കണ്ണൂരിൽ അച്ചടക്ക നടപടി നേരിട്ട സിപിഐഎം നേതാവിന്റെ കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു

കണ്ണൂരിൽ അച്ചടക്ക നടപടി നേരിട്ട സിപിഐഎം നേതാവിന്റെ കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു. കാങ്കോൽ ആലപ്പടമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാലകേശവന്റെ കൃഷിയാണ് നശിപ്പിച്ചത്.മൂന്ന് വർഷം പ്രായമായ തെങ്ങിൻ തൈകളും പച്ചക്കറികളും വെട്ടി നശിപ്പിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസം സിപിഐഎം ബാലകേശവനെതിരെ…

//

കൊല്ലം അഞ്ചലിൽ രണ്ടരവയസുകാരനെ കാണാതായി ;12 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത് റബ്ബർ തോട്ടത്തിൽ നിന്ന്

കൊല്ലം അഞ്ചലിൽ രണ്ടര വയസ്സുകാരനെ കാണാതായി.12 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി. അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. ബോധരഹിതനായ നിലയിലായിരുന്നു കുട്ടിയെങ്കിലും ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ പുനലൂര്‍…

/

അരിയുടെ സാംപിളിൽ ചത്ത പ്രാണി; വെള്ളത്തിൽ ഇ കോളി; കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച റിപ്പോർട്ട് പുറത്ത്

ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത കായംകുളത്തെ സ്കൂളിൽ ഉപയോ​ഗിച്ചിരുന്ന അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്. ഭക്ഷ്യ വിഷബാധ റിപ്പോ‍ർട്ട് ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അരിയുടെ സാംപിളിൽ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങളും പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ…

//

‘ഷാജീ ഞാന്‍ ആത്മഹത്യ ചെയ്യും’; മാനസിക പീഡനം താങ്ങാനാകുന്നില്ലെന്ന് സ്വപ്ന സുരേഷ് ; ഓഡിയോ പുറത്തുവിട്ടു

സ്വര്‍ണക്കടത്ത് കേസിലെ രഹസ്യമൊഴി മാറ്റാന്‍ ഷാജ് കിരണിലൂടെ സമ്മര്‍ദ്ദമുണ്ടായെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. ഷാജ് മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്. ഞാന്‍ എച്ചആര്‍ഡിഎസിന്റെ തടവറയില്‍ അല്ല. ഈ മാനസിക പീഡനം താങ്ങാനാകുന്നില്ല. എച്ച്ആര്‍ഡിഎസ് തന്നെ സ്വാധീനിക്കുന്നില്ലെന്നും അവര്‍ പാരക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…

//

രാമന്തളി കുന്നരുവിൽ ടിപ്പർ ലോറി കത്തിച്ചു

പയ്യന്നൂര്‍: രാമന്തളി കുന്നരു വടക്കേഭാഗത്ത് ടിപ്പർ ലോറി കത്തിച്ചു.ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കുന്നരുവിലെ ഒ.മോഹനന്റെയും സുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള കെ.എൽ 59.എഫ്. 7926 നമ്പർ ടിപ്പർ ലോറിയാണ് അഗ്നിക്കിരയാക്കിയത്.ലോറി പൂര്‍ണമായും കത്തി നശിച്ചു. കുന്നരു വടക്കേ ഭാഗം എകെജി ബസ്റ്റോപ്പിന് സമീപത്തെ ശ്മശാനം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന…

//

‘തെറ്റായ ദിശയില്‍ വന്നു’; ടി സിദ്ധിഖ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പെട്ടു

തെറ്റായ ദിശയില്‍ പ്രവേശിച്ച കൽപറ്റ എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടി…

/

സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; സംഘര്‍ഷം, കണ്ണൂരില്‍ പോലീസിന് നേരെ ചെരുപ്പേറ്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാർച്ചിൽ സംഘർഷം. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കളക്ട്രേറ്റിലേക്ക്  കോൺഗ്രസ്, ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ആർവൈഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസ്…

//

ഇരുമ്പ് തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയിൽ അച്ഛനും മകനും 11 കേ.വി വൈദ്യുതി ലൈനിൽ നിന്ന്  ഷോക്കേറ്റ് മരിച്ചു.വിഴിഞ്ഞം ചൊവ്വര സോമതീരം റിസോർട്ടിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ അപ്പുകുട്ടൻ(65), മകൻ റെനിൽ (36) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഇരുമ്പ്…

/

മദ്യവും ബിയറും ‘അളവിന് മതി’; ഏത് അളവിലും വിൽക്കാമെന്ന വിവാദ അനുമതി പിൻവലിച്ച് സർക്കാർ

ഏത് അളവിലും മദ്യവും ബിയറും വൈനും വിപണിയിലെത്തിക്കാൻ നികുതി വകുപ്പ് നൽകിയ അനുമതിയാണ് വിവാദമായതോടെ സർക്കാർ പിൻവലിച്ചത്. 180 മില്ലി ലീറ്റർ മുതൽ 3 ലീറ്റർ വരെയുള്ള പായ്ക്ക് സൈസിൽ മാത്രമേ കേരളത്തിൽ മദ്യം വിൽക്കാൻ അനുമതിയുള്ളു. എന്നാൽ ഇതിന് വിരുദ്ധമായി ഏതളവിലും വിപണിയിലെത്തിക്കാമെന്ന…

//

1000 ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

കണ്ണൂര്‍: ആയിരം ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. സന്ധിയെ ബാധിക്കുന്ന രോഗാവസ്ഥകള്‍ക്കും, കായിക സംബന്ധമായ പരിക്കുകള്‍ക്കുമുള്ള ഏറ്റവും ആധുനികമായ ചികിത്സാ രീതിയാണ് ആര്‍ത്രോസ്‌കോപ്പി.അത്യാധുനിക ചികിത്സാ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഈ ചികിത്സാ രീതിക്ക് അനിവാര്യമാണ്. ആയിരം ആര്‍ത്രോസ്‌കോപ്പി…

//
error: Content is protected !!