരിച്ചെത്തിയതിൻറെ ആവേശത്തിലാണ് വിദ്യാർത്ഥികളും ഒപ്പം അധ്യാപകരും. അഞ്ചു മുതൽ 17 വയസ്സിനിടയിൽ ഒരു വിദ്യാർഥി ഏതാണ്ട് 25,000…

/

കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം;ക്രമീകരണങ്ങൾ

ഓണത്തിരക്ക് കണക്കിലെടുത്ത് കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ (5 – 9 – 2022) തീയ്യതി ഉച്ചക്ക് 2 മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം നടത്തുന്നതിന് കണ്ണൂർ അസി. പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി ട്രാഫിക് പോലീസ് തീരുമാനിച്ചു. ക്രമീകരണങ്ങൾ തളിപ്പറമ്പ്…

/

കോഴിക്കോട് മൂന്ന് കുട്ടികൾ ഉൾപ്പടെ 9 പേരെ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു

കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിൽ ഒമ്പതു പേരെ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു . മൂന്ന് കുട്ടികൾ ഉൾപ്പടെ ഒമ്പതു പേർക്കാണ് കടിയേറ്റത്. ഒമ്പത് വയസുകാരൻ ഋതു ദേവ്, ചങ്ങര കുളത്ത് ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി 34 വയസുകാരി, ഇവരുടെ മകൾ 5…

/

ഓണ സമൃദ്ധി: കണ്ണൂർ ജില്ലയിൽ 143 ഓണക്കാല ചന്തകളുമായി കൃഷി വകുപ്പ്

കണ്ണൂർ:ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് ജില്ലയിൽ ‘ഓണ സമൃദ്ധി 2022’ എന്ന പേരിൽ 143 കർഷക ചന്തകൾ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും ആദ്യവിൽപ്പനയും കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു.…

/

മങ്കയം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍; കുട്ടി അടക്കം പത്തംഗ സംഘം ഒഴുക്കില്‍പ്പെട്ടു, അമ്മയ്ക്ക് വേണ്ടി തിരച്ചില്‍

തിരുവനന്തപുരം പാലോട് മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ പത്തംഗസംഘം ഒഴുക്കില്‍പ്പെട്ടു. കാണാതായ കുട്ടിയെ കണ്ടെത്തിയപ്പോള്‍ അമ്മയ്ക്കായി തിരച്ചില്‍ തുടരുകയാണ്. സംഘത്തിലെ മറ്റ് എട്ട് പേരെയും രക്ഷപ്പെടുത്തി. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് വൈകീട്ടോടെയായിരുന്നു മങ്കയം ബ്രൈമൂറിനടുത്ത് മലവെള്ളപ്പാച്ചിലുണ്ടായത്. വിനോദ സഞ്ചാരത്തിനായെത്തിയ പത്തംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിശമനസേനയും…

/

മഗ്‌സസെ അവാര്‍ഡ് ബഹിഷ്‌കരണം; “തൊഴിലാളികളെ അടിച്ചമര്‍ത്തിയ കമ്യൂണിസ്റ്റ് വിരോധിയാണ് മഗ്‌സസെയെന്ന്” എം വി ഗോവിന്ദന്‍

മഗ്‌സസെ അവാര്‍ഡ് ബഹിഷ്‌കരണം പാര്‍ട്ടി തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . മഗ്‌സസെ ആരാണെന്ന് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. തൊഴിലാളികളെ അടിച്ചമര്‍ത്തിയ കമ്യൂണിസ്റ്റ് വിരോധിയാണ് മഗ്‌സസെയെന്നും ഗോവിന്ദന്‍ പറഞ്ഞു. എം വി ഗോവിന്ദന്‍ പറഞ്ഞത്: ”മഗ്‌സസെ ആരാണെന്ന് ഞങ്ങള്‍ക്ക് നല്ല…

//
error: Content is protected !!