സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഇടുക്കിയിലും കാസർകോടും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴ കിട്ടും. ഇടുക്കിയിലും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലങ്കര ഡാമിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ടോടെ മഴ ശക്തമായേക്കും.  ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.അതേസമയം, അസാനി…

എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?; പെണ്‍കുട്ടിയെ അപമാനിച്ച സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമസ്തയുടെ നടപടി അപമാനമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു.പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സമസ്തയുടെ നടപടിയില്‍…

//

വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന് സഹായം നല്‍കിയത് മുന്‍ എസ്‌ഐ എന്ന് സൂചന

പൈല്‍സിനായുള്ള ഒറ്റമൂലിയുടെ രഹസ്യ കൂട്ട് മനസിലാക്കാന്‍ നിലമ്പൂരില്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷൈബിന് സഹായം നല്‍കിയത് മുന്‍ എസ്‌ഐ എന്ന് സൂചന. എല്ലാ പദ്ധതികള്‍ക്കും മുന്‍ എസ്‌ഐ സഹായം നല്‍കിയെന്ന് ഷൈബിന്‍ മൊഴി നല്‍കിയെന്നാണ് വിവരം. എസ്‌ഐ ഷൈബിന് വേണ്ടി പൊലീസിലും സ്വാധീനം…

//

ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; പ്രതികൾ രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തു, തെളിവുകള്‍ പുറത്ത്

മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബത്തേരി സ്വദേശി നൗഷാദിനെ കോടതിയിലെത്തിച്ചു. കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം പൊലീസ് തെളിവെടുപ്പ് നടത്തും. കേസിലെ പ്രതികൾ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തതായി തെളിവുകൾ കിട്ടിയിട്ടുണ്ട്. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ…

//

ആദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ച് ഉത്തര കൊറിയ; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

പ്യോങ്യാങ്: ഉത്തരകൊറിയയിലെ പ്യോങ്യാങ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലീഡർ കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യഅടിയന്തരാവസ്ഥയായി ഈ ആദ്യകേസിനെ കണക്കാക്കി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്ന സൂചനയും കൊറിയൻ സെൻട്രൽ…

//

കാണാതായ രാജനായി തമിഴ്നാട്ടിലെ വനമേഖലയിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചു

പാലക്കാട്: സൈലന്‍റ് വാലി സൈലന്ദ്രി വനത്തിൽ കണാതായ വാച്ചർ രാജനായി തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്താകെ സ്ഥാപിച്ച മുപ്പതോളം ക്യാമറകൾ ദിനേനെ പരിശോധിക്കുന്നുണ്ടെങ്കിലും രാജനിലേക്ക് എത്താനുള്ള വിവരങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഒറ്റപ്പെട്ട ഗുഹകൾ, പാറക്കെട്ടുകൾ, മരപ്പൊത്തുകൾ എന്നിവിടങ്ങളിലാണ് 150 ഓളം വരുന്ന വനംവകുപ്പ്…

//

മോദി@20 ഡ്രീംസ് മീറ്റ് ഡെലിവറി; കേന്ദ്രമന്ത്രി സഭയുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പുതിയ പുസ്തകം ദില്ലിയില്‍ പ്രകാശനം ചെയ്തു.  ഡൽഹി വിജ്ഞാന് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. കേന്ദ്രമന്ത്രി സഭ ഒന്നടങ്കം ചടങ്ങിന് സാക്ഷിയായി. പ്രധാനമന്ത്രി ഒരു പ്രതിഭാസമാണെന്നും സ്വപ്നങ്ങള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത…

//

‘ഇത് പെണ്‍കുട്ടികൾ തീപ്പന്തമായി കത്തുന്ന കാലം’: സമസ്ത വിവാദത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആ‍ര്‍.ബിന്ദു

കോഴിക്കോട്: സമസ്ത വേദിയിൽ നിന്ന് പെൺകുട്ടിയെ ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.  പെൺകുട്ടികളെ പ്രൊത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നെന്ന് മന്ത്രി പറഞ്ഞു.  മുസ്ലീം പെൺകുട്ടികൾ വിദ്യാഭ്യാസ മേഖലയിൽ നല്ല മുന്നേറ്റം നടത്തുന്നുണ്ട്. പെൺകുട്ടികൾ തീപ്പന്തമായി കത്തിനിൽക്കുന്ന കാലത്താണിതെന്നും മന്ത്രി പറഞ്ഞു. സമസ്ത…

//

ട്വന്റി-ട്വന്റി വോട്ട് സർക്കാരിനെതിരാകും, ആം ആദ്മി വോട്ട് എൻഡിഎയ്ക്ക് ലഭിക്കും; കെ സുരേന്ദ്രൻ

കേരളത്തിൽ എൻ ഡി എ മൂന്നാം ബദലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആം ആദ്മി വോട്ട് എൻ ഡി എയ്ക്ക് ലഭിക്കും. ട്വന്റി- ട്വന്റി വോട്ട് സർക്കാരിനെതിരാകും. പിസി ജോർജ് പ്രചാരണത്തിനെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്‌തവ സമൂഹത്തെ യു…

//

നൂറാം സീറ്റുറപ്പിക്കാന്‍ എല്‍ഡിഎഫ്; തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കൊപ്പം തോമസ് മാഷ് ഇന്നിറങ്ങും

തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്. മന്ത്രിസഭയിലെ ഒന്നാമന്‍ പ്രചാരണത്തിനെത്തുന്നതോടെ നൂറാമത്തെ സീറ്റ് ഉറപ്പിക്കുകയാണ് എല്‍ഡിഎഫ്.കറ…

//
error: Content is protected !!