കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട് | തൊട്ടില്‍പ്പാലത്ത് നിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് വിവസ്ത്രയാക്കി കാലുകള്‍ കെട്ടിയിട്ട നിലയില്‍ ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് എം ഡി എം…

/

ഓണത്തെ വരവേൽക്കാൻ എങ്ങും പൂക്കളുടെ ആരവം

കണ്ണൂർ | ഓണത്തെ വരവേൽക്കാൻ എങ്ങും പൂക്കളുടെ ആരവം. ഓണത്തിന്‌ ഒരു കൊട്ടപ്പൂവ്‌ പദ്ധതിയിൽ ജില്ലാ പഞ്ചായത്ത്‌ കൃഷി നടത്തിയതിനാൽ തദ്ദേശീയ പൂക്കളും യഥേഷ്‌ടം വിപണയിൽ എത്തുന്നുണ്ട്‌. പല നിറങ്ങളുള്ള പൂക്കൾ വിൽപ്പനക്ക് എത്തിയതോടെ ഓണത്തിന്റെ മുഴുവൻ ആഹ്ലാദവും പ്രതിഫലിക്കുന്നു. പൂക്കച്ചവടക്കാരും പ്രതീക്ഷയിലാണ്‌. എല്ലാ…

/

കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരത് ഓണത്തിനെന്ന് സൂചന

കണ്ണൂർ | കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ ചില വണ്ടികളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയാണ്. നിലവിൽ വന്ദേഭാരത് (20634)…

/

ബൈക്കിൽ യാത്രചെയ്യവേ ഹെല്‍മറ്റിന് ഉള്ളിലിരുന്ന പാമ്പ് തലയിൽ കടിച്ചു; യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി

കൊയിലാണ്ടി | ബൈക്കിൽ യാത്ര ചെയ്യവേ യുവാവിന് ഹെൽമെറ്റിന് ഉള്ളിൽ കടന്ന് കൂടിയ പാമ്പിന്റെ കടിയേറ്റു. നടുവത്തൂർ കൊളപ്പേരി രാഹുലിനാണ് (30) കടിയേറ്റത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രാഹുൽ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുമ്പോൾ രാഹുലിന് തലയുടെ…

/

മറിഞ്ഞ മിനി ലോറി ഉയര്‍ത്താൻ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു

പട്ടുവം | മറിഞ്ഞ മിനി ലോറി ഉയര്‍ത്താൻ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. ഇന്ന് പുലർച്ചെ 5.45 നാണ് സംഭവം. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം ടി ഹൗസില്‍ മുസ്തഫ (38) ആണ് മരിച്ചത്. മുതുകുട എല്‍ പി സ്‌കൂളിന് സമീപമാണ്…

/

ലോഡിങ് തൊഴിലാളി മർദനമേറ്റ് മരിച്ച നിലയിൽ.. എ.എസ്.ഐ കസ്റ്റഡിയിൽ

മയ്യിൽ | പൊലീസ്‌ ഉദ്യോഗസ്ഥന്റെ വീട്ടിൽ, സുഹൃത്തായ ലോഡിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊളച്ചേരി പറമ്പിലെ കൊമ്പൻ ഹൗസിൽ സജീവനെ (55) ആണ് സുഹൃത്തും മയ്യിൽ പൊലീസ്‌ സ്‌റ്റേഷനിലെ ഗ്രേഡ്‌ എസ്‌ ഐയുമായ എ ദിനേശന്റെ വീട്ടിൽ ബുധനാഴ്ച രാത്രി ഏഴരമണിയോടെ മരിച്ച…

/

ഇത് ചരിത്ര നിമിഷം; അമ്പിളിക്കല തൊട്ട് ഇന്ത്യ

ബെംഗളൂരു>ഇന്ത്യന്‍ ബഹിരാകാശചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച ഇന്ത്യ .ധ്രുവരഹസ്യങ്ങള്‍ തേടി ചാന്ദ്രയാന്‍ 3 ബുധന്‍ വൈകിട്ട് 6.03  ന്‌ ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു. ഇതിനുമുന്‍പു ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍…

/

ചാന്ദ്രയാൻ 3: എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐഎസ്ആർഒ

തിരുവനന്തപുരം> ചാന്ദ്രയാൻ- 3 ന്റെ സോഫ്റ്റ് ലാൻഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ. ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് ആരംഭിക്കാനുള്ളതെല്ലാം സജ്ജമായി കഴിഞ്ഞു. നിശ്ചയിച്ച സ്ഥലത്തേക്ക് ലാൻഡർ മൊഡ്യൂൾ എത്തുന്നതിനുള്ള കാത്തിരിപ്പ് 5.44 ന് തന്നെ തുടങ്ങും.5.20 ന് തന്നെ ഇത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ തത്സമയ…

/

റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ചു; രണ്ട് കുട്ടികളെ പൊലീസ് പിടികൂടി

വളപട്ടണം | റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിയ കുട്ടികൾ പിടിയിൽ. സംഭവത്തിൽ രണ്ട് കുട്ടികളെ വളപട്ടണം പൊലീസ് പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. റെയിൽവേ ട്രാക്കുകളിൽ പൊലീസിന്റെ പരിശോധന ശക്തമായി നടന്ന് വരികയാണ്. ഇതിനിടെയാണ് സംഭവം. ഇന്ന് രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വച്ചത്.…

/

കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്> കളിക്കുന്നതിനിടെ കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് കോഴിക്കോട്ട് നാലുവയസുകാരിക്ക് ദാരുണാന്ത്യം.കൂനോള്‍മാട് എഎംഎല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ  ഗൗരി നന്ദയാണ് മരിച്ചത് കൂനോള്‍മാട് ചമ്മിണിപ്പറമ്പ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദ്-രമ്യ ദമ്പതികളുടെ മകളാണ്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

/
error: Content is protected !!