ഇടിയോട് കൂടിയ മഴക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ആ​ഗസ്റ്റ് രണ്ടു വരെ ഇടിയോട് കൂടിയ മഴ തുടരും. കോട്ടയം, ആലപ്പുഴ, ഇടുക്കി,…

/

തോമസ് ചാഴിക്കാടന്‍ എംപിയുടെ വീട്ടില്‍ മോഷണ ശ്രമം; അന്വേഷണം ആരംഭിച്ചു

തോമസ് ചാഴിക്കാടന്‍ എംപിയുടെ വീട്ടില്‍ മോഷണ ശ്രമം. മേഷ്ടാവ് വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു വീഴുന്നതിന്റെ ശബ്ദം കേട്ട് എംപിയുടെ ഭാര്യ ആന്‍ തോമസ് ഉണര്‍ന്നപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബഹളം വെച്ചതോടെ…

/

യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പോലീസില്‍ കീഴടങ്ങി

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പോലീസില്‍ കീഴടങ്ങി. എറണാകുളം ടൗണ്‍ സൗത്ത്‌പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി.പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍…

//

രാജസ്ഥാനിൽ മിഗ്-21 യുദ്ധവിമാനം തകർന്നുവീണു;രണ്ടു പൈലറ്റുമാർ‌ മരിച്ചു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽ തകർന്ന് വീണ് രണ്ടു പൈലറ്റുമാർ‌ മരിച്ചു. ബാർമറിന് സമീപമാണ് അപകടം സംഭവിച്ചത്. മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍…

/

പ്ലസ് വൺ പ്രവേശനം:ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാണ് പ്രസിദ്ധീകരിക്കുന്നത്. ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം…

//

മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി;കൊല നടത്തിയത് കാറിലെത്തിയ നാലംഗസംഘം

മംഗളൂരുവിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. മംഗൽപെട്ട ചൊർക്കള സ്വദേശി ഫാസിലാണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടെയുള്ള ആളുമായി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഫാസിലിനെ ഓടിച്ചിട്ടു വെട്ടുകയായിരുന്നു. കൊലക്ക് പിന്നിലെ യഥാർത്ഥ കാരണം…

//

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൻകുളത് വയൽ മുതൽ പൂതപ്പാറ വരെ 29/07/2022 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസ്സിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 29 /07/2022…

/

‘ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐ സാമ്പത്തിക ക്രമക്കേട് നടത്തില്ലെന്ന് ഉത്തമബോധ്യം’; വാര്‍ത്തകള്‍ തള്ളി ഭാര്യ ഹര്‍ഷ

പി ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐയില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാര്‍ത്തകള്‍ തള്ളി ഭാര്യ ഹര്‍ഷ ബിജു. ഡിവൈഎഫ്‌ഐയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളാണ് താന്‍. അതുകൊണ്ട് തന്നെ ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐയുടെ ഒരു ഘടകമോ പ്രവര്‍ത്തകനോ ഭാരവാഹിയോ ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ക്രമക്കേട് നടത്തില്ലെന്ന് ഉറച്ച…

//

ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി.കല്യാശ്ശേരിയിലെ വസതിയിൽ എത്തിയാണ് നടൻ ശാരദ ടീച്ചറെ കണ്ടത്. സുരേഷ് ​ഗോപി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്നി…

//

കോളേജ് വിനോദയാത്ര; രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്

കോളേജ് വിനോദയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുടെതാണ് ഉത്തരവ്.  അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതായി…

/
error: Content is protected !!